ഇന്ത്യൻ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകളായ സെൻസെക്സ്, നിഫ്റ്റി എന്നിവ വെള്ളിയാഴ്ച നേരിയ നേട്ടത്തിൽ അവസാനിച്ചു. ബാങ്ക്, മെറ്റൽ, ഓട്ടോ, എഫ്എംസിജി ഓഹരികളിലെ നേട്ടമാണ് വിപണിയ്ക്ക് തുണയായത്. ബിഎസ്‌ഇ സെൻസെക്സ് 15.52 പോയിൻറ് അഥവാ 0.04 ശതമാനം ഉയർന്ന് 38,040.57 ൽ എത്തി. നിഫ്റ്റി 13.90 പോയിൻറ് അഥവാ 0.12 ശതമാനം ഉയർന്ന് 11,214.05 ലെത്തി. നിഫ്റ്റി ബാങ്ക് 111 പോയിൻറ് അഥവാ 0.51 ശതമാനം ഉയർന്ന് 21,754 ലെത്തി.
നിഫ്റ്റി സ്‌മോൾകാപ്പ്, നിഫ്റ്റി മിഡ്‌കാപ്പ് സൂചികകൾ ഒരു ശതമാനം വീതം നേട്ടം കൈവരിച്ചു. ഈ ആഴ്ചയിൽ സെൻസെക്സ് 1.2 ശതമാനവും നിഫ്റ്റി 1.3 ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക് സൂചിക 0.5 ശതമാനവും നിഫ്റ്റി മിഡ്‌ക്യാപ് സൂചിക 4.1 ശതമാനവും ഉയർന്നു. മേഖല സൂചികകളിൽ നിഫ്റ്റി പിഎസ്‌യു ബാങ്ക് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. നിഫ്റ്റി മെറ്റൽസ്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി എന്നിവയും മികച്ച പ്രകടനം കാഴ്ച്ച വച്ചു.

ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, യുപിഎൽ, ബജാജ് ഫിൻസെർവ്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ടൈറ്റൻ കമ്പനി, എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്, എം ആൻഡ് എം എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ 97 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിനെ തുടർന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരികൾ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. കമ്പനിയുടെ വരുമാനം 67.8 കോടി രൂപയായി ചുരുങ്ങി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 2,259.74 കോടി രൂപയായിരുന്നു. ലുപിൻ ഓഹരികൾ ഇന്ന് അഞ്ച് ശതമാനം കുറഞ്ഞു. കമ്പനിയുടെ മൊത്തം അറ്റാദായത്തിൽ 65 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിനെ തുടർന്നാണിത്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
