മുംബൈ: ചൊവാഴ്ച്ച നേരിയ നേട്ടത്തില്‍ ദലാല്‍ സ്ട്രീറ്റ് വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 237 പോയിന്റ് ഉയര്‍ന്ന് 52,609 എന്ന നില രേഖപ്പെടുത്തി (0.45 ശതമാനം നേട്ടം). ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 78 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 15,750 മാര്‍ക്കിലും ചുവടുവെയ്ക്കുന്നു. തുടക്ക വ്യാപാരത്തില്‍ നാലു സ്റ്റോക്കുകള്‍ മാത്രമാണ് സെന്‍സെക്സില്‍ നഷ്ടം കുറിച്ചത്.
ടെക്ക് മഹീന്ദ്ര (-0.62 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (-0.19 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (-0.16 ശതമാനം), ഇന്‍ഫോസിസ് (-0.16 ശതമാനം) എന്നിവര്‍ രാവിലെ പിന്നിലായി. ഐസിഐസിഐ ബാങ്കും ബജാജ് ഫൈനാന്സുമാണ് 1 ശതമാനത്തിലേറെ നേട്ടവുമായി സെന്‍സെക്സില്‍ മുന്നില്‍. എല്‍ ആന്‍ഡ് ടി, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, എസ്ബിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി, ടൈറ്റന്, ആക്സിസ് ബാങ്ക് ഓഹരികള്‍ നേട്ടക്കാരുടെ പട്ടികയില്‍ യഥാക്രമം പിന്നിലുണ്ട്.

നിഫ്റ്റിയിലെ വ്യവസായ വില സൂചികകളില്‍ റിയല്‍റ്റി മാത്രമാണ് രാവിലെ ഭേദപ്പെട്ട മുന്നേറ്റം കാഴ്ച്ചവെക്കുന്നത്. സംഭവബഹുലമാണ് വിശാല വിപണികളിലെ കാര്യങ്ങളും. ബിഎസ്ഇ മിഡ്ക്യാപ് 0.35 ശതമാനവും സ്മോള്‍ക്യാപ് 0.65 ശതമാനവും വീതം നേട്ടം രേഖപ്പെടുത്തുന്നു. ഇന്നത്തെ വ്യാപാരത്തിനിടെ 26,263 പോയിന്റെന്ന പുതിയ റെക്കോര്‍ഡ് ഉയര്‍ച്ച സ്മോള്‍ക്യാപ് സൂചിക കയ്യടക്കിയിട്ടുണ്ട്.
രാവിലെ വോഡഫോണ്‍ ഐഡിയ ഓഹരികള്‍ 2 ശതമാനം തകര്‍ച്ച നേരിടുന്നത് കാണാം. ഏപ്രിലില്‍ 18 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഇന്നത്തെ പതനം. അശോക ബില്‍ഡ്കോണ്‍ 2 ശതമാനത്തിലേറെ നേട്ടം കണ്ടെത്തി. മേമദ്പൂര്‍ (അംബാല) - ബാനൂര്‍ (ഐടി സിറ്റി ഛൗക്ക്) - ഖരാര്‍ (ഛണ്ഡീഗഡ്) ഇടനാഴിക്കായി 726 കോടി രൂപയുടെ കേന്ദ്ര കരാര്‍ കമ്പനി സ്വന്തമാക്കിയ സാഹചര്യത്തിലാണ് ഓഹരികളുടെ കുതിപ്പ്. കിറ്റെക്സും ഇന്ന് മുന്നേറ്റം തുടരുകയാണ്. തുടര്‍ച്ചയായ അഞ്ചാം ദിനം കിറ്റെക്സ് ഗാര്‍മെന്റ്സ് 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടിരിക്കുന്നു. രാവിലെ 10 ശതമാനം നേട്ടം കിറ്റെക്സ് ഓഹരികളില്‍ കാണാം.
ചൊവാഴ്ച്ച 8 കമ്പനികളാണ് ജൂണ്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടുക. മൈന്‍ഡ്ട്രീ, ടാറ്റ മെറ്റാലിക്സ്, ഡെക്കാന്‍ ഹെല്‍ത്ത് കെയര്‍, ശ്രീ ഗണേശ് റെമഡീസ്, ഡബ്ല്യുഎസ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ പ്രമുഖര്‍ ഈ നിരയിലുണ്ട്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
