ഓഹരി വിപണി: നിക്ഷേപകർക്ക് മിനിറ്റുകൾക്കുള്ളിൽ നഷ്ടം 2.12 ലക്ഷം കോടി രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയിൽ കനത്ത നഷ്ടം. കൊവിഡ് -19 കേസുകൾ അതിവേഗം ഉയരുന്നതും സേവന ഉൽ‌പാദനത്തിലെ കൂടുതൽ സങ്കോചവും നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നതുമാണ് വിപണിയിലെ ഇടിവിന് കാരണം. രാവിലെ 09.20 ന് ബി‌എസ്‌ഇ സെൻസെക്സ് 625.93 പോയിൻറ് അഥവാ 1.61 ശതമാനം ഇടിഞ്ഞ് 38,365.01ലാണ് വ്യാപാരം നടത്തിയത്. എൻ‌എസ്‌ഇ ബെഞ്ച്മാർക്ക് നിഫ്റ്റി 170.40 പോയിൻറ് അഥവാ 1.48 ശതമാനം ഉയർന്ന് 11,357.05 ലെത്തി.

ബി‌എസ്‌ഇ ലിസ്റ്റുചെയ്ത ഓഹരികളുടെ വിപണി മൂലധനം 154.85 ലക്ഷം കോടിയായി കുറഞ്ഞതിനാൽ നിക്ഷേപകർക്ക് മിനിറ്റുകൾക്കുള്ളിൽ 2.12 ലക്ഷം കോടി രൂപ നഷ്ടമായി. 156.86 ലക്ഷം കോടി രൂപയായിരുന്നു വ്യാഴാഴ്ച വിപണി മൂലധനം. 30 ഓഹരികളുള്ള സെൻസെക്‌സിൽ ഐസിഐസിഐ ബാങ്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 2.99 ശതമാനം ഇടിഞ്ഞ് 371.30 രൂപയായി. എസ്‌ബി‌ഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻ‌ഡസ് ഇൻ‌ഡ് ബാങ്ക്, ടാറ്റാ സ്റ്റീൽ എന്നിവയും കനത്ത നഷ്ടം നേരിട്ടു കൊണ്ടിരിക്കുകയാണ്. നിഫ്റ്റി സ്മോൾകാപ്പ് 1.53 ശതമാനവും നിഫ്റ്റി മിഡ്‌ക്യാപ്പ് 1.54 ശതമാനവും ഇടിഞ്ഞു. എൻ‌എസ്‌ഇയിലെ ഏറ്റവും വലിയ സൂചികയായ നിഫ്റ്റി 500 1.47 ശതമാനം ഉയർന്നു. ഇന്ന് വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. 

യുഎസ് വിപണികളിൽ വൻ ഇടിവ്

യുഎസ് വിപണികളിൽ വൻ ഇടിവ്

നാസ്ഡാക്ക് വിപണി ഒറ്റരാത്രികൊണ്ട് അഞ്ച് ശതമാനവും എസ് ആന്റ് പി 500 3.5 ശതമാനവും ഇടിഞ്ഞു. ജൂൺ മുതലുള്ള ഏറ്റവും വലിയ വാൾസ്ട്രീറ്റ് നഷ്ടമാണ് രേഖപ്പെടുത്തിയത്.  ഡോവ് ജോൺസ് വ്യാവസായിക ശരാശരി 807.77 പോയിൻറ് അഥവാ 2.78 ശതമാനം ഇടിഞ്ഞ് 28,292.73 എന്ന നിലയിലെത്തി. എസ് ആന്റ് പി 500 ന് 125.78 പോയിൻറ് അഥവാ 3.51 ശതമാനം നഷ്ടം 3,455.06 ൽ എത്തി. 

കൊവിഡ് -19 പ്രതിസന്ധി

കൊവിഡ് -19 പ്രതിസന്ധി

കൊറോണ വൈറസ് കേസുകൾ ലോകത്തിലെ ഏറ്റവും വേഗതയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 83,883 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ആയിരത്തിലധികം മരണങ്ങൾ. മൊത്തം രോഗികളുടെ എണ്ണം 38.5 ലക്ഷവും മരണസംഖ്യ 67,376 ഉം ആണ്. സജീവമായ കേസുകളിൽ 0.5 ശതമാനത്തിൽ താഴെ മാത്രമാണ് വെന്റിലേറ്ററുകളിലെന്നും 2 ശതമാനം ഐസിയുവുകളിലാണെന്നും സർക്കാർ അവകാശപ്പെട്ടു. ഇത് വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. 

സേവന മേഖലയിലെ ഇടിവ്

സേവന മേഖലയിലെ ഇടിവ്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും വലിയ മേഖലയായ സേവനങ്ങളിലെ പ്രവർത്തനങ്ങൾ ഓഗസ്റ്റിലും കുറഞ്ഞു.  സങ്കോചത്തിന്റെ തോത് മന്ദഗതിയിലായെങ്കിലും, കമ്പനികൾ ക്രമേണ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് തുടരാൻ ഇത് കമ്പനികളെ നിർബന്ധിതരാക്കി. സേവനങ്ങളുടെ പി‌എം‌ഐ ഓഗസ്റ്റിൽ 41.8 ആയി ഉയർന്നു, ജൂലൈയിൽ ഇത് 34.2 ആയിരുന്നു. 

സെൻസെക്സിൽ 272 പോയിന്റ് നേട്ടം; നിഫ്റ്റി 11,450 ന് മുകളിൽ, ഭാരതി എയർടെൽ 7% ഉയർന്നു, വൊഡാഫോണിന് നഷ്ടംസെൻസെക്സിൽ 272 പോയിന്റ് നേട്ടം; നിഫ്റ്റി 11,450 ന് മുകളിൽ, ഭാരതി എയർടെൽ 7% ഉയർന്നു, വൊഡാഫോണിന് നഷ്ടം

English summary

Stock market: Investors lose Rs 2.12 lakh crore in minutes | ഓഹരി വിപണി: നിക്ഷേപകർക്ക് മിനിറ്റുകൾക്കുള്ളിൽ നഷ്ടം 2.12 ലക്ഷം കോടി രൂപ

The fall in the market is due to the rapid rise in Covid-19 cases, further contraction in service production and worrying investors. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X