ഓഹരി വിപണിയിലെ അവധികളെ കുറിച്ച് പലരും ആശങ്കപ്പെടാറുണ്ട്, പ്രത്യേകിച്ചും നിക്ഷേപകർ. ഈ സെപ്റ്റംബറിൽ ഓഹരി വിപണി എത്ര ദിവസം അവധിയുണ്ട്? സെപ്റ്റംബർ 8ന് വിപണി പ്രവർത്തിക്കില്ല എന്ന ചർച്ചകൾ ഉയരുന്നുണ്ട്. സെപ്റ്റംബർ 8 തിങ്കളാഴ്ച ഈദ്-ഇ-മിലാദ്-ഉൻ-നബി ആഘോഷം നടക്കുന്നതിനാൽ മഹാരാഷ്ട്ര സംസ്ഥാന സർക്കാർ അന്ന് പൊതു അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 8 ന് ഈദ്-ഇ-മിലാദ് ഘോഷയാത്ര നടത്താൻ തീരുമാനിച്ചതിനെ തുടർന്നാണ് ഈ അവധി പ്രഖ്യാപനം.
ഇതുകൊണ്ട് തന്നെ മുംബൈ നഗരത്തിലും വിവിധ സ്ഥലങ്ങളിലും പൊതു അവധിയാണെന്നത് നിക്ഷേപകരിൽ ആശങ്ക വർദ്ധിക്കുന്നു. ബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ bseindia.com-ലെ 2025 ലെ ഓഹരി വിപണി അവധി ദിനങ്ങളുടെ പട്ടിക പ്രകാരം ഈ വർഷം സെപ്റ്റംബറിൽ ഓഹരി വിപണിക്ക് കാര്യമായ അവധിയില്ല. അതിനാൽ സെപ്റ്റംബർ 8നും എൻഎസ്ഇ, ബിഎസ്ഇ എന്നിവ സാധാരണത്തേതു പോലെ തുറന്നു പ്രവർത്തിക്കും.
വിപണിയിലെ അവധി ദിനങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നിങ്ങൾ ദീർഘകാലത്തേക്ക് ഏതെങ്കിലും ഓഹരിയിൽ നിക്ഷേപിക്കുകയും, അതിൻ്റെ വളർച്ചയിൽ ശ്രദ്ധ നൽകുകയും ചെയ്യുകയാണെങ്കിൽ അവധി ലിസ്റ്റ് പരിശോധിക്കേണ്ടതുണ്ട്. സാധാരണയായി രാജ്യത്തെ എല്ലാ ഔദ്യോഗിക അവധികളും ഓഹരി വിപണികളെയും ബാധിക്കാറുണ്ട്. എല്ലാ ശനിയും ഞായറും വിപണി അവധിയായിരിക്കും.

2025ലെ മൊത്തം ഓഹരി വിപണി അവധികൾ
2025 ലെ ഓഹരി വിപണി അവധി ദിനങ്ങളുടെ പട്ടിക പ്രകാരം , 2025 സെപ്റ്റംബറിൽ വാരാന്ത്യ അവധിക്കു പുറമേ മറ്റു അവധികളൊന്നും തന്നെയില്ല. ആഗസ്റ്റിലെ ഗണേശ ചതുർത്ഥിക്കു ശേഷം ഇനി ഒക്ടോബറിലാണ് അടുത്ത അവധി. ഇനി 2025ൽ വരാനിരിക്കുന്ന അവധി ദിനങ്ങൾ അറിഞ്ഞിരിക്കാം;
- ഒക്ടോബർ 02, വ്യാഴാഴ്ച: മഹാത്മാഗാന്ധി ജയന്തി/ദസറ എന്നീ ആഘോഷങ്ങൾ നടക്കുന്നതിനാൽ ഈ ദിവസം ഓഹരി വിപണി അവധിയായിരിക്കും.
- ഒക്ടോബർ 21, ചൊവ്വാഴ്ച: ദീപാവലി ലക്ഷ്മി പൂജൻ ആഘോഷം മൂലം വിപണി പ്രവർത്തിക്കില്ല.
- ഒക്ടോബർ 22, ബുധനാഴ്ച : ദീപാവലി-ബലിപ്രതിപദ എന്നീ ആഘോഷങ്ങൾ നടക്കുന്നതിനാൽ ഈ ദിവസവും ഓഹരി വിപണി അവധിയാണ്.
- നവംബർ 05, ബുധനാഴ്ച : പ്രകാശ് ഗുർപൂർബ് ശ്രീ ഗുരു നാനാക് ദേവ് ദിവസമായതിനാൽ വിപണി അവധിയാണ്.
- ഡിസംബർ 25, വ്യാഴാഴ്ച : ക്രിസ്മസ് ദിനത്തിൽ ഓഹരി വിപണി പ്രവർത്തിക്കില്ല.
ഇഎംഐ മുടങ്ങിയാൽ ബാധ്യത വർദ്ധിക്കും, പേഴ്സണൽ ലോണിൻ്റെ തിരിച്ചടവ് തന്ത്രങ്ങൾ അറിഞ്ഞിരിക്കാം
ഓഹരി വിപണിയിൽ കഴിഞ്ഞ സെഷനിൽ വലിയ ഇടിവിലാണ് വ്യാപാരം അവസാനിച്ചത്. രാജ്യാന്തര തലത്തിലെ മാറ്റങ്ങളാണ് ഇതിനു കാരണം. പ്രധാനമായും സ്വർണ വില കുതിച്ചുയരുന്നതും, ട്രംപിൻ്റെ താരിഫ് നീക്കങ്ങളുമെല്ലാം ഓഹരി വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സ്വർണ വില വർദ്ധിക്കുന്നതിനാൽ പലരും വ്യാപകമായി സ്വർണ നിക്ഷേപങ്ങളിലേക്ക് തിരിയുന്നുണ്ട്. ഇത് ഓഹരി വിപണിയെ ദുർബലമാക്കുകയും ചെയ്യുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications