തിങ്കളാഴ്ച്ച ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. മെച്ചപ്പെട്ട ഡിസംബര്‍ പാദ കണക്കുകള്‍ക്കൊപ്പം കൊവിഡ് പ്രതിരോധകുത്തിവെയ്പ്പിനുള്ള ഒരുക്കങ്ങളും ഇന്ത്യയില്‍ വിജയകരമായി മുന്നോട്ടുപോകുന്നത് ഓഹരി വിപണിയുടെ മുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്നു.
ബിഎസ്ഇ സെന്‍സെക്സ് സൂചിക 1 ശതമാനം നേട്ടത്തോടെ 49,269.32 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മറുഭാഗത്ത് എന്‍എസ്ഇ നിഫ്റ്റി സൂചിക 0.96 ശതമാനം കയ്യടക്കി. അവസാന മണി മുഴങ്ങുമ്പോള്‍ 14,484.75 എന്ന നിലയിലാണ് നിഫ്റ്റി സൂചിക വ്യാപാരത്തിന് തിരശ്ശീലയിട്ടത്. ഇരു സൂചികകളുടെയും പുതിയ റെക്കോര്‍ഡ് ക്ലോസിങ് നിലവാരമാണ് ഇന്നത്തേത്.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) മികവാര്‍ന്ന ഡിസംബര്‍ പാദ കണക്കുകള്‍ മുന്‍നിര്‍ത്തി ഐടി ഓഹരികള്‍ കുതിപ്പ് നടത്തുന്നതിന് വിപണി സാക്ഷിയായി. ഐടി ഓഹരികള്‍ക്കൊപ്പം എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളും മുന്നേറ്റം നടത്തി. സെന്‍സെക്സിലെ 30 കമ്പനികളില്‍ ഇരുപതും നേട്ടത്തിലാണ് ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്.
ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎല്‍ ടെക്നോളജീസ്, ടിസിഎസ് ഓഹരികള്‍ നേട്ടക്കാരുടെ പട്ടികയില്‍ പ്രധാനികളാവുന്നു. കൂട്ടത്തില്‍ എച്ച്സിഎല്‍ ടെക്നോളജീസാണ് ഏറ്റവും മികച്ച പ്രകടനം കയ്യടക്കിയത്. എച്ച്സിഎല്‍ ഓഹരികള്‍ 6.09 ശതമാനം കുതിപ്പ് സെന്‍സെക്സ് സൂചികയില്‍ രേഖപ്പെടുത്തി.
4.72 ശതമാനം നേട്ടം കുറിച്ച് ഇന്‍ഫോസിസും 3.54 ശതമാനം നേട്ടം സ്വന്തമാക്കി എച്ച്ഡിഎഫ്സിയും നിഫ്റ്റിയില്‍ മുന്നേറിയത് കാണാം. നഷ്ടം നേരിട്ടവരുടെ പട്ടിക പരിശോധിച്ചാല്‍ ബജാജ് ഫൈനാന്‍സാണ് ഏറ്റവും മുന്നില്‍. തിങ്കളാഴ്ച്ച 1.95 ശതമാനം തകര്‍ച്ച ബജാജ് ഫൈനാന്‍സ് ഓഹരികള്‍ അഭിമുഖീകരിച്ചു. ബജാജ് ഫിന്‍സെര്‍വ് (-1.81 ശതമാനം), റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (-1.77 ശതമാനം) ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം മതിയാക്കിയത്.
മേഖല തിരിച്ച് വിലയിരുത്തിയാല്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഐടി മേഖല 3.63 ശതമാനം നേട്ടം കാഴ്ച്ചവെച്ചിട്ടുണ്ട്. ഇതേസമയം, ഊര്‍ജ്ജ മേഖല 1.28 ശതമാനം തളര്‍ച്ചയോടെ ഏറ്റവും പിന്നില്‍ നില്ക്കുന്നു. വിറ്റ ഓഹരികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയാല്‍ ബജാജ് ഫിന്‍സെര്‍വ്, എസ്ബിഐ, മാരുതി, ഇന്‍ഫോസിസ്, ടിസിഎസ് കമ്പനികളാണ് മുന്നില്‍.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
