പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങി. മാര്‍ച്ചിലെ അവസാനദിനം നിഫ്റ്റി 50 സൂചിക 1.6 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയതോടെ വിപണിയുടെ 'മൂഡ്' മാറി. റിലയന്‍സിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ നിക്ഷേപകര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്.
ഏപ്രില്‍ മാസത്തെ F&O സീരീസിന് വിപണിയില്‍ തുടക്കമായിട്ടുണ്ട്. ഏപ്രിലില്‍ നിഫ്റ്റി കുതിപ്പ് തുടരുമോ? ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ഏവരും. ഈ അവസരത്തില്‍ മുന്‍കാല കണക്കുകള്‍ പറയുന്നതെന്തെന്ന് നോക്കാം.

2010 തൊട്ട് ഇതുവരെ ഏഴുതവണ നിഫ്റ്റി നേട്ടത്തില്‍ ഏപ്രില്‍ മാസം പിന്നിട്ടിട്ടുണ്ട്. ശരാശരി നേട്ടം 1.6 ശതമാനം.
കോവിഡ് കാലത്ത് കണ്ട ഭീകരമായ വില്‍പ്പനയ്ക്ക് ശേഷം 2020 ഏപ്രിലില്‍ 23 ശതമാനം തിരിച്ചുവരവ് കണ്ടെത്താന്‍ നിഫ്റ്റിക്ക് സാധിച്ചിരുന്നു. ഇതൊഴിച്ച് നിര്‍ത്തിയാല്‍ ഏപ്രില്‍ മാസത്തെ ശരാശരി നേട്ടം 0.5 ശതമാനം മാത്രമാണ്.
എന്തായാലും ഇക്കുറി ഷോര്‍ട്ട് കവറിംഗ് റാലിക്കുള്ള സാധ്യത വിദഗ്ധര്‍ പറയുന്നുണ്ട്. 74 ശതമാനമാണ് നിഫ്റ്റിയുടെ മാര്‍ച്ച് റോളോവര്‍. ഓപ്ഷന് ഡാറ്റ പരിശോധിക്കുമ്പോള്‍, ഏപ്രില്‍ എക്സ്പയറിയില്‍ 17,000/16,500 സ്ട്രൈക്കുകളിലുള്ള പുട്ട് ഓപ്ഷനുകള്‍ക്കാണ് ഏറ്റവുമധികം ഓപ്പണ്‍ ഇന്ററസ്റ്റ്.

'മാര്‍ക്കറ്റ് അമിതമായി വില്ക്കപ്പെട്ട നിലയിലാണ്. ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഷോര്‍ട്ട് കവറിംഗ് റാലിക്ക് വിപണി സാക്ഷിയാകാന്‍ സാധ്യതയുണ്ട്', ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു.
ഇതേസമയം, സുസ്ഥിരമായ റാലിക്ക് അവസരമില്ല. കാരണം സൂചിക ഉയര്‍ന്ന തലത്തില്‍ എത്തുമ്പോള്‍ വിദേശ നിക്ഷേപകര്‍ വീണ്ടും വില്‍പ്പനക്കാരായി മാറുമെന്ന് ഇദ്ദേഹം സൂചിപ്പിക്കുന്നു.
മാര്‍ച്ചില്‍ കാര്യമായ വാങ്ങലുകള്‍ നടത്തിയെങ്കിലും 3.35 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയും വിദേശ നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടായി.
ഇത്തവണത്തെ ഏപ്രില്‍ സീരീസില്‍ വിദേശ നിക്ഷേപകരുടെ ലോംഗ്-ഷോര്‍ട്ട് അനുപാതം ഏറ്റവും കുറഞ്ഞതാണെന്ന് ആഭ്യന്തര ബ്രോക്കറേജായ മോത്തിലാല്‍ ഒസ്വാള് ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് സീരീസില്‍ 7.75 ശതമാനം തൊട്ട് 26.03 ശതമാനം വരെയായിരുന്നു വിദേശ നിക്ഷേപകര്‍ ഇന്‍ഡക്സ് ഫ്യൂച്ചറുകളില്‍ കുറിച്ച ലോംഗ്-ഷോര്‍ട്ട് അനുപാതം. ഇപ്പോഴിത് ഏറ്റവും താഴ്ന്ന നിലയിലാണ്.
നാലാം പാദം തകര്‍പ്പന്‍ പാദ സാമ്പത്തിക കണക്കുകള്‍ പുറത്തുവരുമെന്ന പ്രതീക്ഷയും വിപണിക്കില്ല. നിഫ്റ്റിയില്‍ വലിയ സ്വാധീനമുള്ള ബാങ്കുകള്‍ മാര്‍ജിന്‍ ഇടിവിനെയാണ് ഉറ്റുനോക്കുന്നത്. രാജ്യത്തെ ഐടി കമ്പനികളുടെ വരുമാനവും ആശാവഹമായിരിക്കില്ല. കണ്‍സ്യൂമര്‍ സെക്ടറിലും ചിത്രം മറ്റൊന്നല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?



Click it and Unblock the Notifications