സെൻസെക്സ് 401.27 പോയിൻറ് അഥവാ 1.05 ശതമാനം ഉയർന്ന് 38469.20 ൽ എത്തി. നിഫ്റ്റി 109.20 പോയിൻറ് അഥവാ 0.97 ശതമാനം ഉയർന്ന് 11356.70 ൽ എത്തി. ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഓട്ടോ, ടെക്ക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സൺ ഫാർമ, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരികൾ. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ. റെഡ്ഡീസ് ലാബ് എന്നീ ഓഹരികളും ഇന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്.

മേഖല സൂചികകളിൽ ബാങ്കുകൾ, ഓട്ടോ, ഐടി, ഫാർമ സൂചികകൾ ഒരു ശതമാനം വീതവും മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ അര ശതമാനം വീതവും നേട്ടമുണ്ടാക്കി. നെസ്ലെ ഇന്ത്യ, ഒൻജിസി ഓഹരികളാണ് സെൻസെക്സിൽ ഇന്ന് മോശം പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. സ്വകാര്യ ഇക്വിറ്റി ഭീമനായ സിൽവർ ലേക്കിന്റെ സഹ നിക്ഷേപകർ 1,875 കോടി രൂപ അധികമായി റീട്ടെയിൽ യൂണിറ്റിൽ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചതിനെത്തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ഓഹരി വില ഒരു ശതമാനം ഉയർന്നു.
സിനിമാശാലകൾ, തിയേറ്ററുകൾ, മൾട്ടിപ്ലക്‌സുകൾ എന്നിവയുടെ ഇരിപ്പിട ശേഷിയുടെ 50 ശതമാനം വരെ പ്രവർത്തിക്കാൻ സർക്കാർ അനുവദിച്ചതിനെത്തുടർന്ന് പിവിആർ, ഐനോക്‌സ് ലഷർ എന്നിവയുടെ ഓഹരി വില 12 ശതമാനം വീതം ഉയർന്നു. ഒക്ടോബർ 15 മുതൽ കണ്ടെയ്‌ൻമെന്റ് സോണിന് പുറത്ത് സിനിമാ ഹാളുകൾ തുറക്കാൻ അനുമതി നൽകിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളെ മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എംഎഐ) സ്വാഗതം ചെയ്തു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
