മുംബൈ: ബുധനാഴ്ച്ച നേരിയ മുന്‍തൂക്കത്തോടെ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം ആരംഭിച്ചു. ബിഎസ്ഇ സെന്‍സെക്സ് സൂചിക 144 പോയിന്റ് ഉയര്‍ന്ന് 49,895 എന്ന നിലയിലും (0.30 ശതമാനം നേട്ടം) എന്‍എസ്ഇ നിഫ്റ്റി സൂചിക 40 പോയിന്റ് ഉയര്‍ന്ന് 14,757 എന്ന നിലയിലുമാണ് (0.34 ശതമാനം നേട്ടം) ഇടപാടുകള്‍ക്ക് തുടക്കമിട്ടത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫൈനാന്‍സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവര്‍ ഇന്ന് നേട്ടം കൊയ്യുന്നവരുടെ പട്ടികയിലുണ്ട്. ടിസിഎസ്, ഇന്‍ഫോസിസ്, ടെക്ക് മഹീന്ദ്ര, പവര്‍ ഗ്രിഡ്, എച്ച്സിഎല്‍ ടെക്നോളജീസ് ഓഹരികള്‍ സെന്‍സെക്സില്‍ പിന്നിലായി. മേഖലാ സൂചികകളില്‍ നിഫ്റ്റി ഐടി ഓഹരികളൊഴികെ മറ്റെല്ലാ സൂചികകളും മുന്നേറുന്നുണ്ട്. നിഫ്റ്റി ലോഹ സൂചിക 2 ശതമാനവും നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 1 ശതമാനവും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

പണപ്പെരുപ്പവും വളര്‍ച്ചയും പരാമര്‍ശിച്ച് യുഎസ് ഫെഡറല്‍ ബാങ്ക് ചെയര്മാന് ജെറോം പവല്‍ നടത്തിയ പ്രസ്താവന മിക്ക ഏഷ്യന്‍ വിപണികള്‍ക്കും തിരിച്ചടിയാവുന്നുണ്ട്. അവധി കഴിഞ്ഞ് തിരിച്ചെത്തിയ ജാപ്പനീസ് വിപണി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഓസ്ട്രേലിയന്‍ വിപണിയും തകര്‍ച്ചയില്‍ ഇടറുന്നത് കാണാം. ദക്ഷിണ കൊറിയന്‍ വിപണി മാത്രമാണ് ഇന്ന് നേരിയ നേട്ടം കയ്യടക്കുന്നത്.
പുതിയ കോവിഡ് വകഭേദത്തിനെതിരെ വാക്സിന് കാര്യക്ഷമമാകുന്നില്ലെന്ന ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ട്രഷറി ഫ്യൂച്ചറുകളുടെ ചാഞ്ചാട്ടത്തിന് കാരണമാകുന്നുണ്ട്. ഇന്ത്യയില്‍ നിഫ്റ്റിയുടെ ഗതി എങ്ങനെയായിരിക്കുമെന്ന് സൂചിപ്പിക്കുന്ന സിംഗൂപ്പര് എക്സ്ചേഞ്ചിലെ എസ്ജിഎക്സ് നിഫ്റ്റി രാവിലെ സമയം 7.15 -ന് 0.6 ശതമാനം ഉയര്‍ന്ന് 14,810 നില രേഖപ്പെടുത്തിയിരുന്നു.
നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 1.3 ശതമാനമായിരിക്കുമെന്ന സൂചന വിപണിയ്ക്ക് പ്രത്യാശ നല്‍കുന്നുണ്ട്. കോവിഡ് കേസുകള്‍ കുറഞ്ഞതും പൊതുചിലവുകള്‍ വര്‍ധിച്ചതും ജിഡിപി വളര്‍ച്ചയ്ക്ക് ആധാരമാവും. വെള്ളിയാഴ്ച്ചയാണ് ഒക്ടോബര്‍ - ഡിസംബര്‍ പാദത്തിലെ ജിഡിപി കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടുക.
ഡോളറിനെതിരെ ഇന്ത്യന്‍ രൂപ പതറുന്നതും വിപണിയെ സ്വാധീനിക്കുന്നുണ്ട്. രാവിലെ അമേരിക്കന്‍ ഡോളറിനെതിരെ 72.35 എന്ന നിലയ്ക്കാണ് ഇന്ത്യന്‍ രൂപ വിനിമയം ആരംഭിച്ചത്. ചൊവാഴ്ച്ച വിദേശ സ്ഥാപന നിക്ഷേപകര്‍ 1,100 കോടി രൂപയുടെ ഓഹരി ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചത് രൂപയ്ക്ക് മേലുള്ള സമ്മര്‍ദ്ദം കൂട്ടിയിരുന്നു. നിലവില്‍ നഷ്ടത്തിലാണ് ഡോളര്‍ സൂചികയും തുടരുന്നത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
