മുംബൈ: വെള്ളിയാഴ്ച്ച നഷ്ടത്തില്‍ ഓഹരി വിപണി വ്യാപാരം ആരംഭിച്ചു. ബിഎസ്ഇ സെന്‍സെക്സ് സൂചിക 328.72 പോയിന്റ് ഇടറി 50,517.36 എന്ന നില രേഖപ്പെടുത്തി (0.65 ശതമാനം നഷ്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 102.80 പോയിന്റ് തകര്‍ച്ചയില്‍ 14,977.95 എന്ന നിലയിലേക്കും വീണു (0.68 ശതമാനം നഷ്ടം). രാവിലെ സെന്‍സെക്സില്‍ കേവലം അഞ്ച് കമ്പനികള്‍ മാത്രമേ നേട്ടത്തില്‍ ചുവടുവെയ്ക്കുന്നുള്ളൂ. ഓഎന്‍ജിസി (3.15 ശതമാനം), പവര്‍ ഗ്രിഡ് (0.53 ശതമാനം), ഇന്‍ഫോസിസ് (0.13 ശതമാനം), ടെക്ക് മഹീന്ദ്ര (0.06 ശതമാനം), സണ്‍ഫാര്‍മ (0.06 ശതമാനം) ഓഹരികളാണ് നാമമാത്രമായി മുന്നേറുന്നത്.

നഷ്ടം നേരിടുന്നവരുടെ പട്ടികയില്‍ നെസ്ലെ ഇന്ത്യയാണ് പ്രധാനി. 1.47 ശതമാനം തകര്‍ച്ച നെസ്ലെ ഓഹരികള്‍ വെള്ളിയാഴ്ച്ച അഭിമുഖീകരിക്കുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് (-1.38 ശതമാനം), ബജാജ് ഫൈനാന്‍സ് (-1.13 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (-1.13 ശതമാനം), ടാറ്റ സ്റ്റീല്‍ (-1.07 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് (-1 ശതമാനം) ഓഹരികളും തകര്‍ച്ച നേരിടുന്നത് കാണാം. വ്യവസായങ്ങളുടെ വില സൂചികയില്‍ നിഫ്റ്റി മീഡിയ സൂചിക ഒഴികെ മറ്റെല്ലാവരും നഷ്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ബാങ്ക് സൂചിക 1.45 ശതമാനം ഇടറി നില്‍പ്പുണ്ട്. നിഫ്റ്റി ഫൈനാന്‍ഷ്യല്‍ സര്‍വീസസും വലിയ നഷ്ടം കുറിക്കുന്നു.
ബെഞ്ച്മാര്‍ക്ക് സൂചികകളെ പിന്നിലാക്കുന്ന പ്രകടനമാണ് വിശാല വിപണികള്‍ വെള്ളിയാഴ്ച്ച കാഴ്ചവെക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ് സൂചികയില്‍ വലിയ മാറ്റമില്ലെങ്കിലും (20,971 പോയിന്റ്) ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക അരശതമാനത്തോളം മുന്നേറുന്നു. 114 പോയിന്റ് ഉയര്‍ന്ന് 21,367 എന്ന നിലയിലാണ് സ്മോള്‍ക്യാപ് സൂചികയുടെ കുതിപ്പും. വ്യാഴാഴ്ച്ച വാള്‍സ്ട്രീറ്റില്‍ സംഭവിച്ച തകര്‍ച്ചയുടെ പ്രതിഫലനം ഏഷ്യന്‍ വിപണികളിലെല്ലാം ഓളം തല്ലുന്നുണ്ട്. രാവിലെ ചൈനീസ് വിപണി നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഷാങ്ഹായി കമ്പോസൈറ്റ് സൂചിക 1.03 ശതമാനം തകര്‍ച്ച കുറിച്ചു. ജപ്പാന്റെ നിക്കെയ് സൂചിക 1.76 ശതമാനവും ടോപിക്സ് സൂചിക 0.96 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 1.48 ശതമാനവും താഴോട്ടു പോയി.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
