മുംബൈ: പുതിയ വാരം നേട്ടത്തില്‍ കാലുറപ്പിക്കാനാണ് വിപണി ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച്ച ആഗോള വിപണിയിലുള്ള പോസിറ്റീവ് വികാരം മുന്‍നിര്‍ത്തി ഭേദപ്പെട്ട തുടക്കം സെന്‍സെക്സും നിഫ്റ്റിയും രാവിലെ കയ്യടക്കി. 10 മണിക്ക് ബിഎസ്ഇ സെന്‍സെക്സ് സൂചിക 48 പോയിന്റ് കയറി 52,139.03 എന്ന നില രേഖപ്പെടുത്തി. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയാകട്ടെ, 33 പോയിന്റ് ഉയര്‍ന്ന് 15,703.65 എന്ന നിലയിലും ചുവടുവെച്ചു.
കോവിഡുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍, മാക്രോ ഡേറ്റ, ആഗോള വിപണിയിലെ ചലനം എന്നിവയായിരിക്കും ഇന്ന് ഇന്ത്യന്‍ വിപണിയെ വഴിനടത്തുക. ഇതിന് പുറമെ കോര്‍പ്പറേറ്റ് ഫലങ്ങളും രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവിലയും വിപണിയുടെ മാനസികാവസ്ഥയെ സ്വാധീനിക്കും.

തിങ്കളാഴ്ച്ച 31 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തവിടുക. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, മിസിസ് ബെക്ടേഴ്സ് ഫൂഡ് സ്പെഷ്യാലിറ്റീസ്, ജൂബിലന്റ് ഇന്‍ഗ്രേവിയ, എംആര്‍എഫ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഇക്കൂട്ടത്തിലുണ്ട്. തിങ്കളാഴ്ച്ച ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. മെയ് മാസത്തെ അമേരിക്കന്‍ ശമ്പള റിപ്പോര്‍ട്ട് ഡോളറിന്റെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതേസമയം, പുതിയ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തി ഫെഡറല്‍ റിസര്‍വ് നയത്തില്‍ ഭേദഗതി വരുത്താന്‍ സാധ്യതയേറെയാണ്. ജപ്പാന് വെളിയിലുള്ള എംഎസ്സിഐയുടെ ഏഷ്യാ പസിഫിക് സൂചിക 0.3 ശതമാനം നേട്ടം കയ്യടക്കിയത് കാണാം. നേരത്തെ, തുടര്‍ച്ചയായി മൂന്നു ദിനം സൂചിക നഷ്ടത്തിലാണ് വ്യാപാരം നിര്‍ത്തിയത്. ജപ്പാന്റെ നിക്കെയ് സൂചിക 1 ശതമാനം ഉയര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നില രേഖപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 0.7 ശതമാനവും രാവിലെ മുന്നേറുന്നു.
തിങ്കളാഴ്ച്ച ഭൂരിപക്ഷം ക്രിപ്റ്റോകറന്‍സികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്റ്റോ നാണയങ്ങളുടെ സംയോജിത വിപണി മൂല്യം 1.54 ശതമാനം വര്‍ധിച്ച് 1.66 ലക്ഷം കോടി ഡോളറിലെത്തി. വിപണിയിലെ പൊതുവായ പോസിറ്റീവ് ട്രെന്‍ഡ് മുന്‍നിര്‍ത്തി ബിറ്റ്കോയിന് 1.2 ശതമാനം നേട്ടം രാവിലെ കുറിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന സമയം ബിറ്റ്കോയിന് വില 36,633.75 ഡോളര്‍ രേഖപ്പെടുത്തി. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ യൂണിറ്റൊന്നിന് 26.56 ലക്ഷം മുടക്കേണ്ട സ്ഥിതിയാണ് ഇന്ന്.
രാവിലെ സമയം ഏഴരയ്ക്കുള്ള ക്രിപ്റ്റോ വിപണിയുടെ ചിത്രം ചുവടെ കാണാം.
ബിറ്റ്കോയിന് ബിടിസി - 36,372.30 ഡോളര്‍ (0.97 ശതമാനം നേട്ടം)
എഥീറിയം ഇടിഎച്ച് - 2,771.43 ഡോളര്‍ (3.87 ശതമാനം നേട്ടം)
ടെതര്‍ (യുഎസ്ഡിടി) - 1.00 ഡോളര്‍ (മാറ്റമില്ല)
ബൈനാന്‍സ് കോയിന് ബിഎന്‍ബി - 398.02 ഡോളര്‍ (0.48 ശതമാനം നേട്ടം)
കാര്‍ഡാനോ എഡിഎ - 1.69 ഡോളര്‍ (1.17 ശതമാനം നേട്ടം)
ഡോജ്കോയിന് ഡോഗി - 0.3719 ഡോളര്‍ (0.44 ശതമാനം നേട്ടം)
എക്സ്ആര്‍പി എക്സ്ആര്‍പി - 0.9636 ഡോളര്‍ (3.42 ശതമാനം നേട്ടം)
പോള്‍ക്കഡോട്ട് ഡിഓടി - 24.88 ഡോളര്‍ (2.81 ശതമാനം നേട്ടം)
യുഎസ്ഡി കോയിന് യുഎസ്ഡിസി - 1.00 ഡോളര്‍ (0.03 ശതമാനം നേട്ടം)
യുണിസ്വാപ് യുഎന്‍ഐ - 26.31 ഡോളര്‍ (1.18 ശതമാനം നേട്ടം)
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
