മുംബൈ: വ്യാഴാഴ്ച്ച വിപണി നേരിയ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 270 പോയിന്റ് ഉയര്‍ന്ന് 49,780 നില രേഖപ്പെടുത്തി. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,750 പോയിന്റ് നിലയിലും ചുവടുവെച്ചു. എച്ച്സിഎല്‍ ടെക്നോളജീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റ് ഓഹരികള്‍ ഇന്ന് 2 ശതമാനത്തിന് മുകളില്‍ മുന്നേറുകയാണ്. സെന്‍സെക്സിലെ പ്രധാന നേട്ടക്കാരും ഇവര്‍ തന്നെ.

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികയില്‍ റിയല്‍റ്റി ഒഴികെ മറ്റെല്ലാം നേട്ടത്തിലാണ് നീങ്ങുന്നത്. നിഫ്റ്റി മെറ്റല്‍, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഐടി, നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികകള്‍ രാവിലെത്തന്നെ 1 ശതമാനം വീതം നേട്ടം കണ്ടെത്തി. വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ പിന്നിലാക്കുന്നതിനും നിക്ഷേപകര്‍ ഇന്ന് സാക്ഷിയാവുകയാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.8 ശതമാനവും 1.2 ശതമാനവും വീതം നേട്ടം കുറിക്കുന്നുണ്ട്.
ഓഹരി തിരിച്ചുവാങ്ങല്‍ പ്രഖ്യാപിച്ചതോടെ എന്‍ഐഐടി ഓഹരികള്‍ 19 ശതമാനത്തിലേറെ ഉയര്‍ച്ച ഇന്ന് കാഴ്ച്ചവെക്കുന്നത് കാണാം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 163.70 രൂപയിലേക്ക് എന്‍ഐഐടി ഓഹരികളുടെ വില വര്‍ധിച്ചു. 2021 ഏപ്രില്‍ 21 -നാണ് കമ്പനി ഓഹരികളുടെ തിരിച്ചുവാങ്ങല്‍ നടപടി ആരംഭിക്കുക. ഏപ്രില്‍ 28 -ന് ഇത് അവസാനിക്കും. ഓഹരിയൊന്നിന് 240 രൂപ നിരക്കില്‍ 9.8 മില്യണ്‍ ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ കഴിഞ്ഞവര്‍ഷം ഡിസംബര്‍ 24 -നാണ് എന്‍ഐഐടിയുടെ ബോര്‍ഡ് സമിതി തീരുമാനിച്ചത്. ഇതിനായി 237 കോടി രൂപ സമിതി വകയിരുത്തുകയും ചെയ്തു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ചിത്രം
കോവിഡ് അലട്ടിയ 2020-21 സാമ്പത്തിക വര്‍ഷം വന്‍ നേട്ടമാണ് ഇന്ത്യന്‍ കമ്പനികള്‍ വിപണിയില്‍ കണ്ടെത്തിയത്. ഇക്കാലയളവില്‍ 1.89 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ രാജ്യത്തെ കമ്പനികള്‍ക്ക് സാധിച്ചു. വിപണിയിലെ പണലഭ്യത ഉറപ്പുവരുത്താന്‍ ഇത് ഇടവരുത്തി. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെയും (ഐപിഓ) സ്ഥാപന നിക്ഷേപകര്‍ക്ക് കടപ്പത്രങ്ങള്‍ കൈമാറിയും (ക്യൂഐപി) ആസ്തികളും സെക്യൂരിറ്റികളും വിറ്റുമാണ് (ഒഎഫ്എസ്) ഇന്ത്യന്‍ കമ്പനികള്‍ ഇത്രയേറെ തുക കൈക്കലാക്കിയത്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ മാത്രം കമ്പനികള്‍ 31,511 കോടി രൂപ സമാഹരിച്ചു. മുന്‍ വര്‍ഷമിത് 20,350 കോടി രൂപയായിരുന്നു. 6,480 കോടി രൂപ ഐപിഓയിലൂടെ മാത്രം സമഹാരിച്ച ഗ്ലാന്‍ഡ് ഫാര്‍മയാണ് കഴിഞ്ഞതതവണ തിളങ്ങിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
