മുംബൈ: ചൊവാഴ്ച്ച നേട്ടത്തില്‍ ഓഹരി വിപണി ഉണര്‍ന്നു. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 213.34 പോയിന്റ് മുന്നേറി 50,608.42 എന്ന നിലയ്ക്കാണ് വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടത് (0.42 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 66.60 പോയിന്റ് കയറി 14,996.10 നില രേഖപ്പെടുത്തി (0.45 ശതമാനം).
ഐടി, ഓട്ടോ സ്റ്റോക്കുകളുടെ പിന്‍ബലത്തിലാണ് വിപണി ഇന്ന് മുന്നേറുന്നത്. ഇതേസമയം, ടെലികോം സ്റ്റോക്കുകളില്‍ വലിയ വീഴ്ച്ച കാണാം. സെന്‍സെക്സില്‍ ടൈറ്റന്, ഭാരതി എയര്‍ടെല്‍, അള്‍ട്രാടെക്ക് സിമന്റ്, ഏഷ്യന്‍ പെയിന്റ്സ് ഓഹരികള്‍ രാവിലെത്തന്നെ നേട്ടത്തില്‍ ചുവടുറപ്പിക്കുന്നു.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ നഷ്ടത്തിലാണ് ഇന്ന് ഇടപാടുകള്‍ ആരംഭിച്ചിരിക്കുന്നത്.
അമേരിക്കയുടെ ട്രഷറി വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ ചൊവാഴ്ച്ച ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. ഓസ്ട്രേലിയയുടെ എസ് ആന്‍ഡ് പി / എഎസ്എക്സ് 200 സൂചിക 0.9 ശതമാനം മുന്നേറി. ജപ്പാന്റെ ടോപിക്സ് സൂചികയും ദക്ഷിണ കൊറിയയുടെ കോസ്പി സൂചികയും 0.6 ശതമാനം വീതമാണ് നേട്ടം കയ്യടക്കിയത്. ചൈനയുടെ ഷാങ്ഹായ് കോമ്പോസൈറ്റ് സൂചിക 0.5 ശതമാനവും ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 0.7 ശതമാനവും ഇന്ന് മുന്നേറുന്നു.
ഇന്നലെ പത്തു വര്‍ഷം കാലാവധിയുള്ള അമേരിക്കന്‍ ബോണ്ടുകള്‍ 2.8 ബേസിസ് പോയിന്റ് ഇടിഞ്ഞ് 1.607 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച്ച ഇത് 1.642 ശതമാനമായിരുന്നു.
എണ്ണവില
ചൊവാഴ്ച്ച ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് അസംസ്കൃത എണ്ണയ്ക്ക് വില കുറയുന്നത്. അമേരിക്കയില്‍ എണ്ണ സംഭരണം കൂടിയതും ജര്‍മനി, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങള്‍ കോവിഡ് വാക്സിനേഷന് താത്കാലികമായി നിര്‍ത്തിവെച്ചതും എണ്ണ ഡിമാന്‍ഡിനെ പ്രതികൂലമായി ബാധിക്കുന്നു.
ഇന്ന് ബ്രെന്‍ഡ് ക്രൂഡിന്റെ ബാരല്‍ വില 58 ശതമാനം ഇടിഞ്ഞ് 68.30 ഡോളറിലെത്തി (0.8 ശതമാനം തകര്‍ച്ച). തിങ്കളാഴ്ച്ചയും 0.5 ശതമാനം വിലയിടിവ് ബ്രെന്‍ഡ് ക്രൂഡിന് സംഭവിച്ചിരുന്നു. ആസ്ട്രാസെനെക്ക പിഎല്‍സി കോവിഡ്-19 വാക്സിന് സാരമായ പാര്‍ശ്വഫലങ്ങളുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ജര്‍മനിയും ഫ്രാന്‍സും ഇറ്റലിയും വാക്സിനേഷന് താത്കാലികമായി നിര്‍ത്തിവെച്ചത്.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
