വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ പലർക്കും പല ആശങ്കകളും ഉണ്ടായേക്കാം. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്കു വേണ്ടിയാണ് ആളുകൾ ഇത്തരം വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നത്. അപ്രതീക്ഷിത സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്തരം വായ്പക്ക് അപേക്ഷിക്കാനും സാധിക്കും. ചികിത്സാ ആവശ്യങ്ങൾ, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ആളുകൾ വായ്പ എടുക്കാറുണ്ട്.
വ്യക്തിഗത വായ്പകൾ സാമ്പത്തിക ഉറപ്പ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവ കൃത്യമായി ഉപയോഗപ്പെടുത്തിയിട്ടില്ലെങ്കിൽ സാമ്പത്തിക ബാധ്യതയും ഉണ്ടാവും. അതായത് തിരിച്ചടവുകൾ എപ്പോഴും കൃത്യമായി തുടരണം. ഒരു മാസം പോലും തടസ്സമില്ലാതെ തിരിച്ചടവ് നടത്തിയിട്ടില്ലെങ്കിൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ക്രെഡിറ്റ് ഹെൽത്ത് തകരുകയും ചെയ്യുന്നു.
എപ്പോഴും വായ്പ എടുക്കുമ്പോൾ ശ്രദ്ധിക്കണം, അതായത് നിങ്ങളുടെ വരുമാനത്തിന് അനുസൃതമായിട്ടുള്ള ഇഎംഐ ഫോർമാറ്റാണോ എന്ന് പരിശോധിക്കണം. മാത്രമല്ല ഇത് എല്ലാ മാസവും വീഴ്ചയില്ലാതെ അടക്കാനും സാധിക്കണം. വ്യക്തിഗത വായ്പക്ക് അപേക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ മനസ്സിൽ വെക്കാം;

- എളുപ്പത്തിൽ തിരിച്ചടയ്ക്കാൻ കഴിയുന്നത്ര മാത്രം തുക വായ്പക്ക് അപേക്ഷിക്കുക. നിങ്ങളുടെ ബജറ്റ് ഒരിക്കലും പരിധിക്ക് മുകളിലേക്ക് ഉയരരുത്.
- കൃത്യസമയത്ത് ഇഎംഐ പേയ്‌മെന്റുകൾ ഉറപ്പാക്കുക, ഓട്ടോ-ഡെബിറ്റ് സൗകര്യങ്ങൾ ആക്ടിവേറ്റ് ചെയ്യുക, കടം ശരിയായി കൈകാര്യം ചെയ്യുക.
- തിരിച്ചടവുകൾ ട്രാക്ക് ചെയ്യാൻ മറക്കരുത്. അതിനായി വിവിധ ആപ്പുകൾ ഉപയോഗിക്കാം.
- ഏതെങ്കിലും മാസങ്ങളിൽ കൃത്യമായി തിരിച്ചടക്കാൻ സാധിക്കില്ലെങ്കിൽ വായ്പ നൽകുന്ന സ്ഥാപനങ്ങളുമായി ഈ വിവരം കൃത്യമായി ചർച്ച ചെയ്യുക.
- സുതാര്യത, ഉപഭോക്തൃ മുൻഗണന, ഉത്തരവാദിത്തമുള്ള വായ്പാ രീതികൾ എന്നിവ ഉറപ്പാക്കുന്ന ബാങ്കുകളുടെ വായ്പകൾ പരിഗണിക്കുക.
നിക്ഷേപത്തിന് റെക്കോർഡ് പലിശ, ഒരു നിബന്ധന മാത്രം, സമ്പാദ്യം വളർത്താൻ ഇതാ മികച്ച മാർഗം
ഈ തെറ്റുകൾ ഒഴിവാക്കുക
- ചില ഘട്ടങ്ങളിൽ വലിയ സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ നിങ്ങളുടെ തിരിച്ചടവ് ശേഷിയേക്കാൾ കൂടുതൽ തുക വായ്പകൾ എടുക്കുന്നവരുണ്ട്. ഇത് അപകട സാധ്യത വർദ്ധിപ്പിക്കും.
- വലിയ സാമ്പത്തിക ബാധ്യതകൾ, ഇഎംഐകൾ കൃത്യമായി അടക്കാതിരിക്കുക തുടങ്ങിയ തെറ്റുകൾ ആവർത്തിക്കുന്നത് ഒഴിവാക്കുക.
- ക്രെഡിറ്റ് സ്കോറുകളുടെ പ്രാധാന്യം മനസ്സിലാക്കാതിരിക്കുന്നത് വലിയ വീഴ്ചകൾക്ക് കാരണമാവുന്നു.
- കൂട്ടുകാരുടെ സമ്മർദ്ദം കാരണം കടം വാങ്ങാൻ തീരുമാനിക്കുന്നത് ഒഴിവാക്കുക. ഇത്തരത്തിൽ അനാവശ്യമായി വായ്പയെടുക്കുന്നത് ഒരിക്കലും നല്ലതല്ല.
- വായ്പാ നിബന്ധനകളും വ്യവസ്ഥകളും അവഗണിക്കുന്നു, തിരിച്ചടവുകളെ കുറിച്ചും അമിത ചാർജുകളെ കുറിച്ചുമുള്ള വിവരങ്ങൾ നഷ്ടപ്പെടുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം ദോഷം ചെയ്യും.
- വായ്പ നൽകുന്ന സ്ഥാപനവുമായി കൃത്യമായി ആശയവിനിമയം നടത്താതിരിക്കുകയും, ക്രെഡിറ്റ് യോഗ്യതയിൽ വീഴ്ച വരുത്തുകയും ചെയ്യുന്നത് നഷ്ടങ്ങൾക്ക് കാരണമാവുന്നു.
സാമ്പത്തിക വളർച്ച പോലെ സാമ്പത്തിക സുരക്ഷയും പ്രധാനമാണ്. ഓരോ തവണ വായ്പ എടുക്കുമ്പോഴും തിരിച്ചടവുകൾ അച്ചടക്കത്തോടെ പൂർത്തിയാക്കിയാൽ മാത്രമേ ഭാവിയിൽ വീണ്ടും വായ്പക്ക് അപേക്ഷിക്കുമ്പോൾ നിങ്ങൾക്ക് മികച്ച ആനുകൂല്യങ്ങളും പലിശ ഇളവുകൾ തുടങ്ങിയ നേട്ടങ്ങളും ഉറപ്പാക്കാൻ സാധിക്കുകയുള്ളൂ.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications