അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമനിർമ്മാതാക്കളുമായുള്ള സാമ്പത്തിക ഉത്തേജക ചർച്ചകൾ പെട്ടെന്ന് അവസാനിപ്പിച്ചതിനെത്തുടർന്ന് ആഗോള സൂചകങ്ങൾ ദുർബലമായതിനാൽ, ഇന്ത്യൻ സൂചികകൾ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. ബിഎസ്‌ഇ സെൻസെക്സ് 87 പോയിൻറ് നഷ്ടപ്പെട്ട് 39,486 പോയിന്റിലെത്തിയപ്പോൾ എൻഎസ്‌ഇ നിഫ്റ്റി 21 പോയിൻറ് കുറഞ്ഞ് 11,640ലാണ് വ്യാപാരം ആരംഭിച്ചത്. ബാങ്ക് നിഫ്റ്റി സൂചിക 208 പോയിന്റ് ഇടിഞ്ഞ് 22,645 ലെവലിൽ എത്തി.
തൈറോകെയർ ടെക്, ഇൻഫിബീം അവന്യൂസ്, അഡ്വാൻസ്ഡ് എൻസൈം ടെക്, ഡിക്സൺ ടെക്നോളജീസ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, അജന്ത ഫാർമ, സൺടെക് റിയൽറ്റി എന്നിവയുടെ ഓഹരികൾ ഇൻട്രാഡേ ട്രേഡ് സെഷനിൽ മുൻതൂക്കം നേടി. അദാനി ഗ്രീൻ എനർജി, ട്രൈഡന്റ്, ബജാജ് ഫിനാൻസ്, ഇന്റലക്റ്റ് ഡിസൈൻ, മഹീന്ദ്ര ലോജിസ്റ്റിക്സ് , ജിഐസി ഹൌസിംഗ് ഫിനാൻസ്, ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ്, കെപിഐടി ടെക്നോളജീസ് എന്നിവ അതിരാവിലെ നടന്ന വ്യാപാര സെഷനിൽ വലിയ നഷ്ടം നേരിട്ടു.

ബാങ്കിംഗ്, ഫിനാൻഷ്യൽ ഓഹരികൾക്കാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടിരിക്കുന്നത്. ബാങ്കിംഗ് ഓഹരികളായ ഇൻഡസ് ഇൻഡ് ഓഹരി വില 1.18 ശതമാനവും സിറ്റി യൂണിയൻ ബാങ്ക് ഓഹരികൾ ഒരു ശതമാനവും ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ 0.95 ശതമാനം വീതവും ഇടിഞ്ഞു.
പ്രമുഖ ഏഷ്യൻ ഓഹരി വിപണിയിൽ ജാപ്പനീസ് നിക്കി 0.20 ശതമാനവും കോസ്പി 0.38 ശതമാനവും ഹാംഗ് സെംഗ് 0.47 ശതമാനവും ഷാങ്ഹായ് സൂചിക ഇന്ന് 0.20 ശതമാനവും ഇടിഞ്ഞു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
