മുംബൈ: ജൂണിലെ എഫ് ആന്‍ഡ് ഓ (ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ്) കോണ്‍ട്രാക്ടുകള്‍ക്ക് തുടക്കമാകവെ, വിപണി നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച്ച സെന്‍സെക്സും നിഫ്റ്റിയും 0.5 ശതമാനം വീതം നേട്ടത്തില്‍ ചുവടുവെയ്ക്കുന്നു. രാവിലെ സെന്‍സെക്സ് 330 പോയിന്റ് ഉയര്‍ന്ന് 51,440 എന്ന നില രേഖപ്പെടുത്തി. നിഫ്റ്റി 15,450 മാര്‍ക്കില്‍ ചുറ്റിത്തിരിയുകയാണ്. നേരത്തെ, മുന്‍ റെക്കോര്‍ഡായ 15,431.75 എന്ന പോയിന്റ് നില നിഫ്റ്റി മറികടന്നിരുന്നു.

ഓഎന്‍ജിസി, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളാണ് സെന്‍സെക്സിലെ തുടക്ക വ്യാപാരത്തില്‍ തിളങ്ങുന്നത്. ഈ ഓഹരികളില്‍ 1 ശതമാനം നേട്ടം ദൃശ്യമാണ്. വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളുടെ വഴിയെ ഇടപാട് നടത്തുന്നുണ്ട്. ബിഎസ്ഇ മിഡ്ക്യാപ് 0.27 ശതമാനവും സ്മോള്‍ക്യാപ് 0.44 ശതമാനവും വീതം നേട്ടം കുറിക്കുന്നു.
ഇന്ന് 96 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇന്ത്യന്‍ ബാങ്ക്, ഇപ്ക ലബോറട്ടറീസ്, ആദിത്യ ബിര്‍ല ഫാഷന്‍ ആന്‍ഡ് റീടെയില്‍, ദിലീപ് ബില്‍ഡ്കോണ്‍, നസാര ടെക്നോളജീസ്, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്.
ഇന്ധനവില
ഇന്ത്യയില്‍ ഇന്ന് എണ്ണവില മാറിയില്ല. രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോളിന് 93.68 രൂപയും ഡീസലിന് 84.61 രൂപയുമായി തുടരുന്നു. മുംബൈയില്‍ പെട്രോള്‍ വില 100 രൂപയ്ക്ക് തൊട്ടരികിലാണ്. ഡീസലിന് വില 92 രൂപയും. ഈ മാസം 14 തവണയാണ് ഇതുവരെ എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടിയത്. പെട്രോളിനും ഡീസലിനും 3 രൂപയിലേറെയാണ് ഈ മാസം വര്‍ധിച്ചിരിക്കുന്നതും. എണ്ണവില കുത്തനെ ഉയരുന്നത് ചരക്കുകളുടെ വില വര്‍ധിപ്പിക്കുന്നതിനൊപ്പം പണപ്പെരുപ്പ ആശങ്കകളും സൃഷ്ടിക്കുന്നുണ്ട്.
ക്രിപ്റ്റോ വിപണി
ക്രിപ്റ്റോകറന്‍സികളുടെ തകര്‍ച്ച തുടരുകയാണ്. ചൈനീസ് നിരോധനത്തെത്തുടര്‍ന്ന് ഇടിഞ്ഞ ക്രിപ്റ്റോ കോയിനുകള്‍ക്ക് പഴയ പ്രതാപത്തിന്റെ ഏഴയലത്തുവരാന്‍ സാധിക്കുന്നില്ല. ഇതിനിടെ ദുബായ് നഗരം ദുബായികോയിന് (ഡിബിഐഎക്സ്) എന്ന പേരില്‍ പുതിയ ക്രിപ്റ്റോകറന്‍സി ഇന്നലെ അവതരിപ്പിച്ചു. തിരഞ്ഞെടുത്ത ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ ദുബായികോയിന് വ്യാപാരം നടത്തുന്നുണ്ട്.
പബ്ലിക് ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയാണ് ദുബായികോയിന്റെ പ്രയാണം. അതായത് പൊതുജനങ്ങള്‍ക്ക് ദുബായികോയിന് മൈന്‍ ചെയ്തെടുക്കാന്‍ അവസരമുണ്ട്. അവതരിച്ച് 24 മണിക്കൂര്‍ കൊണ്ട് 1,000 ശതമാനത്തിലേറെയാണ് ദുബായികോയിന് മൂല്യം കൂടിയത്. വ്യാഴാഴ്ച്ച രാജ്യാന്തര സമയം 4 മണിക്ക് 0.17 ഡോളറില്‍ നിന്നും 1.13 ഡോളറായി ദുബായികോയിന് മൂല്യം വര്‍ധിക്കുകയുണ്ടായി. അറേബ്യന്ചെയിന് ടെക്നോളജി എന്ന യുഎഇ ആസ്ഥാനമായ കമ്പനിയാണ് ദുബായികോയിന്റെ സൃഷ്ടാക്കള്‍. അറബ് ലോകത്തെ ആദ്യത്തെ പബ്ലിക് ബ്ലോക്ക്ചെയിന്‍ കോയിനാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
