എട്ട് ദിവസത്തെ നേട്ടത്തിന് ശേഷം ഓഹരി വിപണിയിൽ ഇന്ന് ഇടിവ്. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഐടി മേഖലയിലെ നഷ്ടവും വിപണിയെ ബാധിച്ചു. സെൻസെക്സ് 422 പോയിൻറ് കുറഞ്ഞ് 38,071 ൽ എത്തി. നിഫ്റ്റി 98 പോയിന്റ് നഷ്ടപ്പെട്ട് 11,203 ൽ എത്തി. ഏഷ്യൻ ഓഹരികളിൽ ജപ്പാൻ പുറത്തുള്ള ഏഷ്യ-പസഫിക് ഓഹരി സൂചിക 0.3 ശതമാനം ഇടിഞ്ഞു.
ഓയിൽ-ടു-ടെലികോം കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് രണ്ട് സൂചികകളിലും ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരിയായി. എട്ട് ദിവസത്തെ നേട്ടത്തിന് ശേഷം 4 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇത് കമ്പനിയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷനെ 13 ലക്ഷത്തിലധികം കോടി രൂപയിലേക്ക് നയിച്ചു. റിലയൻസ് നിഫ്റ്റി എനർജി സൂചിക 1.6 ശതമാനം ഇടിഞ്ഞു. റിഫൈനർ എച്ച്പിസിഎൽ, ബിപിസിഎൽ എന്നിവ യഥാക്രമം രണ്ട് ശതമാനവും 1.5 ശതമാനവും ഇടിഞ്ഞു.

കമ്പനിയുടെ ജൂൺ ത്രൈമാസ വരുമാനം നഷ്‌ടമായതിനെ തുടർന്ന് നെസ്‌ലെയ്ക്കും 2.5 ശതമാനം നഷ്ടം നേരിട്ടു. എം ആൻഡ് എം, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോ എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ രണ്ട് ശതമാനം വീതം ഇടിവ് രേഖപ്പെടുത്തിയ ഓഹരികൾ. അതേസമയം, ഡോ. റെഡ്ഡീസ്, ടാറ്റാ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ഗ്രാസിം, ഭാരതി ഇൻഫ്രാറ്റെൽ എന്നിവരാണ് സൂചികയിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച ഓഹരികൾ.
2020 ജൂൺ അവസാനിച്ച പാദത്തിൽ 579 കോടി രൂപയുടെ അറ്റാദായമുണ്ടാക്കിയ ഡോ. റെഡ്ഡിയുടെ ആറ് ശതമാനം ഉയർന്നു. കഴിഞ്ഞ വർഷം ഇത് 663 കോടി രൂപയായിരുന്നു. ജൂൺ പാദത്തിൽ ദുർബലമായ ഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ഇൻഡസ്ഇൻഡ് ബാങ്കും 4.5 ശതമാനം വർധിച്ചു. മേഖല സൂചികകളിൽ നിഫ്റ്റി ഓട്ടോയാണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത്. നിഫ്റ്റി ഓട്ടോ 1.2 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി ഐടി 0.9 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഫിൻ സർവീസസിനും 0.6 ശതമാനം നഷ്ടം നേരിട്ടു. എന്നാൽ നിഫ്റ്റി ഫാർമ സൂചിക മൂന്ന് ശതമാനവും നിഫ്റ്റി മെറ്റൽ 0.9 ശതമാനവും ഉയർന്നു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
