മുംബൈ: ബുധനാഴ്ച്ച വിപണി നേട്ടത്തില്‍ വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 110 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 52,960 എന്ന നിലയില്‍ തുടരുകയാണ്. 15,800 മാര്‍ക്കിന് മുകളില്‍ കടക്കാന്‍ നിഫ്റ്റി ഫിഫ്റ്റിക്കും സാധിച്ചു.
ഏഷ്യന്‍ പെയിന്റ്സ് (1.29 ശതമാനം), ടാറ്റ സ്റ്റീല്‍ (0.72 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (0.47 ശതമാനം), എച്ച്ഡിഎഫ്സി (0.47 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (0.46 ശതമാനം), പവര്‍ഗ്രിഡ് (0.44 ശതമാനം), ഭാരതി എയര്‍ടെല്‍ (0.25 ശതമാനം) ഓഹരികളാണ് സെന്‍സെക്സില്‍ മുന്നേറുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-1.55 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (-1.38 ശതമാനം), ഹിന്ദുസ്താന്‍ യൂണിലെവര്‍ (-0.84 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (-0.82 ശതമാനം) എന്നിവര്‍ പിന്‍നിരയിലും ചുവടുവെയ്ക്കുന്നു.

നിഫ്റ്റിയില്‍ വ്യവസായ വില സൂചികകള്‍ എല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി റിയല്‍റ്റി സൂചിക 1.8 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് 0.1 ശതമാനവും ബിഎസ്ഇ സ്മോള്‍ക്യാപ് 0.2 ശതമാനവും വീതം നേട്ടത്തില്‍ താളം പിടിക്കുകയാണ്.
ക്രിപ്റ്റോ വിപണി
കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്റ്റോ കറന്‍സികളുടെ വിപണി മൂല്യം 0.79 ശതമാനം ഉയര്‍ന്നിട്ടുണ്ട്. 78.15 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ക്കാണ് ക്രിപ്റ്റോ വിപണി കഴിഞ്ഞ 24 മണിക്കൂറില്‍ സാക്ഷ്യം വഹിച്ചത്. ലോകത്ത് ഏറ്റവും പ്രചാരമുള്ള 10 ക്രിപ്റ്റോ കറന്‍സികളുടെ വില നിലവാരം ചുവടെ കാണാം (ജൂലായ് 7, രാവിലെ 10 മണി സമയം).
- ബിറ്റ്കോയിന് - 34,580.01 ഡോളര്‍ (0.24 ശതമാനം ഇടിവ്)
- എഥീറിയം - 2,376.85 ഡോളര്‍ (3.42 ശതമാനം നേട്ടം)
- ബൈനാന്‍സ് കോയിന് - 332.25 ഡോളര്‍ (6.50 ശതമാനം നേട്ടം)
- ടെതര്‍ - 1 ഡോളര്‍ (0.03 ശതമാനം നേട്ടം)
- കാര്‍ഡാനോ - 1.4313 ഡോളര്‍ (1.23 ശതമാനം ഇടിവ്)
- ഡോജ്കോയിന് - 0.23529 ഡോളര്‍ (1.78 ശതമാനം ഇടിവ്)
- എക്സ്ആര്‍പി - 0.6716 ഡോളര്‍ (0.21 ശതമാനം ഇടിവ്)
- പോള്‍ക്കഡോട്ട് - 16.798 ഡോളര്‍ (7.10 ശതമാനം നേട്ടം)
- യുഎസ്ഡി കോയിന് - 0.9997 ഡോളര്‍ (0.00 ശതമാനം നേട്ടം)
- യുണിസ്വാപ്പ് - 22.616 ഡോളര്‍ (2.64 ശതമാനം നേട്ടം)
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
