മുംബൈ: ചൊവാഴ്ച്ച വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. രാവിലെ ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ് കാണുന്നതെങ്കിലും ബോംബെ സൂചികയും നിഫ്റ്റിയും തുടക്കത്തിലെ ആത്മവിശ്വാസം പ്രകടമാക്കുകയാണ്. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 230 പോയിന്റ് ഉയര്‍ന്ന് 52,780 എന്ന നില രേഖപ്പെടുത്തി (0.44 ശതമാനം നേട്ടം). വിശാലമായ എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയാകട്ടെ, 15,850 മാര്‍ക്കിലും ചുവടുവെയ്ക്കുന്നു.
ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ഏഷ്യന്‍ പെയിന്റ്സുമാണ് സെന്‍സെക്സില്‍ കാര്യമായി മുന്നേറുന്നത്. ഇരു കമ്പനികളുടെ ഓഹരികളും 1 ശതമാനം വീതം നേട്ടം കയ്യടക്കിയിട്ടുണ്ട്.
ഓഎന്‍ജിസി (0.80 ശതമാനം), ടൈറ്റന് (0.55 ശതമാനം), സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് (0.55 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (0.55 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (0.53 ശതമാനം), ടെക്ക് മഹീന്ദ്ര (0.51 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (0.50 ശതമാനം) എന്നിവരും നേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുണ്ട്. ബജാജ് ഓട്ടോ (0.00 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (0.03 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (0.07 ശതമാനം), ബജാജ് ഫൈനാന്‍സ് (0.08 ശതമാനം), എന്‍ടിപിസി (0.08 ശതമാനം) എന്നിവര്‍ പട്ടികയില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്നതും കാണാം.
അദാനി ഗ്രൂപ്പ് ഓഹരികളില്‍ സമ്മിശ്ര വികാരമാണ് ചൊവാഴ്ച്ച ഉടലെടുക്കുന്നത്. അല്‍ബുല ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്നീ മൂന്നു വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടുകളുടെ നില 'ആക്ടീവാണെന്ന്' എന്എസ്ഡിഎല് (നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ്) വിശദീകരണം നല്‍കിയതിനെ തുടര്‍ന്നാണിത്.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ ലോഹം ഒഴികെ മറ്റെല്ലാവരും നേട്ടത്തിലാണ് രാവിലെ ഇടപാടുകള്‍ നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ബാങ്ക് സൂചിക 0.5 ശതമാനം വരെ മുന്നേറുന്നു.
വിശാല വിപണികളും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കൊപ്പം താളംപിടിക്കുന്നുണ്ട്. ബിഎസ്ഇ മിഡ്ക്യാപ് 0.44 ശതമാനവും സ്മോള്‍ക്യാപ് 0.63 ശതമാനവും വീതം നേട്ടത്തിലാണ് രാവിലെ കച്ചവടം നടത്തുന്നത്.
ഇന്ന് 45 കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടും. ജൂബിലന്റ് ഫൂഡ്വര്ക്ക്സ്, പവര്‍ ഫൈനാന്‍സ് കോര്പ്പറേഷന്, എല്‍ഐസി ഹൗസിങ് ഫൈനാന്‍സ്, ഈസി ട്രിപ്പ് പ്ലാനേഴ്സ് തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്.
ക്രിപ്റ്റോ വിപണി
രാവിലെ നേട്ടത്തിലാണ് ക്രിപ്റ്റോ വിപണിയും ഇടപാടുകള്‍ നടത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലനിലവാരത്തിലേക്ക് ബിറ്റ്കോയിന് ചൊവാഴ്ച്ച കടന്നെത്തി. ജൂണ്‍ 15 -ന് രാവിലെ 7 മണിക്ക് ലോകത്തെ 10 പ്രമുഖ ക്രിപ്റ്റോ കറന്‍സികള്‍ രേഖപ്പെടുത്തിയ വില ചുവടെ കാണാം.
1. ബിറ്റ്കോയിന് — 40,285.66 ഡോളര്‍ (3.28 ശതമാനം നേട്ടം)
2. എഥീറിയം — 2,594.88 ഡോളര്‍ (4.09 ശതമാനം നേട്ടം)
3. ടെതര്‍ — 1.00 ഡോളര്‍ (0.05 ശതമാനം നേട്ടം)
4. ബൈനാന്‍സ് കോയിന് - 371.23 ഡോളര്‍ (2.29 ശതമാനം നേട്ടം)
5. കാര്‍ഡാനോ — 1.57 ഡോളര്‍ (1.73 ശതമാനം നേട്ടം)
6. ഡോജ്കോയിന് — 0.3275 ഡോളര്‍ (1.44 ശതമാനം നേട്ടം)
7. എക്സ്ആര്‍പി — 0.8916 ഡോളര്‍ (1.50 ശതമാനം നേട്ടം)
8. പോള്‍ക്കഡോട്ട് — 25.29 ഡോളര്‍ (15.87 ശതമാനം നേട്ടം)
9. യുഎസ്ഡി കോയിന് — 1.00 ഡോളര്‍ (0.04 ശതമാനം നേട്ടം)
10. യുണിസ്വാപ്പ് — 24.27 ഡോളര്‍ (5.38 ശതമാനം നേട്ടം)
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications