മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് വന്‍ത്തകര്‍ച്ച കുറിക്കുമ്പോഴും വെള്ളിയാഴ്ച്ച നേരിയ നേട്ടത്തില്‍ വിപണി വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 84 പോയിന്റ് ഉയര്‍ന്ന് 52,780 എന്ന നിലയിലാണ് വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടത്. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,830 നിലയിലും മുന്നേറുന്നുണ്ട്. ഇന്നലെ മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ വാര്‍ഷിക പൊതുയോഗം നടന്നിട്ടും 2 ശതമാനത്തിലേറെ തകര്‍ച്ച റിലയന്‍സില്‍ കാണാം.

രാവിലെ ടാറ്റ സ്റ്റീല്‍, എച്ച്സിഎല്‍ ടെക്നോളജീസ്, മാരുതി സുസുക്കി, ടെക്ക് മഹീന്ദ്ര, എസ്ബിഐ, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ സെന്‍സെക്സില്‍ മുന്‍നിരയിലുണ്ട്. റിലയന്‍സിന് പുറമെ ഹിന്ദുസ്താന്‍ യുണിലെവര്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടിസിഎസ് ഓഹരികളും നഷ്ടത്തിലാണ് വെള്ളയാഴ്ച്ച ഇടപാടുകള്‍ നടത്തുന്നത്. നിഫ്റ്റിയില്‍ എല്ലാ വ്യവസായ സൂചികകളും നേട്ടത്തില്‍ ചുവടുവെയ്ക്കുന്നുണ്ട്. കൂട്ടത്തില്‍ നിഫ്റ്റി ലോഹം 1.9 ശതമാനം ഉയര്‍ച്ച കുറിച്ച് ഏറ്റവും മുന്നിലുണ്ട്.
192 കമ്പനികള്‍ ഇന്ന് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടും. ആന്റണി വേസ്റ്റ് ഹാന്ഡ്ലിങ് സെല്‍, ഫിനോലക്സ് ഇന്‍സ്ട്രീസ്, ഇന്ദ്രപ്രസ്ത ഗ്യാസ്, ജെഎസ്ഡബ്ല്യു എനര്‍ജി, റെയില്‍ടെല്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ ഓഹരികള്‍ ഇൗ നിരയിലുണ്ട്.
ക്രിപ്റ്റോ വിപണി
വെള്ളിയാഴ്ച്ച നേട്ടത്തിലാണ് ക്രിപ്റ്റോ വിപണി വ്യാപാരം നടത്തുന്നത്. രാവിലെ 7.50 -ന് ലോകത്തെ പ്രമുഖ ക്രിപ്റ്റോ കറന്‍സികള്‍ കുറിച്ച വില നിലവാരം ചുവടെ കാണാം.
- ബിറ്റ്കോയിന് - 35,219.82 ഡോളര്‍ (7.26 ശതമാനം നേട്ടം)
- എഥീറിയം - 2,006.01 ഡോളര്‍ (5.13 ശതമാനം നേട്ടം)
- ബൈനാന്‍സ് കോയിന് - 312.34 ഡോളര്‍ (8.98 ശതമാനം നേട്ടം)
- ടെതര്‍ - 1 ഡോളര്‍ (0.03 ശതമാനം നേട്ടം)
- കാര്‍ഡാനോ - 1.3806 ഡോളര്‍ (12.58 ശതമാനം നേട്ടം)
- ഡോജ്കോയിന് - 0.27750 ഡോളര്‍ (22.56 ശതമാനം നേട്ടം)
- എക്സ്ആര്‍പി - 0.6852 ഡോളര്‍ (9.42 ശതമാനം നേട്ടം)
- പോള്‍ക്കഡോട്ട് - 16.393 ഡോളര്‍ (9.64 ശതമാനം നേട്ടം)
- യുഎസ്ഡി കോയിന് - 1.0001 ഡോളര്‍ (0.02 ശതമാനം നേട്ടം)
- യുണിസ്വാപ്പ് - 18.261 ഡോളര്‍ (8.04 ശതമാനം നേട്ടം)
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
