നാളെ ഏപ്രിൽ 18ന് ദുഃഖവെള്ളി ദിനമാണ്. ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികൾ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയാഴ്ച ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. ഈ ദിവസം രാജ്യത്തെ സംസ്ഥാനങ്ങളിൽ പൊതു അവധിയാണ്. എന്നാൽ ഓഹരി വിപണി നിക്ഷേപകർക്ക് ഈ അവധി ദിനം ബാധകമാണോ? യേശുക്രിസ്തുവിന്റെ കുരിശുമരണം അടയാളപ്പെടുത്തുന്ന ഒരു വിശുദ്ധ ദിനമാണ് ദുഃഖവെള്ളി. ഈ ദിവസം നിക്ഷേപകർക്കും റെസ്റ്റ് ഉണ്ടോ?
ബിഎസ്ഇയും, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻഎസ്ഇ) പുറത്തിറക്കിയ 2025 ലെ ഓഹരി വിപണിയുടെ അവധികൾ രേഖപ്പെടുത്തിയ കലണ്ടർ അനുസരിച്ച്, വെള്ളിയാഴ്ച, അതായത് 2025 ഏപ്രിൽ 18 ന് വ്യാപാരം അവധിയായിരിക്കും. അതായത് ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവുകൾ, എസ്എൽബി, കറൻസി ഡെറിവേറ്റീവുകൾ, എൻഡിഎസ്-ആർഎസ്ടി, ട്രൈ പാർട്ടി റിപ്പോ, കമ്മോഡിറ്റി ഡെറിവേറ്റീവ്സ് സെഗ്മെന്റ്, ഇലക്ട്രോണിക് ഗോൾഡ് രസീതുകൾ (ഇജിആർ) എന്നിവയിൽ വ്യാപാരമോ സെറ്റിൽമെന്റുകളോ ഉണ്ടാകില്ലെന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) വെബ്സൈറ്റ് പറയുന്നു.
മാത്രമല്ല മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചും (MCX) നാളെ ദുഃഖവെള്ളിയാഴ്ച പ്രവർത്തിക്കില്ല. അതായത് രാവിലത്തെ സെഷനും (രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ) വൈകുന്നേരത്തെ സെഷനും (വൈകുന്നേരം 5:00 മുതൽ രാത്രി 11:30 വരെ) പ്രവർത്തിക്കില്ല എന്നർത്ഥം.

വെള്ളിയാഴ്ച അവധിക്കൊപ്പം വാരാന്ത്യ അവധിയും ഉണ്ട്. ശനി, ഞായർ ദിവസങ്ങളിൽ വിപണി പൊതുവെ അവധിയായതിനാൽ നാളെ മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഓഹരി വിപണി അടച്ചിരിക്കും. ഇത് നിക്ഷേപകർ പ്രത്യേകം അറിഞ്ഞിരിക്കേണ്ടതുണ്ട്. കഴിഞ്ഞ ആഴ്ചയും ഇതുപോലെ ഓഹരി വിപണിക്ക് തുടർച്ചയായി അവധിയുണ്ടായിരുന്നു. ഏപ്രിൽ 14ന് അംബേദ്കർ ജയന്തി ആയതിനാൽ അന്ന് വിപണി അടച്ചിട്ടിരുന്നു. എന്നാൽ ഏപ്രിൽ 14ന് തൊട്ട് മുന്നേയുള്ള ദിവസങ്ങൾ ശനിയും ഞായറുമായിരുന്നു എന്നതിനാൽ തുടർച്ചയായ അവധിയുണ്ടായി.
യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ ഓർമ്മയ്ക്കായാണ് ദുഃഖവെള്ളി ആഘോഷിക്കുന്നത്. വിശുദ്ധവാരത്തിലെ വെള്ളിയാഴ്ചയാണ് ഇത് ആചരിക്കുന്നത്. ഞായറാഴ്ച ഈസ്റ്ററോടെ ഇത് അവസാനിക്കും.
ഇനി 2025ൽ വരാനിരിക്കുന്ന ഓഹരി വിപണി അവധികൾ ഏതെല്ലാം..?
2025 മെയ് 1, വ്യാഴാഴ്ച : ഈ ദിവസം മഹാരാഷ്ട്ര ദിനമായി ആചരിക്കുന്നതിനാൽ ഓഹരി വിപണിക്ക് അവധിയായിരിക്കും.
2025 ഓഗസ്റ്റ് 15, വെള്ളിയാഴ്ച : ഇന്ത്യയുടെ സ്വാതന്ത്യദിനമായതിനാൽ ഈ ദിവസം രാജ്യവ്യാപകമായി പൊതു അവധിയായിരിക്കും. അതിനാൽ ഓഹരി വിപണിയും പ്രവർത്തിക്കില്ല.
2025 ഓഗസ്റ്റ് 27, ബുധനാഴ്ച : ഗണേശ ചതുർത്ഥി ദിനമായതിനാൽ വിപണി അടച്ചിടും.
2025 ഒക്ടോബർ 2, വ്യാഴാഴ്ച : ഈ ദിവസം രാജ്യ വ്യാപകമായി മഹാത്മാഗാന്ധി ജയന്തി ആഘോഷിക്കുന്നതിനാൽ പൊതു അവധിയാണ്. ഒപ്പം ദസറ ആഘോഷങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നടക്കും.
2025 ഒക്ടോബർ 21, ചൊവ്വാഴ്ച : ദീപാവലി ലക്ഷ്മി പൂജ ആഘോഷം നടക്കുന്നതിനാൽ ഈ ദിവസം വിപണി പ്രവർത്തിക്കില്ല.
2025 ഒക്ടോബർ 22, ബുധനാഴ്ച : ദീപാവലി-ബലിപ്രതിപദ നടക്കുന്നതിനാൽ ഇന്നും വിപണി അടച്ചിടും.
2025 നവംബർ 05, ബുധനാഴ്ച : പ്രകാശ് ഗുർപൂർബ് ശ്രീ ഗുരു നാനാക് ദേവ് ജയന്തി ദിനത്തിൽ വിപണി പ്രവർത്തിക്കില്ല.
2025 ഡിസംബർ 25, വ്യാഴാഴ്ച : ഈ ദിവസം രാജ്യ വ്യാപകമായി ക്രിസ്മസ് ആഘോഷിക്കുന്നു. അതിനാൽ വ്യാപാരം നടക്കില്ല.
നാളെ മുതൽ തുടർച്ചയായ മൂന്ന് ദിവസത്തിനു ശേഷം തിങ്കളാഴ്ചയായിരിക്കും ഓഹരി വിപണി തുറക്കുന്നത്. ഈ ദിവസങ്ങളിൽ നിങ്ങൾക്ക് ഓഹരികളെ കുറിച്ച് സൂക്ഷ്മമായി വിലയിരുത്താം.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
