ഏതെങ്കിലും ഓഹരി കൈവശമുണ്ടെങ്കില്‍ ആ കമ്പനിയുമായി ബന്ധപ്പെട്ട നടപടികളും സംഭവങ്ങളുമൊക്കെ നിരീക്ഷിക്കേണ്ടത് നിക്ഷേപകരെ സംബന്ധിച്ച് നിര്‍ണായകമാണ്. കമ്പനിയുടെ സാമ്പത്തികഫലം പോലെ തന്നെ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളുടെ തീരുമാനങ്ങളും അറിഞ്ഞിരിക്കുന്നതും സമകാലിക വിവരങ്ങള്‍ ഉടനടി മനസിലാക്കിയിരിക്കുന്നതും ഗുണകരമാണ്. ഇത്തരത്തില്‍ ഈയാഴ്ച നിര്‍ണാക ഡറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്ന കമ്പനികളും യോഗത്തിന്റെ അജണ്ടയും ചുവടെ ചേര്‍ക്കുന്നു.
ജൂണ്‍ 27-ന്
- ബജാജ് ഓട്ടോ- ഓഹരിയുടെ 'ബൈ ബാക്ക്' സംബന്ധിച്ച അന്തിമ തീരുമാനം രൂപീകരിക്കാന്‍
- സിസിസിഎല്- ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലം
- ഈസ്റ്റേണ്‍ ഷുഗര്‍ ഇന്‍ഡസ്ട്രീസ്- ഓഡിറ്റ് ചെയ്ത ത്രൈമാസ പ്രവര്‍ത്തന ഫലം
- ഇന്ത്യന്‍ കാര്‍ഡ് ക്ലോത്തിങ്- ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കും
- രാഘവ് പ്രോഡക്ടിവിറ്റി എന്‍ഹാന്‍സേര്‍സ്- ഓഹരിയുടമകളുടെ വാര്‍ഷിക പൊതു യോഗം
ജൂണ്‍ 28-ന്
- ബിഎഫ് യൂട്ടിലിറ്റീസ്- ഓഡിറ്റ് ചെയ്ത സംയോജിത സാമ്പത്തിക ഫലം
- ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്- അന്തിമ ലാഭവിഹിതം
- ഷാ അലോയ്സ്- പൊതുകാര്യം
- എസ്എഎല്‍ സ്റ്റീല്‍- പൊതുകാര്യം
- ക്വിന്റെഗ്ര സൊല്യൂഷന്‍സ്- ഓഹരിയുടമകളുടെ വാര്‍ഷിക പൊതു യോഗം
- ടിടിഐ എന്റര്‍പ്രൈസസ്- ഓഹരി വിഭജനവും & അവകാശ ഓഹരി അനുവദിക്കുന്നതും
ജൂണ്‍ 29-ന്
- അഭിരാമി ഫിനാന്‍ഷ്യല്‍ സര്‍വീസസ്- പൊതുകാര്യം
- അഷ്നിഷാ ഇന്‍ഡസ്ട്രീസ്- മുന്‍ഗണന ഓഹരി അനുവദിക്കുന്നത്
- ഓസോണ്‍ വേള്‍ഡ്- പൊതുകാര്യം
ജൂണ്‍ 30-ന്
- ബിഎഫ്എല്‍ അസറ്റ് ഫിന്‍വെസ്റ്റ്- പൊതുകാര്യം
- കോണ്ടിനെന്റല് കെമിക്കല്‍സ്- പൊതുകാര്യം
- എംഎംടിസി- ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലം
- നാഗരീക കാപിറ്റല്‍ & ഇന്‍ഫ്രാസ്ട്രക്ചര്‍- പൊതുകാര്യം
- നാഗരീക എക്സ്പോര്‍ട്ട്സ്- പൊതുകാര്യം
- റൂറല്‍ ഇലക്ട്രിഫിക്കേഷന് കോര്പറേഷന് (ആര്‍ഇസി)- ബോണസ് ഓഹരി അനുവദിക്കുന്നത്
- സൂപ്പര്‍ഹൗസ് ലിമിറ്റഡ്- പൊതുകാര്യം
- ടീസ്റ്റ അഗ്രോ ഇന്‍ഡസ്ട്രീസ്- പൊതുകാര്യം
- വലേച എന്‍ജിനീയറിംഗ്- ത്രൈമാസ പ്രവര്‍ത്തന ഫലം
- എക്സോ ട്രോണിക്സ് (Xo- Tronics)- പൊതുകാര്യം
ഒരു കമ്പനി എത്രത്തോളം ലാഭവിഹിതം ഏത് സമയത്ത് നല്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പിനയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. മാത്രവുമല്ല മാനേജ്മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധത സംബന്ധിച്ച കാഴചപ്പാടും മെച്ചപ്പെടുന്നതിനും സഹായിക്കാറുണ്ട്. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. സമാനമായി പ്രവര്‍ത്തന ഫലവും വിലയിരുത്താം. മുന്‍കാല പ്രകടനവുമായി ഒത്തുനോക്കി കമ്പനിയുടെ സഞ്ചാരം ശരിയായ പാതയിലൂടെയാണോ എന്നുമൊക്കെ മനസിലാക്കാം.
ഷെയര്‍ ബൈബാക്ക് (Share Buyback) അഥവാ ഓഹരി തിരികെ വാങ്ങല്‍, നിക്ഷേപകര്‍ക്ക് നികുതി ബാധ്യത പരമാവധി കുറച്ചുകൊണ്ട് പണം മടക്കി നല്കാവുന്ന വിവിധ മര്‍ഗങ്ങളിലൊന്നാണിത്. ഓഹരി ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ മാര്‍ഗം കൂടിയാണ് കമ്പനികളുടെ ഭാഗത്തു നിന്നുള്ള ഓഹരി തിരികെ വാങ്ങല്‍ പദ്ധതി. ഓാഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications