മുംബൈ: ചൊവാഴ്ച്ച റെക്കോര്‍ഡ് നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. ആഗോള വിപണികളിലെ അനുകൂല സാഹചര്യം ഇന്ത്യന്‍ സൂചികകള്‍ക്ക് രാവിലെ കരുത്തേകുന്നുണ്ട്. ബിഎസ്ഇ സെന്‍സെക്സ് സൂചിക 410 പോയിന്റ് ഉയര്‍ന്ന് 53,000 പോയിന്റ് എന്ന നിലയ്ക്കാണ് ഇടപാടുകള്‍ നടത്തുന്നത് (0.8 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയാകട്ടെ 15,850 മാര്‍ക്കിലും താളം പിടിക്കുന്നു.

രാവിലെ സെന്‍സെക്സില്‍ മാരുതി സുസുക്കിയാണ് കാര്യമായി മുന്നേറുന്നത്. 2 ശതമാനം നേട്ടം കുറിക്കാന്‍ മാരുതിക്ക് സാധിച്ചിട്ടുണ്ട്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളും 1 ശതമാനത്തിന് മുകളില്‍ നേട്ടവുമായി പട്ടികയില്‍ മുന്നിലുണ്ട്.
മറുഭാഗത്ത് ഹിന്ദുസ്താന്‍ യൂണിലെവര്‍ (-0.39 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (-0.33 ശതമാനം), നെസ്ലെ ഇന്ത്യ (-0.30 ശതമാനം), ബജാജ് ഓട്ടോ (-0.29 ശതമാനം), പവര്‍ ഗ്രിഡ് (-0.28 ശതമാനം), ടെക്ക് മഹീന്ദ്ര (-0.28 ശതമാനം) ഓഹരികളില്‍ തുടക്കത്തിലെ ഇടര്‍ച്ച കാണാം.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി സൂചികകള്‍ എല്ലാം നേട്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 1.9 ശതമാനം നേട്ടം കുറിച്ച് ഏറ്റവും മുന്നിലുണ്ട്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ ചുവടുപിടിച്ച് ബിഎസ്ഇ മിഡ്ക്യാപും സ്മോള്‍ക്യാപും നേട്ടത്തിലാണ് രാവിലെ മുന്നേറുന്നത്. മിഡ്ക്യാപില്‍ 0.9 ശതമാനവും സ്മോള്‍ക്യാപില്‍ 1.2 ശതമാനവും വീതം നേട്ടം ദൃശ്യമാണ്.

രാവിലെ അദാനി ഗ്രീനാണ് മിഡ്ക്യാപില്‍ തിളങ്ങുന്നത്. തുടക്കത്തില്‍ത്തന്നെ 5 ശതമാനം നേട്ടം അദാനി ഗ്രീന്‍ രേഖപ്പെടുത്തുന്നു. ഫ്രെടെയ്ല് (4.98 ശതമാനം), അദാനി പവര്‍ (4.98 ശതമാനം), അദാനി ട്രാന്‍സ് (4.41 ശതമാനം), ക്രിസില്‍ (3.55 ശതമാനം) ഓഹരികളും പട്ടികയില്‍ മുന്നിലുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (12.71 ശതമാനം), സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (10.91 ശതമാനം), ജമ്മു കശ്മീര്‍ ബാങ്ക് (9.91 ശതമാനം) ഓഹരികള്‍ സ്മോള്‍ക്യാപിലും മുന്നേറുന്നത് കാണാം.
ഇന്ന് 79 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കുക. എന്‍എംഡിസി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, ഭാരത് ഇലക്ട്രോണിക്സ്, ജെയ്പി ഇന്‍ഫ്രാടെക്ക് തുടങ്ങിയ കമ്പനികള്‍ ഈ നിരയിലുണ്ട്.
ഇന്ധനവില
ചൊവാഴ്ച്ച വീണ്ടും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് എണ്ണക്കമ്പനികള്‍ ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 100 രൂപയ്ക്ക് തൊട്ടരികിലെത്തി. രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോളിന് 97.50 രൂപയും ഡീസലിന് 88.23 രൂപയുമാണ് ഇന്ന് നിരക്ക്.
മുംബൈയില്‍ പെട്രോള്‍ വില 103.63 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. പെട്രോളിന് 100 രൂപ പിന്നിടുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോ നഗരമാണ് മുംബൈ. ഇവിടെ ഡീസല്‍ വില 95.44 രൂപയില്‍ നിന്നും 95.72 രൂപയായും ഉയര്‍ന്നു. നിലവില്‍ രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് പെട്രോളിനും ഡീസലിനും ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തുന്നത്. ഇവിടെ 1 ലീറ്റര്‍ പെട്രോളിന് 108.37 രൂപയും 1 ലീറ്റര്‍ ഡീസലിന് 101.12 രൂപയുമാണ് നിരക്ക്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
