മുംബൈ: ചൊവാഴ്ച്ച നേട്ടത്തോടെ ഓഹരി വിപണി വ്യാപാരം തുടങ്ങി. രാവിലെ തന്നെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 52,400 നില മറികടക്കുന്നത് നിക്ഷേപകര്‍ കണ്ടു. ചരിത്രത്തില്‍ ആദ്യമായാണ് സെന്‍സെക്സ് ഇത്രയേറെ ഉയരുന്നത്. എന്‍എസ്ഇ നിഫ്റ്റി സൂചികയും ആദ്യമായി 15,400 നില പിന്നിട്ടിട്ടുണ്ട്.
രാവിലെ കൊട്ടാക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഓഎന്‍ജിസി ഓഹരികളാണ് സെന്‍സെക്സില്‍ മുന്നേറ്റം നടത്തുന്നത്. കൊട്ടാക് മഹീന്ദ്ര ബാങ്ക് ഓഹരികള്‍ 2 ശതമാനത്തിലേറെ നേട്ടം കൊയ്യുന്നുണ്ട്. മറുഭാഗത്ത് ആക്സിസ് ബാങ്ക്, ബജാജ് ഫൈനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് ഓഹരികള്‍ തുടക്കത്തില്‍ താഴോട്ടു പോയത് കാണാം.

ബെഞ്ച്മാര്‍ക്ക് സൂചികകളുടെ ചുവടുപിടിച്ച് വിശാല വിപണികളും നേട്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. മേഖലാ വിലയിരുത്തിയാല്‍ നിഫ്റ്റി ഫാര്‍മ ഒഴികെ മറ്റെല്ലാ സൂചികകളും ലാഭത്തില്‍ മുന്നേറുന്നുണ്ട്.
രാവിലെ സിംഗപ്പൂര്‍ എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫ്യൂച്ചറുകള്‍ (എസ്ജിഎക്സ് നിഫ്റ്റി) 15,347 എന്ന നിലയാണ് രേഖപ്പെടുത്തിയത്. ചൊവാഴ്ച്ച ആഗോള ഓഹരികളും അടിപതറാതെ തുടരുകയാണ്. ആഗോള സമ്പദ്ഘടനകളുടെ തിരിച്ചുവരവും കുറഞ്ഞ പലിശ നിരക്ക് മുന്‍നിര്‍ത്തി നിക്ഷേപകര്‍ റിസ്കുള്ള അസറ്റുകളിലേക്ക് കണ്ണെത്തിക്കുന്നതും വിപണിയുടെ കുതിപ്പിന് വേഗം പകരുന്നു.
ചൊവാഴ്ച്ച ജപ്പാന് വെളിയിലുള്ള ഏഷ്യാ പസിഫിക് ഓഹരികളുടെ എംഎസ്സിഐ സൂചിക 0.1 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ജപ്പാന്റെ നിക്കെയ് സൂചിക 0.4 ശതമാനം മുന്നറി കഴിഞ്ഞ 30 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നില കുറിച്ചു. ചൈനീസ് പുതുവത്സരം പ്രമാണിച്ച് ചൈനയിലെ വിപണികളെല്ലാം അടച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച വാള് സ്ട്രീറ്റിലും അവധിയായിരുന്നു. ഈ മാസം ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ എസ് ആന്‍ഡ് പി 500 ഫ്യൂച്ചറുകള്‍ 0.5 ശതമാനം വര്‍ധിച്ചു. എംഎസ്സിഐയുടെ ആഗോള സൂചികയും നാള്‍ക്കുനാള്‍ മുന്നേറുകയാണ്.
ഇതേസമയം, രാജ്യാന്തര വിപണിയില്‍ അസംസകൃത എണ്ണയുടെ വില 13 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ആഗോള തലത്തില്‍ കോവിഡ് വാക്സിന് വിതരണം ചെയ്യപ്പെടുന്നത് എണ്ണ ഡിമാന്‍ഡ് ഉയര്‍ത്തുകയാണ്. തിങ്കളാഴ്ച്ച ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 63.76 ഡോളര്‍ തൊട്ടു. രാജ്യാന്തര വിപണിയില്‍ എണ്ണയ്ക്ക് വില കൂടുന്നത് ഇന്ത്യയിലും ഇന്ധനവില കൂട്ടുകയാണ്. ഫെബ്രുവരി 13 മുതല്‍ പാചക വാതക സിലിണ്ടറിന് 50 രൂപ വീതം വിലവര്‍ധനവ് സംഭവിച്ചിട്ടുണ്ട്. ഇന്ധനവില പിടിച്ചുനിര്‍ത്താനായി പെട്രോളിന്റെയും ഡീസലിന്റെയും തീരുവ വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്രം കഴിഞ്ഞയാഴ്ച്ച അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ പെട്രോള്‍ വില ലീറ്ററിന് 100 രൂപയിലേക്ക് കുതിക്കുകയാണ്.
More From GoodReturns

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
