ഓഹരി വിപണിയെന്ന സമുദ്രത്തില്‍ നിന്നും നല്ല ഓഹരികളെ എങ്ങനെ കണ്ടെത്താം? നിക്ഷേപകരെ എക്കാലവും കുഴക്കുന്ന ചോദ്യമാണിത്. കൃത്യമായ ഗൃഹപാഠം നടത്തി വേണം ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍.
എന്നാല്‍ 'മെനക്കെടാന്‍' മടിക്കുന്നവര്‍ ഒരു സൂത്രപ്പണി പയറ്റാറുണ്ട്. എന്തെന്നല്ലേ? അഭ്യന്തര, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടുന്ന ഓഹരികള്‍ ഏതെല്ലാമെന്ന് കണ്ടെത്തി അതില്‍ നിക്ഷേപം നടത്തുക.

FII, DII സംഘങ്ങള്‍ ഗഹനമായ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് ഓഹരി വിപണിയില്‍ നിക്ഷേപ തീരുമാനങ്ങളെടുക്കുന്നത്. ഈ അവസരത്തില്‍ ഇന്ത്യയിലെ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഏറ്റവുമധികം സമാഹരിച്ച് വെച്ചിട്ടുള്ള 3 നിഫ്റ്റി 50 ഓഹരികള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം.
ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. വിപണി മൂല്യം 6,10,996 കോടി രൂപ.
കഴിഞ്ഞ 12 മാസത്തെ പിഇ അനുപാതം 19.26 ആണെന്ന വസ്തുത സ്റ്റോക്കിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. മുഖ്യ എതിരാളിയായ എച്ച്ഡിഎഫ്സി ബാങ്കിന്റെ പിഇ അനുപാതം 21.21 ആണ്.
19.7 ശതമാനമെന്ന കഴിഞ്ഞ 5 വര്‍ഷത്തെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കും ഐസിഐസിഐ ബാങ്കിന്റെ കാര്യം വരുമ്പോള്‍ പ്രത്യേകം പരാമര്‍ശിക്കണം. കഴിഞ്ഞ 12 മാസം കൊണ്ട് 31,724.12 കോടി രൂപ അറ്റാദായം പിടിക്കാന്‍ ബാങ്കിന് സാധിച്ചു.
വാസ്തവത്തില്‍ എച്ച്ഡിഎഫ്സി ബാങ്കിനെക്കാള്‍ ഐസിഐസിഐ ബാങ്കിനോടാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് പ്രിയം. 2022 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം ഐസിഐസിഐ ബാങ്കില്‍ DII സംഘത്തിന് 44.45 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. FII സംഘമാകട്ടെ 45.1 ശതമാനം ഐസിഐസിഐ ബാങ്ക് ഓഹരികളും കൈവശം വെച്ചിരിക്കുന്നു.
ഐടിസി ലിമിറ്റഡ്
ഒരുകാലത്ത് ഇഴഞ്ഞിരുന്ന ഐടിസിയിലും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് വലിയ താത്പര്യമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായ ഐടിസി 4,81,399 കോടി രൂപ വിപണി മൂല്യമാണ് അവകാശപ്പെടുന്നത്. പിഇ അനുപാതം 26.49.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 44.8 ശതമാനം നേട്ടം സമര്‍പ്പിക്കാന്‍ ഐടിസിക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കാലയളവില്‍ നിഫ്റ്റി എഫ്എംസിജി സൂചിക പോലും 20.59 ശതമാനം മാത്രമാണ് ഉയര്‍ച്ച രേഖപ്പെടുത്തിയത്.
2022 സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വരുമാനം കണ്ടെത്താന്‍ ഐടിസിക്ക് സാധിച്ചു (62,521.92 കോടി രൂപ). ബിസിനസിലേക്ക് തടസമില്ലാത്ത പണമൊഴുക്കാണ് കമ്പനിയുടെ പ്രധാന ആകര്‍ഷണം. ഡിവിഡന്റ് യീല്‍ഡ് 2.94 ശതമാനം.
DII സംഘത്തിന് 42.17 ശതമാനം ഓഹരി പങ്കാളിത്തം ഐടിസിയിലുണ്ട്.
ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡ്
ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ പ്രിയപ്പെട്ട മൂന്നാമത്തെ നിഫ്റ്റി 50 സ്റ്റോക്കാണ് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ. നിര്‍മാണ, എഞ്ചിനീയറിങ് കമ്പനിയായ എല്‍ ആന്‍ഡ് ടി 3,19,641 കോടി രൂപയുടെ വിപണി മൂല്യം കുറിക്കുന്നുണ്ട്. പിഇ അനുപാതം 31.71.
അടുത്തിടെ 2,319.9 രൂപയെന്ന എക്കാലത്തേയും ഉയര്‍ന്ന നിലയിലേക്ക് കമ്പനിയുടെ ഓഹരി വില എത്തിയിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 27.6 ശതമാനം വളര്‍ച്ചയാണ് ഓഹരികള്‍ രേഖപ്പെടുത്തുന്നത്.
DII സംഘത്തിന് 39.91 ശതമാനം ഓഹരി പങ്കാളിത്തമാണ് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയിലുള്ളത്. ഇതില്‍ത്തന്നെ 17.66 ശതമാനവും മ്യൂച്വല്‍ ഫണ്ടുകളുടെ സംഭാവനയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications