കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 31 ശതമാനം തിരുത്തല്‍. പറഞ്ഞുവരുന്നത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് അഥവാ ഐആര്‍സിടിസി ഓഹരികളെ കുറിച്ചാണ്.
2019 -ല്‍ ലിസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് ഐആര്‍സിടിസി നഷ്ടത്തില്‍ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കുന്നത്. 2022 മാര്‍ച്ച് 31 -ന് ശേഷം വിലയിടിവ് സ്റ്റോക്കില്‍ തുടര്‍ക്കഥയാവുന്നു. 832 രൂപയില്‍ കിടന്ന ഐആര്‍സിടിസിയുടെ ഇപ്പോഴത്തെ ഓഹരി വില 572 രൂപയാണ്.

ഇതേസമയം, വെള്ളിയാഴ്ച്ച 1.40 ശതമാനം ഉയരാന്‍ ഐആര്‍സിടിസിക്ക് കഴിഞ്ഞു. മാര്‍ച്ചിലെ അവസാനദിനം 0.33 ലക്ഷം ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ ഐആര്‍സിടിസിയുടെ വിപണി മൂല്യം 45,960 കോടി രൂപയിലേക്ക് തിരിച്ചെത്തി.
ടെക്നിക്കല്‍ ചിത്രം പരിശോധിക്കുമ്പോള്‍ റിലേറ്റീവ് സ്ട്രെങ്ത് ഇന്‍ഡക്സ് 26.4 യൂണിറ്റിലാണെന്ന് കാണാം. അതായത്, അമിതമായി വില്ക്കപ്പെട്ട നിലയിലാണ് ഓഹരികള്‍. കഴിഞ്ഞ 5, 20, 50, 100, 200 ദിന മൂവിങ് ആവറേജകള്ക്ക് താഴെയാണ് ലാര്‍ജ് കാപ്പ് കമ്പനിയായ ഐആര്‍സിടിസിയുടെ ഓഹരി വിലയെന്ന കാര്യവും പ്രത്യേകം പരാമര്‍ശിക്കണം.
47.84 എന്ന പ്രൈസ്-ടു-ഇക്വിറ്റി അനുപാതമാണ് സ്റ്റോക്ക് രേഖപ്പെടുത്തുന്നത്. വ്യവസായ മേഖലയുടെ പിഇ അനുപാതം 50.45 ആണ്. അതായത്, എതിരാളികളെ അപേക്ഷിച്ച് ഐആര്‍സിടിസിയുടെ മൂല്യനിര്‍ണയം ഒരുപടി താഴെ നില്ക്കുന്നു.
2022 ഡിസംബര്‍ 31 -ന് അവസാനിച്ച പാദം 22 ശതമാനം അറ്റാദായ വര്‍ധനവ് കുറിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നു. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ ലാഭം 209 കോടി രൂപയില്‍ നിന്നും 256 കോടി രൂപയായാണ് ഉയര്‍ന്നത്.
വരുമാനത്തിലും ആരോഗ്യകരമായ മുന്നേറ്റമുണ്ട്. മൂന്നാം പാദം 540 കോടി രൂപയില്‍ നിന്നും 918 കോടി രൂപയായി ഐആര്‍സിടിസിയുടെ വരുമാനം കൂടി. മികച്ച സാമ്പത്തിക പ്രകടനം അടിസ്ഥാനപ്പെടുത്തി ഓരോ ഓഹരിക്കും 3.5 രൂപ വീതമാണ് കമ്പനി പിന്നാലെ ലാഭവിഹിതം പ്രഖ്യാപിച്ചത്.

ഓഹരി വില താഴെ തുടരുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ ഐആര്‍സിടിസി ഓഹരികള്‍ വാങ്ങാമോ? നിക്ഷേപകര്‍ക്ക് സംശയമുണ്ട്. വിപണിയിലെ അനലിസ്റ്റുകള്‍ക്ക് ഐആര്സിടിസിയിലുള്ള അഭിപ്രായം എന്തെന്ന് ചുവടെ കാണാം.
രവി സിങ് - വൈസ് പ്രസിഡന്റ്, ഷെയര്‍ ഇന്ത്യ
തുടരെയുള്ള വില്‍പ്പന സമ്മര്‍ദ്ദമാണ് ഐആര്‍സിടിസിയില്‍ ഉടലെടുക്കുന്നത്. ഹ്രസ്വകാലാടിസ്ഥാനത്തില്‍ കമ്പനിയുടെ ഓഹരി വിലയില്‍ ഇനിയും തിരുത്തല്‍ സംഭവിക്കാം. വരുന്ന ആഴ്ച്ചകളില്‍ 550-500 രൂപ നിലവാരം വരെ കാണാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നിക്ഷേപകര്‍ സ്റ്റോക്കില്‍ നിന്നും അകന്നു നില്‍ക്കുന്നതാണ് ഉചിതം. ട്രെന്‍ഡ് റിവേഴ്സലിനായി കാത്തിരിക്കാം.
വൈശാലി പാരേക്ക് - വൈസ് പ്രസിഡന്റ്, പ്രഭുദാസ് ലില്ലാധര്‍
കഴിഞ്ഞ മൂന്ന് വ്യാപാര സെഷനിടെ ശക്തമായ തിരുത്തല്‍ ഐആര്‍സിടിസിയില്‍ കണ്ടിരുന്നു. വീഴ്ച്ചയ്ക്കിടെ നിര്‍ണായകമായ ട്രെന്ഡ്ലൈന് പിന്തുണയും (588 രൂപയില്‍) തകര്‍ന്നു. സ്റ്റോക്കില്‍ ഇനിയും തിരുത്തലിനുള്ള സാധ്യതയുണ്ട്. മുന്‍പ് രേഖപ്പെടുത്തിയ നിര്‍ണായകമായ താഴ്ച്ച 557 രൂപയാണ്. ഈ നിലവാരത്തില്‍ ഭേദപ്പെട്ട പിന്തുണ പ്രതീക്ഷിക്കാം. 588-590 രൂപയ്ക്ക് മുകളില്‍ കടന്നാല്‍ മാത്രമേ ഐആര്‍ടിസിയില്‍ പ്രതീക്ഷാവഹമായ മുന്നേറ്റം കാണാനൊക്കുകയുള്ളൂ.
അഭിജീത്ത് - അനലിസ്റ്റ്, ടിപ്സ്2ട്രേഡ്
പ്രതിദിന ചാര്‍ട്ട് പരിശോധിക്കുമ്പോള്‍ 757 രൂപയില്‍ ശക്തമായ പിന്തുണ സ്റ്റോക്കിനുണ്ട്. 585 രൂപയ്ക്ക് മേലെ ആധികാരികമായി ക്ലോസ് ചെയ്താല്‍ 600-635 സോണിലേക്ക് ഹ്രസ്വകാലം കൊണ്ട് കുതിക്കാന്‍ ഐആര്‍സിടിസി ഓഹരികള്‍ക്ക് സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications