മുംബൈ: വിപണി വീണ്ടും നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു. രാവിലെ സെന്‍സെക്സ് സൂചിക 460 പോയിന്റ് ചോര്‍ന്ന് 47,246 എന്ന നില രേഖപ്പെടുത്തി (0.96 ശതമാനം തകര്‍ച്ച). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 133 പോയിന്റ് ഇടറി 14,160 എന്ന നിലയിലും ഇടപാടുകള്‍ നടത്തുന്നു.
ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 3 ലക്ഷം കടന്ന സാഹചര്യം വിപണിയില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. സെന്‍സെക്സില്‍ ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (1.72 ശതമാനം), സണ്‍ ഫാര്‍മ (1.33 ശതമാനം), ബജാജ് ഓട്ടോ (1.07 ശതമാനം), ഓഎന്‍ജിസി (0.63 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (0.06 ശതമാനം) ഓഹരികളാണ് രാവിലെ മുന്നേറുന്നത്.

മറുഭാഗത്ത് അള്‍ട്രാടെക് സിമന്റ് (-3.57 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-3.11 ശതമാനം), ആക്സിസ് ബാങ്ക് (-2.16 ശതമാനം), ടെക്ക് മഹീന്ദ്ര (-1.85 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (-1.81 ശതമാനം), എന്‍ടിപിസി (-1.72 ശതമാനം), ബജാജ് ഫൈനാന്‍സ് (-1.65 ശതമാനം), ഹിന്ദുസ്താന്‍ യൂണിലെവര്‍ (-1.56 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (-1.54 ശതമാനം), ഐസിഐസിഐ ബാങ്ക് (-1.40 ശതമാനം), നെസ്ലെ ഇന്ത്യ (-1.38 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (-1.33 ശതമാനം) ഓഹരികള്‍ നഷ്ടം നേരിടുന്നവരുടെ പട്ടികയില്‍ പ്രധാനികളാവുന്നു.
വിശാല വിപണികളുടെ കാര്യമെടുത്താല്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6 ശതമാനവും ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 0.2 ശതമാനവും വീതം നഷ്ടം കുറിക്കുന്നുണ്ട്. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ഫാര്‍മയും നിഫ്റ്റി മെറ്റലും 1 ശതമാനം വീതം മുന്നേറ്റം കാഴ്ച്ചവെക്കുന്നു. ഇതേസമയം നിഫ്റ്റി ബാങ്ക്, നിഫ്റ്റി സ്വകാര്യ ബാങ്ക്, നിഫ്റ്റി എഫ്എംസിജി സൂചികകള്‍ 1 ശതമാനം വീതം താഴോട്ടുപോയി. സിയന്റ്, ടാറ്റ എല്‍സി ഉള്‍പ്പെടെ 10 കമ്പനികള്‍ കഴിഞ്ഞപാദത്തിലെ സാമ്പത്തിക ഫലം ഇന്ന് പുറത്തുവിടും.
ബിറ്റ്കോയിന്
വന്‍കുതിപ്പിന് ശേഷം ഇന്റര്‍നെറ്റ് ലോകത്ത് ബിറ്റ്കോയിന് ഒരിക്കല്‍ക്കൂടി കിതയ്ക്കുകയാണ്. ഏപ്രില്‍ 13 -ന് 63,500 ഡോളര്‍ നിലവാരം തൊട്ട ക്രിപ്റ്റോകറന്‍സി ബിറ്റ്കോയിന് 10 ദിവസങ്ങള്‍ക്കിപ്പുറം 54,000 ഡോളറിലേക്ക് കൂപ്പുകുത്തി. ബിറ്റ്കോയിന് യൂണിറ്റൊന്നിന് 54,037.30 ഡോളറാണ് ഇന്ന് നിരക്ക്. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന് വാങ്ങണമെങ്കില്‍ യൂണിറ്റൊന്നിന് 40.73 ലക്ഷം രൂപ മുടക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
