ആഗോള സൂചകങ്ങളുടെ പിന്തുണയിൽ ഇന്ന് ഇന്ത്യൻ സൂചികകൾ നേരിയ തോതിൽ ഉയർന്നു. രാവിലെ 09:16ന് സെൻസെക്സ് 63.67 പോയിൻറ് അഥവാ 0.17% ഉയർന്ന് 36550.95 ൽ എത്തി, നിഫ്റ്റി 13.30 പോയിൻറ് അഥവാ 0.12% ഉയർന്ന് 10777 ൽ എത്തി. 595 ഓളം ഓഹരികൾ രാവിലെ മുന്നേറിയപ്പോൾ 448 ഓഹരികൾ ഇടിഞ്ഞു. 71 ഓഹരികൾക്ക് മാറ്റമില്ല. പ്രീ-ഓപ്പണിംഗ് സെഷനിൽ സെൻസെക്സ് 75.66 പോയിൻറ് അഥവാ 0.21% ഉയർന്ന് 36562.94 ൽ എത്തി, നിഫ്റ്റി 39.10 പോയിൻറ് അഥവാ 0.36% ഉയർന്ന് 10802.80ലും എത്തി.

എൻബിഎഫ്‌സിയിലെ പ്രധാന ഓഹരിയായ ബജാജ് ഫിനാൻസ് രാവിലെ തന്നെ 2 ശതമാനത്തോളം ഉയർന്നു. പ്രീ-ഓപ്പണിംഗ് ട്രേഡിൽ ബിഎസ്‌ഇയിൽ ഓഹരി വില ഒരു ശതമാനം ഉയർന്ന് ഒരു ഓഹരിക്ക് 3140 രൂപയായി. കമ്പനിയുടെ വാർഷിക അറ്റാദായം 19.4 ശതമാനം വർധിച്ച് കോവിഡ് 19 നിടയിലും 948.1 കോടി രൂപയായി ഉയർന്നിരുന്നു.
ജൂൺ 30 വരെ 20,000 കോടി രൂപയാണ് ബജാജ് ഫിനാൻസിലെ നിക്ഷേപം. 32.6 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 15,084 കോടി രൂപയായിരുന്നു. ജൂൺ അവസാനിച്ച പാദത്തിൽ കമ്പനിയുടെ വായ്പ 76.7 ശതമാനം ഇടിഞ്ഞ് 1.7 മില്യൺ രൂപയായി. കഴിഞ്ഞ വർഷം ഇത് 7.3 മില്യൺ രൂപയായിരുന്നു.
ബജാജ് ഫിനാൻസ്, ഇൻഫി, ബജാജ് ഫിൻസെർവ്, ബജാജ് ഓട്ടോ, ടിസിഎസ്, ഏഷ്യൻ പെയിന്റ്, എച്ച്സിഎൽ ടെക്ക്, ടെക്ക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് രാവിലെ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. പവർഗ്രിഡ്, ഒൻജിസി, എം ആൻഡ് എം, ടാറ്റാ സ്റ്റീൽസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ രാവിലെ ഇടിവ് രേഖപ്പെടുത്തി.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
