മുംബൈ: നേരിയ നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. ഏഷ്യന്‍ വിപണികളിലെ ഉണര്‍വ് ഇന്ത്യന്‍ സൂചികകളെയും രാവിലെ സ്വാധീനിക്കുകയാണ്. ബിഎസ്ഇ സെന്‍സെക്സ് സൂചിക 100 പോയിന്റ് കയറി 48,760 എന്ന നിലയില്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടു; എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,650 മാര്‍ക്കിലേക്കും കടന്നെത്തി. ബജാജ് ഓട്ടോ, ഓഎന്‍ജിസി, ബജാജ് ഫൈനാന്‍സ് ഓഹരികളാണ് സെന്‍സെക്സില്‍ രാവിലെ തിളങ്ങുന്നത്. 1 ശതമാനം നേട്ടം ഈ ഓഹരികളില്‍ കാണാം.

മറ്റു വ്യക്തിഗത സ്റ്റോക്കുകളില്‍ ഐഡിബിഐ ബാങ്ക് 13 ശതമാനത്തോളം മുന്നേറ്റം കാഴ്ച്ചവെക്കുന്നുണ്ട്. ബാങ്കിന്റെ ഓഹരി വിറ്റഴിക്കലിന് സാമ്പത്തിക കാര്യ ക്യാബിനറ്റ് സമിതി അനുമതി നല്‍കിയതാണ് ഐഡിബിഐയുടെ കുതിപ്പിന് കാരണം. ഐഡിബിഐ ബാങ്കിന്റെ മാനേജ്മെന്റ് നിയന്ത്രണം കൈമാറാനും സമിതി തീരുമാനിച്ചിട്ടുണ്ട്. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകള്‍ എല്ലാം രാവിലെ നേട്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ഫാര്‍മ സൂചിക 0.9 ശതമാനവുമായി മുന്നില്‍ നില്ക്കുന്നു.
ഇന്ന് 25 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക കണക്കുകള്‍ പുറത്തുവിടാന്‍ ഒരുങ്ങുന്നത്. ഹീറോ മോട്ടോകോര്‍പ്പ്, അദാനി പവര്‍, അദാനി ട്രാന്സ്മിഷന്, സെഞ്ച്വറി ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഇന്‍ഡ്സ്ട്രീസ്, കോഫോര്‍ജ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്.
ബിറ്റ്കോയിന്
വന്‍വീഴ്ച്ചയ്ക്ക് ശേഷം ഇന്റര്‍നെറ്റ് ലോകത്ത് ബിറ്റ്കോയിന് പതിയെ ഉണരുകയാണ്. ഏപ്രില്‍ 13 -ന് 63,500 ഡോളര്‍ നിലവാരം തൊട്ട ക്രിപ്റ്റോകറന്‍സി ബിറ്റ്കോയിന് 10 ദിവസങ്ങള്‍ക്കിപ്പുറം 49,000 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്തായാലും ബിറ്റ്കോയിന്റെ ക്ഷീണം പതിയെ വിട്ടുമാറുന്നു. ബിറ്റ്കോയിന് യൂണിറ്റൊന്നിന് 57,313 ഡോളറാണ് ഇന്ന് നിരക്ക്; ഇന്നലെ രാവിലത്തെ നിരക്ക് 54,853.60 ഡോളര്‍. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന് വാങ്ങണമെങ്കില്‍ യൂണിറ്റൊന്നിന് 42.32 ലക്ഷം രൂപ മുടക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
