മുംബൈ: വെള്ളിയാഴ്ച്ച ഓഹരി വിപണിക്ക് മങ്ങിയ തുടക്കം. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 200 പോയിന്റ് കുറഞ്ഞ് 51,120 നിലയിലേക്ക് ഇടറി. മറുഭാഗത്ത് എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,100 നില കൈവെടിഞ്ഞു. ആഗോള വിപണിയില്‍ കാര്യമായ സംഭവവികാസങ്ങള്‍ ഇല്ലാത്തത് ഇന്ത്യന്‍ ഓഹരി വിപണിയുടെ വേഗത്തെ ബാധിക്കുകയാണ്. ഇതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളും പൊതുമേഖലാ ബാങ്ക് ഓഹരികളും നടത്തുന്ന മുന്നേറ്റം സെന്‍സെക്സ്, നിഫ്റ്റി സൂചികകളെ വലിയ വീഴ്ച്ചയില്‍ നിന്നും പിടിച്ചുനിര്‍ത്തുന്നുണ്ട്.

തുടക്ക വ്യാപാരത്തില്‍ റിലയന്‍സ് ഓഹരികള്‍ 1 ശതമാനത്തിന് മുകളിലാണ് നേട്ടം കുറിക്കുന്നത്. ലാര്‍സന്‍ ആന്‍ഡ് ടൂര്‍ബോ, ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍, ഓഎന്‍ജിസി ഓഹരികളും വെള്ളിയാഴ്ച്ച ലാഭത്തില്‍ തുടരുകയാണ്. സെന്‍സെക്സില്‍ എന്‍ടിപിസി, ബജാജ് ഓട്ടോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളാണ് വലിയ തകര്‍ച്ച നേരിടുന്നത്. ഈ കമ്പനികളുടെ ഓഹരികള്‍ 1 ശതമാനം വീതം നഷ്ടം നേരിടുന്നു. നിഫ്റ്റി പൊതുമേഖലാ ബാങ്ക് ഒഴികെ മറ്റു മേഖലാ സൂചികകളെല്ലാം ചുവപ്പില്‍ ഇടപാടുകള്‍ നടത്തുന്നത് കാണാം. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 1.2 ശതമാനം മുന്നേറ്റം കാഴ്ച്ചവെക്കുന്നുണ്ട്. വിശാല വിപണികളെടുത്താല്‍ ബിഎസ്ഇ മിഡ്ക്യാപ് ഓഹരികള്‍ അര ശതമാനത്തോളം താഴോട്ടു പോയി. ബിഎസ്ഇ സ്മോള്‍ക്യാപ് ഓഹരികള്‍ 0.1 ശതമാനവും വീണു.
മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ്, ഏഷ്യന്‍ ടീ ആന്‍ഡ് എക്സ്പോര്‍ട്സ്, ബിനാനി ഇന്‍ഡസ്ട്രീസ്, ക്രോമാറ്റിക് ഇന്ത്യ, സണ്ഡൈസണ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, യുണിപ്ലൈ ഡികോര്‍, യുണിപ്ലൈ ഇന്‍ഡസ്ട്രീസ്, യുണിവര്ത്ത് സെക്യുരിറ്റീസ് എന്നീ കമ്പനികള്‍ കഴിഞ്ഞ ത്രൈമാസപാദത്തിലെ സാമ്പത്തിക ഫലം ഇന്ന് പുറത്തുവിടും. വെള്ളിയാഴ്ച്ച ജപ്പാന്റെ നിക്കെയ് സൂചിക 30,000 നിലയ്ക്ക് താഴെ പോകുന്നതിനും വിപണി സാക്ഷിയാവുകയാണ്. നിക്കെയ് സൂചിക 0.95 ശതമാനം തകര്‍ച്ചയോടെ 29,947.42 എന്ന നിലയിലെത്തി. ടോക്കിയോ ഓഹരി വില സൂചികയായ ടോപിക്സ് 0.76 ശതമാനം ഇടര്‍ച്ചയോടെ 1,927.21 എന്ന നിലയിലാണ് ഇടപാടുകള്‍ നടത്തുന്നത്.
More From GoodReturns

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം



Click it and Unblock the Notifications
