മുംബൈ: കാളക്കൂറ്റന്റെ വിളയാട്ടമായിരുന്നു ഇന്ന് വിപണിയില്‍. ജൂണ്‍ എഫ് ആന്‍ഡ് ഓ സീരീസിലെ (ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ്) ആദ്യദിനം സെന്‍സെക്സും നിഫ്റ്റിയും തകര്‍ത്തു. പ്രതിദിന കോവിഡ് കേസുകളിലെ കുറവും രാജ്യതലസ്ഥാനമായ ദില്ലിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതും ഇന്ന് നിക്ഷേപകരുടെ ആത്മവിശ്വാസം കൂട്ടി. ബൈഡന് സര്‍ക്കാര്‍ 6 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചതും ഇന്ത്യന്‍ വിപണിയുടെ കുതിപ്പിന് വേഗം പകര്‍ന്നു.

ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി സൂചിക 15,469.6 എന്ന പുതുറെക്കോര്ഡാണ് വെള്ളിയാഴ്ച്ച കുറിച്ചത്. ഇന്നത്തെ വ്യാപാരത്തിനിടെ സെന്‍സെക്സ് 51,529 പോയിന്റ് വരെയും ഉയരുകയുണ്ടായി. അവസാനമണി മുഴങ്ങുമ്പോള്‍ സെന്‍സെക്സ് 308 പോയിന്റ് സമ്പാദിച്ച് 51,423 എന്ന നില രേഖപ്പെടുത്തി (0.6 ശതമാനം നേട്ടം). നിഫ്റ്റി ഫിഫ്റ്റി 98 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 15,436 എന്ന നിലയിലും ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടു (0.64 ശതമാനം നേട്ടം).
റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇന്ന് ഇരു സൂചികകളിലും കാര്യമായ സംഭാവന നടത്തിയത്. കഴിഞ്ഞ രണ്ടു മാസത്തിനിടെയുള്ള ഏറ്റവും മികച്ച ഏകദിന മുന്നേറ്റം റിലയന്‍സ് ഓഹരികള്‍ വെള്ളിയാഴ്ച്ച കാഴ്ച്ചവെച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 5.9 ശതമാനം നേട്ടത്തില്‍ ദിനം പൂര്‍ത്തിയാക്കിയ റിലയന്‍സ് ഫണ്ടമെന്റല്‍ തലത്തിലും ടെക്നിക്കല്‍ തലത്തിലും ദൃഢത പുലര്‍ത്തുന്നു. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് 'ബൈ' റേറ്റിങ്ങാണ് റിലയന്‍സിന് കല്‍പ്പിച്ചിട്ടുള്ളത്. ടാര്ഗറ്റാകട്ടെ, പ്രതി ഓഹരിക്ക് 2,580 രൂപയും.
ഗ്രാസിം, അദാനി പോര്‍ട്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐഷര്‍ മോട്ടോര്‍സ്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളും ഇന്ന് നേട്ടക്കാരുടെ പട്ടികയില്‍ ഇടംപിടിച്ചു. 1 മുതല്‍ 3 ശതമാനം വരെ നേട്ടം ഈ ഓഹരികളില്‍ കാണാം. മറുഭാഗത്ത് സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, എന്‍ടിപിസി, പവര്‍ഗ്രിഡ്, ശ്രീ സിമന്റ്, നെസ്ലെ ഇന്ത്യ ഓഹരികള്‍ 4.5 ശതമാനം വരെ തകര്‍ച്ചയുമായി പിന്നില്‍പ്പോയി.
ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മുന്നേറിയെങ്കിലും വിശാല വിപണികളില്‍ ലാഭമെടുപ്പ് വിനയായി. ചുവപ്പിലാണ് ബിഎസ്ഇ മിഡ്ക്യാപും സ്മോള്‍ക്യാപും ഇടപാടുകള്‍ നിര്‍ത്തിയത്. ഇന്ന് ബിഎസ്ഇ മിഡ്ക്യാപ് 0.12 ശതമാനവും സ്മോള്‍ക്യാപ് 0.48 ശതമാനവും താഴോട്ടുപോയി. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്കാണ് ചൊവാഴ്ച്ച തിളങ്ങിയത്. 0.7 ശതമാനം നേട്ടം സൂചികയില്‍ കാണാം. നിഫ്റ്റി സ്വകാര്യ ബാങ്ക് 0.3 ശതമാനവും മുന്നേറി. മറുഭാഗത്ത് നിഫ്റ്റി ഫാര്‍മ 1.2 ശതമാനം തകര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
