വൈവിധ്യമാർന്ന ആഘോഷങ്ങളാണ് ഇന്ത്യയുടെ ഓരോ ദിക്കിലും നടക്കുന്നത്. ഇത്തരത്തിൽ ആഘോഷങ്ങൾ നടക്കുമ്പോൾ രാജ്യവ്യാപകമായിട്ടോ അല്ലെങ്കിൽ ആഘോഷം നടക്കുന്ന സംസ്ഥാനങ്ങളിലോ ഔദ്യോഗിക അവധി പ്രഖ്യാപിക്കാറുണ്ട്. ഏപ്രിൽ 14 തിങ്കളാഴ്ച കലണ്ടറിൽ പൊതു അവധിയാണ് രേഖപ്പെടുത്തിയത്. ഇതിൻ്റെ ഭാഗമായി ബിഎസ്ഇ, എൻഎസ്ഇ എന്നിവയ്ക്കും ഏപ്രിൽ 14ന് അവധിയായിരിക്കും.
രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലും ഏപ്രിൽ 14ന് വ്യത്യസ്ത ആഘോഷങ്ങളാണ്. വിഷു, ബിജു, ബുയിസു, മഹാ വിഷുബ സംക്രാന്തി, തമിഴ് പുതുവത്സര ദിനം, ബൊഹാഗ് ബിഹു, ചീരോബ തുടങ്ങിയ പ്രാദേശിക, സംസ്ഥാന തല ഉത്സവങ്ങൾക്കൊപ്പം അംബേദ്കർ ജയന്തിയും ഈ ദിനം ആഘോഷിക്കും.
ഓഹരി വിപണി അവധി ദിവസങ്ങൾ:
ഇന്ന് മുതൽ ഏപ്രിൽ 14 വരെ തുടർച്ചയായ മൂന്ന് ദിവസം ഓഹരി വിപണി അടച്ചിടും. വാരാന്ത്യ അവധിയായതിനാൽ ഇന്ന് ഏപ്രിൽ 12നും നാളെ ഏപ്രിൽ 13 ഞായറാഴ്ചയും ഓഹരികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യാൻ സാധിക്കില്ല. ഏപ്രിൽ 14നും അവധിയാണ്. ഈ ദിവസം രാജ്യത്ത് നടക്കുന്ന വിവിധ ആഘോഷങ്ങൾ ഏതൊക്കെയെന്ന് നോക്കാം.....
1. വിഷു 2025:
കേരളത്തിൻ്റെ പുതു വർഷമാണ് വിഷു. ഇത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ദിവസമാണ്. ഈ ദിനം രാവിലെ കണിയൊരുക്കിയും കൈനീട്ടം നൽകിയും നന്മയും സമൃദ്ധിയും നിറഞ്ഞ പുതുവർഷത്തെ വരവേൽക്കുന്നു. ഗ്രിഗോറിയൻ കലണ്ടറിൽ ഏപ്രിൽ 14 അല്ലെങ്കിൽ ഏപ്രിൽ 15 ന് വിഷു ആഘോഷിക്കപ്പെടുന്നു. മേട മാസത്തിലെ ഒന്നാം തിയ്യതിയാണ് വിഷു ആഘോഷം നടക്കുന്നത്.
2. അംബേദ്കർ ജയന്തി 2025:
വിഷു പോലെ തന്നെ പ്രധാനപ്പെട്ട ദിവസമാണ് ഏപ്രിൽ 14. കാരണം 1891-ൽ ഇതേ ദിവസമാണ് ബി.ആർ. അംബേദ്കർ ജനിച്ചത്. സ്വാതന്ത്രത്തിനു വേണ്ടി നിരവധി പോരാട്ടങ്ങൾ നടത്തിയ അംബേദ്കറിൻ്റെ ജന്മ ദിനം രാജ്യം എല്ലാ വർഷവും ആഘോഷിക്കാറുണ്ട്.

3. ബിജു 2025:
ത്രിപുരയിലെ ചക്മ സമൂഹം മൂന്ന് ദിവസം ആഘോഷിക്കുന്ന വർണ്ണാഭമായ ആഘോഷമാണ് ബിജു. ത്രിപുരയിലെ പുതുവത്സരം ആരംഭിക്കുന്നതിൻ്റെ ഭാഗമായി നടത്തുന്ന ഒരു ഉത്സവമാണിത്. ത്രിപുരയിലെ മറ്റ് ഏഴ് വംശീയ വിഭാഗങ്ങളായ മർമ, ടാങ്‌ചാൻഗ്യ, ത്രിപുരിസ്, മ്രോ, ഖുമി, ഖിയാങ്, ചക് എന്നീ വിഭാഗങ്ങളും ഈ ഉത്സവം ആഘോഷിക്കുന്നു. മർമകൾ ഈ ഉത്സവത്തെ "സംഗ്രെയ്ഗ്" എന്നും, ടാങ്‌ചാൻഗ്യ ഇതിനെ "ബിഷു" എന്നും, ട്രൂപ്പികൾ ഇതിനെ "ബൈസുക്" എന്നും, അഹ്മിയ ഇതിനെ "ബിഹു" എന്നും വിളിക്കുന്നു.
4. മഹാ വിഷുവ സംക്രാന്തി 2025:
ഏപ്രിൽ 14ന് ഒറീസയിലെ പുതുവർഷ ആഘോഷമാണ് മഹാ വിഷുവ സംക്രാന്തി. ഇത് പ്രധാനമായും ഹിന്ദുക്കളും ബുദ്ധമതക്കാരും ആഘോഷിക്കുന്ന ഉത്സവമാണ്. പാൻ സംക്രാന്തി എന്നും ഈ ആഘോഷം അറിയപ്പെടുന്നു. മലയാളത്തിലെ മേട മാസത്തിലെ ആദ്യ ദിവസമാണ് ഈ ആഘോഷം നടക്കുന്നത്.
5. തമിഴ് പുതുവത്സരം 2025:
തമിഴ് പുതുവത്സര ആഘോഷവും ഏപ്രിൽ 14നാണ് നടക്കുന്നത്. തമിഴ്‌നാട്ടിലും അയൽരാജ്യമായ ശ്രീലങ്കയിലും ഈ ദിവസം പൊതു അവധിയാണ്. ഇത് തമിഴ്നാട്ടിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ്.
അസം, പശ്ചിമ ബംഗാൾ, കേരളം, ത്രിപുര, ബീഹാർ, ഒഡീഷ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഏപ്രിൽ 14ന് അവരുടെ പരമ്പരാഗത പുതുവത്സരമായി ആഘോഷിക്കുന്നു. നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ, കംബോഡിയ, ലാവോസ്, തായ്‌ലൻഡ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും അവരുടെ പുതുവത്സര ദിനം ഈ ദിനമാണ് ആഘോഷിക്കുന്നത്.
90 ദിവസത്തേക്ക് താരിഫ് താത്കാലികമായി നിർത്തിവെച്ചു എന്ന ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്തു. താരിഫ് പ്രതികാരം തുടർന്നു കൊണ്ടിരിക്കുകയാണ്. ഇതിൻ്െ ഭാഗമായി പണപ്പെരുപ്പ സാധ്യതയും ഉയർന്നേക്കാം. മാർക്കറ്റ് ഇനി തുറക്കുമ്പോൾ ഓഹരികൾക്ക് കുതിപ്പാണോ അതോ തകർച്ചയിലേക്ക് വഴിവെക്കുമോ എന്ന ആശങ്ക നിക്ഷേപകർക്കിടയിലും ഉണ്ട്.
More From GoodReturns

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications