വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 250 പോയിന്റ് ഉയര്‍ന്നു — റിലയന്‍സ് എജിഎം ഇന്ന്

മുംബൈ: വ്യാഴാഴ്ച്ച നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 44 -മത് വാര്‍ഷിക പൊതുയോഗം ഇന്ന് നടക്കുമെന്നതും പ്രതിമാസ എഫ് ആന്‍ഡ് ഓ (ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ്) കരാറുകള്‍ അവസാനിക്കുമെന്നതും രാവിലെ വിപണിയുടെ വികാരത്തെ സ്വാധീനിക്കുന്നുണ്ട്. 250 പോയിന്റ് ഉയര്‍ന്ന് 52,560 എന്ന നിലയ്ക്കാണ് ബോംബെ സൂചിക വ്യാപാരത്തിന് തുടക്കമിട്ടത് (0.5 ശതമാനം നേട്ടം). ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,750 മാര്‍ക്കിലും താളംപിടിക്കുന്നു.

വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 250 പോയിന്റ് ഉയര്‍ന്നു — റിലയന്‍സ് എജിഎം ഇന്ന്

ഇന്‍ഫോസിസും ടാറ്റ സ്റ്റീലുമാണ് രാവിലെ സെന്‍സെക്‌സില്‍ മുന്നില്‍. ബജാജ് ഓട്ടോ, എന്‍ടിപിസി ഓഹരികള്‍ നഷ്ടം നേരിടുന്നവരിലും പ്രമുഖരായി. നിഫ്റ്റിയിലെ എല്ലാ വ്യവസായ സൂചികകളും നേട്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ഐടി സൂചിക 0.9 ശതമാനം വരെ മുന്നേറുന്നുണ്ട്. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് വലിയ ചലനങ്ങളില്ലാതെ ദിനം ആരംഭിച്ചു. സ്‌മോള്‍ക്യാപില്‍ 0.3 ശതമാനം ഉണര്‍വ് കാണാം.

ഇന്ന് ശ്യാം മെറ്റാലിക്‌സ്, സോന കോംസ്റ്റാര്‍ കമ്പനികളുടെ ഓഹരികള്‍ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. ശക്തമായ അരങ്ങേറ്റമാണ് ശ്യാം മെറ്റാലിക്‌സ് ഗ്രേ മാര്‍ക്കറ്റ് ട്രെന്‍ഡ് പ്രവചിക്കുന്നത്. സോന കോംസ്റ്റാര്‍ ഓഹരികളില്‍ വലിയ ബഹളങ്ങളുണ്ടാകില്ല. വ്യാഴാഴ്ച്ച 97 കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കും. ഓഎന്‍ജിസി, അശോക് ലെയ്‌ലാന്‍ഡ്, മിശ്ര ദത്തു നിഗം, വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്‍സ് തുടങ്ങിയ പ്രമുഖര്‍ ഈ നിരയിലുണ്ട്.

വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 250 പോയിന്റ് ഉയര്‍ന്നു — റിലയന്‍സ് എജിഎം ഇന്ന്

ഇന്ധനവില

പെട്രോളിനും ഡീസലിനും വ്യാഴാഴ്ച്ച ഒരിക്കല്‍ക്കൂടി വില കൂടി. പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയുമാണ് എണ്ണക്കമ്പനികള്‍ ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ പെട്രോള്‍ വില 100 രൂപ പിന്നിട്ടു. തിരുവനന്തപുരം (പാറശ്ശാല), ഇടുക്കി (പൂപ്പാറ, ആനച്ചാല്‍, രാജകുമാരി) ജില്ലകളിലാണ് പെട്രോള്‍ വില സെഞ്ച്വറി തികച്ചത്.

വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 250 പോയിന്റ് ഉയര്‍ന്നു — റിലയന്‍സ് എജിഎം ഇന്ന്

കൊച്ചിയില്‍ പെട്രോളിന് 97.72 രൂപയും ഡീസലിന് 93.10 രൂപയുമാണ് ഇപ്പോള്‍ നിരക്ക്. നിലവില്‍ 13 സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 രൂപ കടന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ 29 തവണയാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടിയത്.

ക്രിപ്‌റ്റോ വിപണി

ക്രിപ്‌റ്റോ കറന്‍സി ലോകത്ത് തകര്‍ച്ച തുടരുകയാണ്. വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് പ്രമുഖ ക്രിപ്‌റ്റോ നാണയങ്ങള്‍ കുറിച്ച വിലനിലവാരം ചുവടെ കാണാം.

ബിറ്റ്കോയിന്‍ - 32,502 ഡോളര്‍ (4.17 ശതമാനം ഇടിവ്)
എഥീറിയം - 1,908.25 ഡോളര്‍ (5.21 ശതമാനം ഇടിവ്)
ബൈനാന്‍സ് കോയിന്‍ - 284.22 ഡോളര്‍ (0.94 ശതമാനം ഇടിവ്)
ടെതര്‍ - 1 ഡോളര്‍ (0.03 ശതമാനം നേട്ടം)
കാര്‍ഡാനോ - 1.31 ഡോളര്‍ (6.21 ശതമാനം നേട്ടം)
ഡോജ്കോയിന്‍ - 0.2275 ഡോളര്‍ (8.75 ശതമാനം നേട്ടം)
എക്സ്ആര്‍പി - 0.6356 ഡോളര്‍ (5.07 ശതമാനം നേട്ടം)
പോള്‍ക്കഡോട്ട് - 15.118 ഡോളര്‍ (6.52 ശതമാനം ഇടിവ്)
യുഎസ്ഡി കോയിന്‍ - 0.9999 ഡോളര്‍ (0.03 ശതമാനം നേട്ടം)
യുണിസ്വാപ്പ് - 16.795 ഡോളര്‍ (6.42 ശതമാനം ഇടിവ്)

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X