മുംബൈ: വ്യാഴാഴ്ച്ച ചെറിയ നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. ഏഷ്യന്‍ വിപണികളിലെ പോസിറ്റീവ് തരംഗം സെന്‍സെക്സിലും നിഫ്റ്റിയിലും രാവിലെ പ്രതിഫലിക്കുന്നുണ്ട്. ബിഎസ്ഇ സെന്‍സെക്സ് സൂചിക 320 പോയിന്റ് ഉയര്‍ന്ന് 52,170 എന്ന നിലയിലാണ് വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടത്. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,650 മാര്‍ക്കും തുടക്കത്തിലെ കയ്യടക്കി.
സെന്‍സെക്സില്‍ രാവിലെ ടൈറ്റന് കമ്പനി കുതിക്കുകയാണ്. 4 ശതമാനം മുന്നേറ്റം ടൈറ്റന് ഓഹരികളില്‍ ദൃശ്യമാവുന്നു. തൊട്ടുപിറകില്‍ 2 ശതമാനം നേട്ടവുമായി റിലയന്‍സുമുണ്ട്. നിഫ്റ്റിയില്‍ വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകള്‍ നേട്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ലോഹ സൂചിക 1 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

ഇന്ന് 29 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക കണക്കുകള്‍ പുറത്തുവിടാനിരിക്കുന്നത്. ജിഎസ്പിഎല്, അരവിന്ദ് ഫാഷന്‍സ്, എപിഎല്‍ അപ്പോളോ ട്യൂബ്സ് ഉള്‍പ്പെടുന്ന പ്രമുഖ കമ്പനികള്‍ ഈ നിരയിലുണ്ട്.
ഇന്ധനവില
വ്യാഴാഴ്ച്ച രാജ്യത്തെ ഇന്ധനവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായി രണ്ടാം ദിനമാണ് എണ്ണവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് വര്‍ധനവ് പെട്രോള്‍, ഡീസല്‍ വിലയില്‍ രാജ്യം കണ്ടിരുന്നു.
ചൊവാഴ്ച്ചയാണ് ഏറ്റവുമൊടുവില്‍ പെട്രോള്‍, ഡീസല്‍ വില എണ്ണക്കമ്പനികള്‍ പുതുക്കിയത്. അന്ന് പെട്രോളിന് 26 പൈസയും ഡീസലിന് 23 പൈസയും വീതം വില ഉയരുകയുണ്ടായി. ഇതേത്തുടര്‍ന്ന് രാജ്യതലസ്ഥാനമായ ദില്ലിയില്‍ 1 ലീറ്റര്‍ പെട്രോളിന് 94.49 രൂപ വില തൊട്ടു. ഡീസല്‍ വില 85.38 രൂപയുമായി. മുംബൈയില്‍ പെട്രോള്‍ വില സെഞ്ച്വറി തികച്ച സ്ഥിതിവിശേഷമാണ്.
പെട്രോളിന് 100.72 രൂപയും ഡീസലിന് 92.69 രൂപയുമാണ് മുംബൈയിലെ നിരക്ക്. രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പല നഗരങ്ങളിലും പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളില്‍ തുടരുകയാണ്.
ക്രിപ്റ്റോ വിപണി
വ്യാഴാഴ്ച്ച ക്രിപ്റ്റോ വിപണി കാര്യമായ ഉത്സാഹത്തിലാണ് വ്യാപാരം നടത്തുന്നത്. ടെസ്ല മേധാവി ഇലോണ്‍ മസ്കിന്റെ ട്വീറ്റും അമേരിക്കന്‍ ക്രിപ്റ്റോ എക്സ്ചേഞ്ചായ കോയിന്‍ബേസില്‍ (കോയിന്‍ബേസ് പ്രോ) ഔദ്യോഗികമായി കടന്നെത്തിയതും പ്രമാണിച്ച് ഡോഗികോയിന് (ഡോജ്) 36 ശതമാനം മുന്നേറ്റം ഇന്നലെ കാഴ്ചവെക്കുകയുണ്ടായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 0.31 ഡോളറില്‍ നിന്നും 0.44 ഡോളര്‍ വരെ ഉയരാന്‍ ഡോഗികോയിന് സാധിച്ചു. നിലവില്‍ ബിറ്റ്കോയിന്റെ വില 37,329.93 ഡോളറാണ് (ഏകദേശം 27.64 ലക്ഷം രൂപ). ക്രിപ്റ്റോ വിപണിയില്‍ 41.61 ശതമാനം വിഹിതം ബിറ്റ്കോയിനുണ്ട്.
പുതിയ കണക്കുകള്‍ പ്രകാരം 1.68 ലക്ഷം കോടി രൂപയാണ് ക്രിപ്റ്റോ കറന്‍സികളുടെ ഇപ്പോഴത്തെ വിപണി മൂല്യം. ഇന്നലെ മാത്രം 4.30 ശതമാനം വര്‍ധനവ് കുറിക്കാന്‍ ക്രിപ്റ്റോ വിപണിക്ക് സാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 109.18 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് ക്രിപ്റ്റോ വിപണിയില്‍ നടന്നതും.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
