പുതിയ വാരം നഷ്ടത്തിലാണ് ഇന്ത്യന്‍ ഓഹരി വിപണി ഇടപാടുകള്‍ ആരംഭിച്ചത്. തിങ്കളാഴ്ച്ച മുഖ്യസൂചികയായ നിഫ്റ്റി 0.65 ശതമാനം ഇടറി 16,988 പോയിന്റ് നിലയില്‍ ദിനം പൂര്‍ത്തിയാക്കി.
ആഗോള ബാങ്കുകളുടെ കൂട്ടുത്തകര്ച്ചയെ തുടര്‍ന്നുള്ള പരിഭ്രാന്തി ഓളംതല്ലുന്നുണ്ട് വിപണിയില്‍. എന്നാല്‍ ഒഴുക്കിനെതിരെ തുഴയെറിഞ്ഞ് ഒരുപിടി 'വീരന്മാര്' പുതിയ വാരം നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു.
ഇവരില്‍ പ്രധാനിയാണ് മിഡ്കാപ്പ് ഓഹരിയായ ജൂബിലന്റ് ഫൂഡ്വര്ക്ക്സ്.

തിങ്കളാഴ്ച്ച നിഫ്റ്റി മിഡ്കാപ്പ് 100 സൂചിക 1.03 ശതമാനം തകര്‍ച്ച അറിയിച്ചപ്പോഴും ജൂബിലന്റ് ഫൂഡ്വര്ക്ക്് 1.66 ശതമാനം നേട്ടത്തോടെ മുന്നേറി. അവസാന മണി മുഴങ്ങുമ്പോള്‍ 433.80 രൂപയിലാണ് കമ്പനി ഓഹരി വ്യാപാരം നിര്‍ത്തിയത്.
ഇന്നലെ മാത്രം ഓഹരി വിലയിലേക്ക് 7.10 രൂപ കൂട്ടിച്ചേര്‍ക്കാന്‍ ജൂബിലന്റ് ഫൂഡ്വര്ക്ക്സിന് കഴിഞ്ഞു.
വാസ്തവത്തില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെച്ച ഓഹരികളില്‍ ഒന്നാണിത്. ഒരുവര്‍ഷ കാലയളവില്‍ നിഫ്റ്റി മിഡ്കാപ്പ് സൂചിക 3 ശതമാനം മുന്നേറിയപ്പോഴും നിക്ഷേപകര്‍ക്ക് 14.7 ശതമാനം നെഗറ്റീവ് റിട്ടേണ്‍ കമ്പനി നല്കി.
എന്തായാലും സമീപകാലത്തെ തകര്‍ച്ച മുന്‍നിര്‍ത്തി ആകര്‍ഷകമായ വാല്യുവേഷന് സ്റ്റോക്ക് ഇപ്പോള്‍ അറിയിക്കുന്നുണ്ട്. കമ്പനിയുടെ കഴിഞ്ഞ 12 മാസത്തെ പിഇ അനുപാതം 66.6 ആണ്.
പ്രതിദിന ചാര്‍ട്ടില്‍ 'ബുള്ളിഷ് എന്‍ഗള്‍ഫിങ്' രൂപീകരണം ജൂബിലന്റ് ഫൂഡ്വര്ക്ക്സ് വരച്ചുകാട്ടുന്നുണ്ട്. ട്രെന്‍ഡ് റിവേഴ്സിനുള്ള കാഹളമാണിത്. അതായത്, 52 ആഴ്ച്ചയിലെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ഒരുക്കം സ്റ്റോക്ക് സൂചിപ്പിക്കുന്നു.
ശക്തമായ വോളിയം പിന്‍ബലവും ജൂബിലന്റ് ഫൂഡ്വര്ക്ക്സിന്റെ ഉയര്‍ച്ചയ്ക്ക് പിന്നിലുണ്ട്.

തിങ്കളാഴ്ച്ച മാത്രം 3.38 മില്യണ്‍ ഓഹരി കൈമാറ്റങ്ങള്‍ സ്റ്റോക്കില്‍ നടന്നു. കഴിഞ്ഞ 10 ദിവസത്തെ ശരാശരി വോളിയം 2.18 മില്യണ്‍ ആണെന്നിരിക്കെയാണ് പൊടുന്നനെയുള്ള വോളിയം വര്‍ധനവ്.
ഇതേസമയം, അതിഭയങ്കരമായ വോളിയം ഉയര്‍ച്ച ജൂബിലന്റ് ഫൂഡ്വര്ക്ക്സിലുണ്ടെന്ന് തെറ്റിദ്ധരിക്കരുത്. ശരാശരിക്ക് മുകളിലുള്ള വോളിയം കയറ്റം ബ്രേക്കൗട്ടിനെ സ്വാധീനിക്കാന്‍ പര്യാപ്തമാണെന്ന് മാത്രം.
പ്രതിദിന ചാര്‍ട്ടില്‍ 'ബുള്ളിഷ് ഡൈവര്‍ജന്‍സ്' രൂപീകരണവും ഉടലെടുത്തിട്ടുണ്ട്. സ്റ്റോക്കിലെ കരുത്ത് പറഞ്ഞുവെയ്ക്കുന്ന RSI (റിലേറ്റീവ് സ്ട്രെങ്ത് ഇന്‍ഡക്സ്) സൂചകം ബുള്ളിഷ് ഡൈവര്ജന്സിന് അടിവരയിടുന്നു.
52 ആഴ്ച്ച താഴ്ച്ചയില്‍ നിന്നുള്ള ബുള്ളിഷ് ഡൈവര്‍ജന്‍സ് വരാനിരിക്കുന്ന മുന്നേറ്റത്തിനാണ് കൊടിപിടിക്കുന്നത്.
ഓപ്ഷന് ഡാറ്റ പരിശോധിക്കുമ്പോള്‍ കോള്‍ സൈഡില്‍ ഷോര്‍ട്ട് കവറിങ് കാണാം. നെഗറ്റീവായ ഓപ്പണ്‍ ഇന്ററസ്റ്റ് രൂപംകൊള്ളുന്നതിന്റെ സൂചനയാണിത്.
എന്തായാലും ബ്രേക്കൗട്ട് മുന്‍നിര്‍ത്തി 467 രൂപ വരെയ്ക്കും അടിയന്തരമായി ഉയരാന്‍ ജൂബിലന്റ് ഫൂഡ്വര്ക്ക്സിന് ശേഷിയുണ്ട്.
ഈ കടമ്പ മറികടന്നാല്‍ റിവേഴ്സല്‍ ആധികാരികമായി സ്ഥിരീകരിക്കാം. ഇവിടെ നിന്നും ശക്തമായൊരു അപ്ട്രെന്ഡായിരിക്കും സ്റ്റോക്ക് കാഴ്ച്ചവെക്കുക.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
