മുംബൈ: തിങ്കളാഴ്ച്ച ഇടര്ച്ചയോടെയാണ് വിപണി വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടത്. ഏഷ്യന്‍ വിപണികളില്‍ ഒന്നടങ്കം ദൃശ്യമാവുന്ന തകര്‍ച്ച സെന്‍സെക്സിലും നിഫ്റ്റിയിലും പ്രതിഫലിക്കുന്നുണ്ട്.
രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 220 പോയിന്റ് കുറഞ്ഞ് 51,200 എന്ന നിലയില്‍ ചുറ്റിത്തിരിയുകയാണ് (0.44 ശതമാനം തകര്‍ച്ച). മറുഭാഗത്ത്, ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,400 മാര്‍ക്കിന് താഴേക്ക് പോയി. രാവിലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് കനത്ത നഷ്ടം ഏറ്റുവാങ്ങുന്നത്. 'എം ആന്‍ഡ് എം' ഓഹരികളില്‍ 6 ശതമാനം വരെ തകര്‍ച്ച ദൃശ്യമാണ്.

ഐടിസി, ഏഷ്യന്‍ പെയിന്റ്സ് ഓഹരികള്‍ നേട്ടക്കാരുടെ പട്ടികയില്‍ പ്രധാനികളാവുന്നു. ഇരുവരും 1 ശതമാനം വീതമാണ് മുന്നേറുന്നത്. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ സമ്മിശ്ര വികാരമാണ് ഇന്നുള്ളത്. തുടക്ക വ്യാപാരത്തില്‍ 1 ശതമാനം ഇടറിയ ഓട്ടോ സൂചികയാണ് കൂട്ടത്തില്‍ ഏറ്റവും പിന്നില്‍.
തിങ്കളാഴ്ച്ച 79 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം അറിയിക്കാനിരിക്കുന്നത്. ഔറോബിന്ദോ ഫാര്‍മ, കെംകോണ്‍ സ്പെഷ്യാലിറ്റി കെമിക്കല്‍സ്, ആസ്ട്രണ് പേപ്പര്‍ ആന്‍ഡ് ബോര്‍ഡ് മില്‍, ജാമ്ന ഓട്ടോ ഇന്‍സ്ട്രീസ്, ഉത്തം ഗാല്‍വ സ്റ്റീല്‍സ് തുടങ്ങിയ കമ്പനികള്‍ ഇന്നത്തെ നിരയിലുണ്ട്.
ഇന്ധനവില
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കത്തിക്കയറുകയാണ്. തിങ്കളാഴ്ച്ച പെട്രോളിന് 29 പൈസയും ഡീസലിന് 26 പൈസയും വീതം എണ്ണക്കമ്പനികള്‍ കൂട്ടി. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തി.
രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 94 രൂപയിലേറെയായി; ഡീസല്‍ വില 85 രൂപയും പിന്നിട്ടു. കൊല്‍ക്കത്തയില്‍ ആദ്യമായി പെട്രോള്‍ വില 94 രൂപ മറികടന്നു. മുംബൈയില്‍ ഒരു ലീറ്റര്‍ പെട്രോളിന് ഇപ്പോള്‍ 100.47 രൂപയാണ്. ഡീസലിന് വില 92.45 രൂപയും.
ഈ മാസം 16 തവണയാണ് ഇന്ധനവില കൂടിയത്. ഈ മാസം മാത്രം പെട്രോളിന് 3.30 രൂപയും ഡീസലിന് 3.89 രൂപയും വര്‍ധിച്ചു.
ക്രിപ്റ്റോ വിപണി
ക്രിപ്റ്റോ വിപണിയില്‍ തകര്‍ച്ച തുടരുകയാണ്. തിങ്കളാഴ്ച്ച ബിറ്റ്കോയിന്, ഡോഗികോയിന് (ഡോജ്), എക്സ്ആര്‍പി, ഡാറ്റ പോലുള്ള മുന്‍നിര ക്രിപ്റ്റോകറന്‍സികളെല്ലാം ഇടിവ് രേഖപ്പെടുത്തുകയാണ്. ലോകത്തെ ഏറ്റവും പ്രചാരമേറിയ കറന്‍സിയായ ബിറ്റ്കോയിന് 34,000 ഡോളര്‍ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ഏപ്രിലില്‍ 60,000 ഡോളര്‍ നിലവാരം തൊട്ടതിന് ശേഷമാണ് ബിറ്റ്കോയിന്റെ വന്‍വീഴ്ച. ക്രിപ്റ്റോ ഇടപാടുകള്‍ നിരോധിക്കാനുള്ള ചൈനയുടെ തീരുമാനം ക്രിപ്റ്റോകറന്‍സികള്‍ക്ക് വന്‍ക്ഷീണം ചെയ്യുകയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത

എയർടെൽ ഒന്നാം പാദ ഫലം ഇന്ന്: ബ്രോക്കറേജ് വിലയിരുത്തലുകളും നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന മാറ്റങ്ങളും



Click it and Unblock the Notifications