മുംബൈ: ബുധനാഴ്ച്ച ഇന്ത്യന്‍ ഓഹരി വിപണിക്ക് മങ്ങിയ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് സൂചിക 200 പോയിന്റ് തകര്‍ച്ചയില്‍ 51,870 എന്ന നിലയ്ക്കാണ് വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടത് (0.50 ശതമാനം നഷ്ടം). 15,300 നില എന്‍എസ്ഇ നിഫ്റ്റിയും കൈവെടിഞ്ഞു. 83 പോയിന്റ് നഷ്ടത്തില്‍ 15,232 എന്ന നിലയിലാണ് നിഫ്റ്റി പുരോഗമിക്കുന്നത് (0.50 ശതമാനം നഷ്ടം).
ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം അടിസ്ഥാനപ്പെടുത്തി നെസ്ലെ ഓഹരികള്‍ 3 ശതമാനത്തോളം വീഴ്ച്ച അഭിമുഖീകരിക്കുന്നുണ്ട്. ഓഎന്‍ജിസി, എച്ച്ഡിഎഫ്സി, പവര്‍ ഗ്രിഡ് ഓഹരികളും നഷ്ടത്തില്‍ത്തന്നെ (1 ശതമാനം വീതം) ഇടപാടുകള്‍ക്ക് തുടക്കമിട്ടു. മേഖലാ സൂചികകള്‍ വിലയിരുത്തിയാല്‍ ഭൂരിപക്ഷം ഓഹരികളും നഷ്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സൂചിക 0.6 ശതമാനം വരെ താഴോട്ടു പോയി.
ബുധനാഴ്ച്ച പശുപതി സ്പിന്നിങ്, സാങ്വി ഫോര്‍ജിങ് ആന്‍ഡ് എഞ്ചിനീയറിങ്, എസ്ആര്‍ ഇന്‍ഡസ്ട്രീസ്, യുണിപ്ലൈ ഡികോര്‍, യുണിപ്ലൈ ഇന്‍ഡസ്ട്രീസ് കമ്പനികള്‍ കഴിഞ്ഞ പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കും.

നഷ്ടത്തിലായിരിക്കും ഇന്ത്യന്‍ ഓഹരി വിപണിക്ക് തുടക്കമാവുകയെന്ന സൂചന സിംഗപ്പൂര്‍ എക്സ്ചേഞ്ചിലുള്ള നിഫ്റ്റി ഫ്യൂച്ചറുകള്‍ (എസ്ജിഎക്സ് നിഫ്റ്റി) ആദ്യമേ നല്‍കിയിരുന്നു. സിംഗപ്പൂര്‍ എക്സ്ചേഞ്ചില്‍ 89 പോയിന്റ് ഇടറി 15,239 എന്ന നിലയ്ക്കാണ് നിഫ്റ്റി ഫ്യൂച്ചറുകള്‍ മുന്നേറുന്നത് (0.58 ശതമാനം ഇടിവ്). അമേരിക്കന്‍ വിപണിയിലെ തകര്‍ച്ച ഏഷ്യന്‍ ഓഹരി വിപണികളിലും ബുധനാഴ്ച്ച പ്രതിഫലിക്കുന്നുണ്ട്.
ജപ്പാന്റെ നിക്കെയ് സൂചിക 0.75 ശതമാനം താഴോട്ടു പോയി. ടോപിക്സ് എന്നറിയപ്പെടുന്ന ടോക്കിയോ ഓഹരി വില സൂചികയും 0.4 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ചൊവാഴ്ച്ച ഡൗ ജോണ്‍സ് വ്യാവസായിക ശരാശരി സൂചിക റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തെങ്കിലും എസ് ആന്‍ഡ് പി 500, നാസ്ദാഖ് കോമ്പോസൈറ്റ് സൂചികകള്‍ തകര്‍ച്ച നേരിട്ടു.
ബിറ്റ്കോയിന്റെ കുതിപ്പാണ് രാജ്യാന്തര വിപണിയിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം. ചരിത്രത്തില്‍ ആദ്യമായി ബിറ്റ്കോയിന് മൂല്യം 50,000 ഡോളര്‍ മറികടന്നു. ഒരു ബിറ്റ്കോയിന് 36.17 ലക്ഷം രൂപയാണ് ഇപ്പോള്‍ വില. ഈ വര്‍ഷം മാത്രം പ്രമുഖ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ മൂല്യം 72 ശതമാനം വര്‍ധിച്ചത് കാണാം.
അമേരിക്കന്‍ വൈദ്യുത കാര്‍ നിര്‍മാതാക്കളായ ടെസ്ല 1.5 ബില്യണ്‍ ഡോളറിന് ബിറ്റ്കോയിന് വാങ്ങിയെന്ന വിവരത്തിന് പിന്നാലെയാണ് ക്രിപ്റ്റോകറന്‍സിയുടെ മൂല്യം കുതിച്ചുയരുന്നത്. ബിറ്റ്കോയിന് രൂപത്തിലും പണമിടപാടുകള്‍ നടത്തുമെന്നും ടെസ്ല അറിയിച്ചിട്ടുണ്ട്.
പറഞ്ഞുവരുമ്പോള്‍ ബിറ്റ്കോയിന് മാത്രമല്ല, എഥീറിയം പോലുള്ള മറ്റു ക്രിപ്റ്റോകറന്‍സികളും മുന്നേറ്റം നടത്തുന്നുണ്ട്. ചൊവാഴ്ച്ച എഥീറിയത്തിന്റെ മൂല്യം 1.1 ശതമാനം വര്‍ധിച്ചിരുന്നു. നിലവില്‍ 1,752.65 ഡോളറാണ് എഥിറീയിം യൂണിറ്റ് ഒന്നിന് വില.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
