ഇന്ത്യൻ സൂചികകൾ നവംബർ 5 ന് ഉയർന്ന നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 12,000 ന് മുകളിൽ. ആഗോള സൂചകങ്ങൾ ഇന്ന് ആഭ്യന്തര വിപണിയ്ക്ക് ഗുണം ചെയ്തു. രാവിലെ 09:16ന് സെൻസെക്സ് 499.51 പോയിൻറ് അഥവാ 1.23 ശതമാനം ഉയർന്ന് 41115.65ൽ എത്തി, നിഫ്റ്റി 143.80 പോയിൻറ് അഥവാ 1.21 ശതമാനം ഉയർന്ന് 12052.30ൽ എത്തി. ഏകദേശം 729 ഓഹരികൾ ഇന്ന് മുന്നേറി, 182 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 42 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ഏഷ്യൻ ഓഹരികളും ഇന്ന് നേട്ടത്തിലാണ്. സൺഫാർമ, ടൈറ്റാൻ എന്നീ ഓഹരികളാണ് ഇന്ന് ബിഎസ്ഇ സെൻസെക്സിൽ നഷ്ടം രേഖപ്പെടുത്തുന്നത്. എസ്ബിഐ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടിസിഎസ്, റിലയൻസ് എന്നിവയാണ് ഇന്ന് വിപണിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരികൾ. എസ്ബിഐ ഇന്ന് 5 ശതമാനത്തിലധികം നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) വരുമാനം 55.41 ശതമാനം വർധിച്ച് 5,245.88 കോടി ഡോളറിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ജൂലൈ-സെപ്റ്റംബർ പാദത്തിൽ ബാങ്കിന്റെ അറ്റാദായം 3,375.40 കോടി രൂപയായിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസ്, ഐടി ഓഹരികൾ എന്നിവയും ഇന്ന് മികച്ച നേട്ടമാണ് കൈവരിക്കുന്നത്. നിഫ്റ്റി ഐടി സൂചിക ഇന്ന് 1.3 ശതമാനം ഉയർന്നു, എച്ച്സിഎൽ ടെക്നോളജീസിന്റെ 2.3 ശതമാനം നേട്ടവും ഇൻഫോസിസിന്റെ 1.5 ശതമാനം വർധനയും ഐടി സൂചികയ്ക്ക് കരുത്ത് പകർന്നു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
