മുംബൈ: വ്യാഴാഴ്ച്ച വലിയ ചലനങ്ങളില്ലാതെ വിപണി വ്യാപാരം ആരംഭിച്ചു. മെയ് മാസത്തിലെ എഫ് ആന്‍ഡ് ഓ (ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ്) കോണ്ട്രാക്ടുകള് ഇന്ന് അവസാനിക്കും. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 51,000 മാര്‍ക്കില്‍ ചുറ്റിത്തിരിയുകയാണ്. മാര്‍ച്ച് 12 -ന് ശേഷം ആദ്യമായാണ് ബോംബെ സൂചിക ഇന്നലെ 51,000 പോയിന്റ് നിലയില്‍ തിരിച്ചെത്തിയത്.
മറുഭാഗത്ത് വിശാലമായ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,300 മാര്‍ക്കില്‍ ചുവടുവെയ്ക്കുന്നു. ടെക്ക് മഹീന്ദ്രയാണ് സെന്‍സെക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. 1 ശതമാനം നേട്ടം ടെക്ക് മഹീന്ദ്ര ഓഹരികളില്‍ തുടക്കത്തിലെ ദൃശ്യമാവുന്നു. 0.8 ശതമാനം നേട്ടം കുറിച്ച് ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) പട്ടികയില്‍ രണ്ടാമതുണ്ട്.

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ ഇന്ന് സമ്മിശ്ര വികാരമാണ് രൂപംകൊള്ളുന്നത്. ഇന്നലെ വന്‍തകര്‍ച്ച ഏറ്റുവാങ്ങിയ നിഫ്റ്റി ലോഹത്തില്‍ 0.8 ശതമാനം ഉണര്‍വ് രാവിലെ കാണാം വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളുടെ ചുവടുപിടിച്ച് ഇടപാടുകള്‍ നടത്തുന്നുണ്ട്. ബിഎസ്ഇ മിഡ്ക്യാപിലും സ്മോള്‍ക്യാപിലും കാര്യമായ ചലനങ്ങളില്ല.
93 കമ്പനികളാണ് വ്യാഴാഴ്ച്ച മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. ഐഷര്‍ മോട്ടോര്‍സ്, സണ്‍ ഫാര്‍മസ്യൂട്ടിക്കില്‍സ്, കാഡില ഹെല്‍ത്ത്കെയര്‍, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പേഴ്സ്, 63 മൂണ്‍സ് ടെക്നോളജീസ്, ബോറോസില്‍, ഡിക്സോണ്‍ ടെക്നോളജീസ്, പേജ് ഇന്‍ഡസ്ട്രീസ്, വോക്ക്ഹാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ ഇന്നത്തെ നിരയിലുണ്ട്.
ഇന്ധനവില
രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിച്ചു. വ്യാഴാഴ്ച്ച പെട്രോളിന് 23 പൈസയും ഡീസലിന് 30 പൈസയും വീതമാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിയത്. ഇതോടെ വാണിജ്യതലസ്ഥാനമായ മുംബൈയില്‍ 1 ലീറ്റര്‍ പെട്രോളിന് 100 രൂപ നല്‍കേണ്ട സ്ഥിതിയാണ്.

ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് വില 93.68 രൂപ വില രേഖപ്പെടുത്തുന്നു. ഡീസലിന് വില 84.61 രൂപയും. മുംബൈയില്‍ പെട്രോള്‍ വില 99.94 രൂപ തൊട്ടു. ഡീസല്‍ വില 91.87 രൂപയും. ചെന്നൈയില്‍ പെട്രോളിന് 95.28 രൂപയും ഡീസലിന് 89.39 രൂപയുമാണ് നിരക്ക്.
ഈ മാസം ഇതുവരെ 14 തവണയാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ പലയിടത്തും ഇതിനോടകം പെട്രോള്‍ വില 100 രൂപ പിന്നിട്ടുകഴിഞ്ഞു. വൈകാതെ മുംബൈയും ഈ പട്ടികയില്‍ കയറിക്കൂടും.
സംസ്ഥാനങ്ങള്‍ ചുമത്തുന്ന മൂല്യവര്‍ധിത നികുതിയെത്തുടര്ന്നാണ് പെട്രോള്‍, ഡീസല്‍ വില വിവിധ നഗരങ്ങളില്‍ വ്യത്യാസപ്പെടുന്നത്. നിലവില്‍ രാജസ്ഥാനും മധ്യപ്രദേശും മഹാരാഷ്ട്രയുമാണ് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന സംസ്ഥാനങ്ങള്‍.
ക്രിപ്റ്റോ വിപണി
ക്രിപ്റ്റോകറന്‍സികളിലെ ചാഞ്ചാട്ടം തുടരുകയാണ്. വന്‍ വീഴ്ചയില്‍ നിന്നും ബിറ്റ്കോയിനടക്കമുള്ള ക്രിപ്റ്റോ നാണയങ്ങള്‍ കരകയറിയെങ്കിലും പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല.

ബുധനാഴ്ച്ച ഈ വാരം ആദ്യമായി ബിറ്റ്കോയിന് 40,000 ഡോളര്‍ നിലവാരത്തില്‍ തിരിച്ചെത്തുകയുണ്ടായി. എന്നാല്‍ ഇന്ന് രാവിലെ 37,000 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്കോയിന് വ്യാപാരം നടത്തുന്നത്. ഏപ്രിലില്‍ 65,000 ഡോളര്‍ വിലനിലവാരം തൊട്ടതിന് ശേഷമാണ് ബിറ്റ്കോയിന്റെ ഗൗരവമായ പിന്‍വാങ്ങല്‍.
ഈഥര്‍, ഡോഗി (ഡോജ്), എക്സ്ആര്‍പി, ഡാറ്റ തുടങ്ങിയ പ്രമുഖ ക്രിപ്റ്റോ കറന്‍സികളിലും തകര്‍ച്ച തുടരുകയാണ്. ക്രിപ്റ്റോ ഇടപാടുകള്‍ വിലക്കാനുള്ള ചൈനയുടെ തീരുമാനത്തെത്തുടര്‍ന്നാണ് ക്രിപ്റ്റോ വിപണി ഒന്നടങ്കം കൂപ്പുകുത്തിയത്.
More From GoodReturns

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
