നിഫ്റ്റിക്കൊപ്പം നിഫ്റ്റി ബാങ്ക് സൂചികയും 'ടോപ്പ് ഗിയറില്‍' കടന്നിരിക്കുന്നു. വെള്ളിയാഴ്ച്ച 698 പോയിന്റ് ഉയര്‍ച്ചയാണ് നിഫ്റ്റി ബാങ്ക് കയ്യടക്കിയത്. 40,608 പോയിന്റ് നിലയില്‍ ബാങ്ക് ഓഹരികളുടെ സൂചിക വ്യാപാരം നിര്‍ത്തി.
പുതിയ മുന്നേറ്റത്തിനിടെ മാര്‍ച്ച് 23 -ന് കുറിച്ച 40,201 എന്ന ഉയരം പഴങ്കഥയായിട്ടുണ്ട്. നിര്‍ണായകമായ പ്രതിരോധങ്ങളെല്ലാം കാറ്റില്‍പ്പറന്ന സാഹചര്യത്തില്‍ ഹ്രസ്വകാലത്തേക്ക് കാളകള്‍ നിഫ്റ്റി ബാങ്കില്‍ നിറഞ്ഞാടുമെന്നാണ് സൂചന.

41,208 പോയിന്റ് ലക്ഷ്യമാക്കിയാകും സൂചിക ആദ്യം ചലിക്കുക. 2023 മാര്‍ച്ച് 9 -ന് നിഫ്റ്റി ബാങ്ക് രേഖപ്പെടുത്തിയ താഴ്ന്ന നിലയാണിത്. തുടര്‍ന്നുണ്ടായ ഗ്യാപ്പ് ഡൗണില്‍ സൂചിക താഴേക്ക് ഇടറുകയും ചെയ്തു. പ്രതിദിന ചാര്‍ട്ട് ചിത്രം പരിശോധിക്കുമ്പോള്‍ ഈ വിടവ് അഥവാ 'ഗ്യാപ്പ്' ദൃശ്യമാണ്.
'ഗ്യാപ്പ് ഫില്ലിങ്' (Gap Filing) പ്രതിഭാസം ഓഹരി വിപണിയില്‍ പതിവാണ്. അതായത്, സമീപകാലത്തുണ്ടായ വിടവ് നികത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ സൂചിക.
ഇതേസമയം, ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം. സ്റ്റോക്കുകളില്‍ ഇത്തരത്തിലുള്ള ഗ്യാപ്പ് ഫില്ലിങ് നടക്കണമെന്നില്ല. ഇന്‍ഡക്സിലെ വിടവുകളാണ് മിക്കപ്പോഴും നികത്തപ്പെടാറ്. മുഖ്യസൂചികകളുടെ ഉയര്‍ന്ന ശരാശരി 'റിവേഴ്ഷന്' (Mean Reversion) സ്വഭാവമാണിതിന് കാരണം.
പുതിയ സാഹചര്യത്തില്‍ 41,208 പോയിന്റ് നിലവാരം കയ്യെത്തിപ്പിടിക്കാനായിരിക്കും ബാങ്ക് നിഫ്റ്റി ശ്രമിക്കുക. വെള്ളിയാഴ്ച്ചത്തെ നില പരിശോധിക്കുമ്പോള്‍ 600 പോയിന്റ് മുന്നേറ്റത്തിനുള്ള സാധ്യതയാണ് തുറന്നുകിട്ടുന്നത്.
ഇനിയിപ്പോള്‍ ഓഹരികള്‍ ഇടറുകയാണെങ്കില്ത്തന്നെ വില്‍പ്പന പരമ്പരയ്ക്ക് അരങ്ങൊരുങ്ങാന്‍ സാധ്യത കുറവാണ്. ട്രെന്‍ഡ് മാറിയ പശ്ചാത്തലത്തില്‍ ഓരോ ഇടര്‍ച്ചയും വാങ്ങലിനുള്ള അവസരമാണ് മുന്നോട്ടുവെയ്ക്കുന്നത്. ബ്രേക്കൗട്ട് നിലവാരത്തിലേക്ക് സൂചിക തിരിച്ചെത്തുന്ന പക്ഷം കാര്യമായ വാങ്ങലുകള്‍ നടക്കാനിടയുണ്ട്.

Image Source: Investing.com
എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും താഴേക്ക് ട്രെന്ഡ്ലൈന് വരച്ചാല്‍ 41,330 പോയിന്റ് നിലവാരം വരെയായിരിക്കും നിഫ്റ്റി ബാങ്ക് പരമാവധി കുതിക്കുക. കഴിഞ്ഞവാരം 1,200 പോയിന്റിലേറെയുള്ള മുന്നേറ്റം സൂചിക കാഴ്ച്ചവെച്ചതുകൊണ്ട് പുതിയ വാരം ലാഭമെടുപ്പ് പ്രതീക്ഷിക്കണം.
എന്തായാലും സൂചികയില്‍ ബുള്ളിഷ് കാഴ്ച്ചപ്പാടാണ് ഇപ്പോള്‍ പിടിമുറുക്കുന്നത്. പുതിയവാരം സംഭവിക്കുന്ന തിരുത്തലുകളെ ചൊല്ലി ട്രേഡര്‍മാര്‍ ഒരുപാട് ആശങ്കപ്പെടേണ്ടതില്ല. 2023 മാര്‍ച്ച് 27 -ന് കുറിച്ച താഴ്ന്ന നിലവാരമായിരിക്കും (39,270) മുന്നോട്ട് നിഫ്റ്റി ബാങ്കിന്റെ പിന്തുണ നില. ഇതിന് മുകളില്‍ തുടരുന്നതുവരെയും ബാങ്ക് നിഫ്റ്റിയിലെ ട്രെന്‍ഡ് പോസിറ്റീവാണ്. ലോംഗ് പൊസിഷനുകള്‍ക്കുള്ള സ്റ്റോപ്പ് ലോസും 39,270 പോയിന്റ് നിലവാരം തന്നെ.
മറ്റൊരു കാര്യം കൂടിയുണ്ട്. നടപ്പു എക്സ്പയറി വാരം രണ്ടു അവധി ദിനങ്ങള്‍ കടന്നുവന്നിട്ടുണ്ട്. അതുകൊണ്ട് ലോംഗ് ഓപ്ഷന് പൊസിഷനുകള്‍ എടുക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കാരണം ഓപ്ഷനുകളുടെ മൂല്യം അതിവേഗമായിരിക്കും ഇടിയുക (Theta Decay).
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications