ഓഹരി വിപണിയില്‍ നിന്നും പൈസയുണ്ടാക്കാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് 'ഡിവിഡന്റ്' അഥവാ ലാഭവിഹിതം. മികച്ച ലാഭവിഹിതം നല്കുന്ന ഓഹരികളില്‍ നിക്ഷേപം നടത്തിയാല്‍ കൃത്യമായ ഇടവേളകളില്‍ പണം അക്കൗണ്ടിലെത്തും. ഇതേ കാരണംകൊണ്ട് ഡിവിഡന്റ് ഓഹരികള്‍ക്ക് സമീപകാലത്ത് പ്രചാരം കുത്തനെ വര്‍ധിക്കുകയാണ്.
ഉയര്‍ന്ന ലാഭവിഹിതം നല്കുന്ന ഓഹരികള്‍ ഏതൊക്കെ? അടുത്ത ചോദ്യമിതായിരിക്കും. ഓഹരിയൊന്നിന് 100 രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ച ഹോക്കിന്‍സ് കുക്കേഴ്സാണ് ഏറ്റവുമൊടുവില്‍ നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഹോക്കിന്‍സ് കുക്കേഴ്സിനെ അറിയില്ലേ? പ്രഷര്‍ കുക്കറുകളും അടുക്കള ഉപകരണങ്ങളും നിര്‍മിക്കുന്ന സ്മോള്‍ കാപ്പ് കമ്പനിയാണിത്. വിപണി മൂല്യം 3,376.75 കോടി രൂപ.
നാലാം പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിക്ഷേപകരുടെ കൈവശമുള്ള ഓരോ ഓഹരിക്കും 100 രൂപ വീതം ഡിവിഡന്റ് നല്‍കാനുള്ള കമ്പനിയുടെ തീരുമാനം. 10 രൂപ മുഖവില അടിസ്ഥാനപ്പെടുത്തുമ്പോള്‍ 1,000 ശതമാനമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ലാഭവിഹിതം.
'2023 സാമ്പത്തിക വര്‍ഷത്തിലെ പ്രകടനം അടിസ്ഥാനപ്പെടുത്തി 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 100 രൂപ വീതം ഡിവിഡന്റ് നല്കാന് ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 9 -ന് നിക്ഷേപകര്‍ പങ്കെടുക്കുന്ന 63 -മത് വാര്‍ഷിക പൊതുയോഗമാണ് ഡിവിഡന്റ് വിഷയത്തില്‍ അന്തിമ അംഗീകാരം നല്‍കുക. പ്രസ്തുത ലാഭവിഹിതം സെപ്തംബര്‍ 8 -നകം കൈമാറാനാണ് ആലോചന', ഹോക്കിന്‍സ് കുക്കേഴ്സ് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.

മാര്‍ച്ച് പാദം 253.85 കോടി രൂപയാണ് കമ്പനി അറ്റവരുമാനം രേഖപ്പെടുത്തിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ 6.61 ശതമാനം ഇടിവ് കാണാം. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 271.83 കോടി രൂപയായിരുന്നു അറ്റവരുമാനം. ഇതേസമയം, 2023 മാര്‍ച്ചില്‍ അറ്റാദായം 6.69 ശതമാനം വര്‍ധിച്ച് 22.80 കോടി രൂപയായി. മുന്‍വര്‍ഷമിത് 21.37 കോടി രൂപയായിരുന്നു.
ഡിസംബര്‍ - മാര്‍ച്ച് കാലയളവില്‍ കമ്പനിയുടെ പ്രതിയോഹരി വരുമാനം 43.12 രൂപയിലാണ് എത്തിനില്‍ക്കുന്നത്. മുന്‍വര്‍ഷം ഇതേകാലഘട്ടത്തില് 40.42 രൂപയായിരുന്നു ഹോക്കിന്‍സ് കുക്കേഴ്സിന്റെ 'ഇപിഎസ്'.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പൂര്‍ണചിത്രം പരിശോധിച്ചാല്‍ 1,005.79 കോടി രൂപ അറ്റവരുമാനം കമ്പനി കയ്യടക്കുന്നുണ്ട് (2022 -ല്‍ 958.01 കോടി രൂപ). അറ്റാദായം 94.78 കോടി രൂപയായും ഉയര്‍ന്നു (2022 -ല്‍ 83.89 കോടി രൂപ).
ബുധനാഴ്ച്ച 6,385.90 രൂപയെന്ന നിലയിലാണ് ഹോക്കിന്‍സ് കുക്കേഴ്സ് ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 6,572.75 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 4,932.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. മാര്‍ച്ച് പാദത്തിലെ കണക്കുകള്‍ പ്രകാരം ഹോക്കിന്‍സ് കുക്കേഴ്സില് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 0.36 ശതമാനവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 17.30 ശതമാനവും വീതം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ 56.03 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ പക്കലാണ്. ചെറുകിട നിക്ഷേപകരുടെ കൈവശം 26.29 ശതമാനം ഓഹരികളും കിടക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
