മുംബൈ: വ്യാഴാഴ്ച്ച നേരിയ നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. ബിഎസ്ഇ സെന്‍സെക്സ് സൂചിക 110 പോയിന്റ് ഉയര്‍ന്ന് 48,660 എന്ന നിലയിലാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,550 എന്ന നിലയിലും രാവിലെ ചുവടുവെച്ചു.
സെന്‍സെക്സില്‍ ഓഎന്‍ജിസി ഓഹരികളാണ് ഇന്ന് കാര്യമായ മുന്നേറ്റം കാഴ്ച്ചവെക്കുന്നത്. 3 ശതമാനം വരെ കമ്പനിയുടെ ഓഹരികള്‍ ഉണര്‍വ് രേഖപ്പെടുത്തി. എന്‍ടിപിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അള്‍ട്രാടെക്ക് സിമന്റ് ഓഹരികളും 1 ശതമാനം വീതം നേട്ടത്തില്‍ തുടരുന്നു. മറുഭാഗത്ത് ഇന്‍ഫോസിസ് ഓഹരികള്‍ 5 ശതമാനത്തോളം വീണത് കാണാം. മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം വന്ന പശ്ചാത്തലത്തിലാണ് ഇന്‍ഫോസിസിന്റെ തകര്‍ച്ച.

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി മേഖലാ സൂചികകളില്‍ സമ്മിശ്ര പ്രതികരണം ദൃശ്യമാണ്. നിഫ്റ്റി മെറ്റല്‍ സൂചിക രാവിലെ 1.6 ശതമാനം വരെ മുന്നേറി. 1.5 ശതമാനം ഇടറിയ നിഫ്റ്റി ഐടിയാണ് നഷ്ടം നേരിടുന്നവരില്‍ പ്രധാനി. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപും സ്മോള്‍ക്യാപും 0.2 ശതമാനം വീതം ഇന്ന് നേട്ടം കൊയ്യുന്നുണ്ട്.
വ്യാഴാഴ്ച്ച ഒരുപിടി കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടും. വിപ്രോ, ബ്ലൂ ബ്ലെന്‍ഡ്സ് (ഇന്ത്യ), ഹാത്വേ ഭവാനി കേബിള്‍ടെല്‍ & ഡാറ്റകോം, ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ തുടങ്ങിയവര്‍ സാമ്പത്തികഫലം പ്രഖ്യാപിക്കാന്‍ ഇന്ന് ഒരുക്കം കൂട്ടുന്നു. മാര്‍ച്ച് പാദത്തില്‍ ഇന്ഫോ്സിസ് 17.5 ശതമാനം വളര്‍ച്ച അറ്റാദായത്തില്‍ കണ്ടെത്തിയിരുന്നു. 9,200 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പദ്ധതിക്കും കമ്പനി അംഗീകാരം നല്‍കിയിട്ടുണ്ട്. പൊതുവിപണിയില്‍ നിന്നായിരിക്കും കമ്പനി ഓഹരി തിരിച്ചെടുക്കുക. ഓഹരി വില യൂണിറ്റൊന്നിന് പരമാവധി 1,750 രൂപയായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
എണ്ണവില
ഇന്ത്യയില്‍ 15 ദിവസത്തിന് ശേഷം ഇന്ധനവില ഇന്ന് കുറഞ്ഞു. കഴിഞ്ഞ 15 ദിവസം തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. വ്യാഴാഴ്ച്ച ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 90.40 രൂപയായി; 16 പൈസ കുറഞ്ഞു. ഡീസലിന് വില 80.73 രൂപ; 14 പൈസ കുറഞ്ഞു. മാര്‍ച്ച് 30 -നാണ് ഇതിന് മുന്‍പ് ഇന്ധനവില അവസാനമായി വെട്ടിക്കുറച്ചത്. പുതിയ നിരക്കുകള്‍ അടിസ്ഥാനപ്പെടുത്തി മുംബൈയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 96.83 രൂപയാണ് ഇന്ന് വില. രാജ്യത്തെ മെട്രോ നഗരങ്ങളില്‍ മുംബൈയിലാണ് ഇന്ധനവില ഏറ്റവും ഉയര്‍ന്ന നില രേഖപ്പെടുത്തുന്നതും.
ബിറ്റ്കോയിന്
സര്‍വകാല റെക്കോര്‍ഡിലേക്ക് ബിറ്റ്കോയിന് ഒരിക്കല്‍ക്കൂടി കുതിക്കുകയാണ്. വ്യാഴാഴ്ച്ച യൂണിറ്റൊന്നിന് 63,425.30 ഡോളര്‍ വിലനിലവാരം ബിറ്റ്കോയിന് കയ്യടക്കുന്നു. അതായത് ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന് വാങ്ങണമെന്നുള്ളവര്‍ക്ക് യൂണിറ്റൊന്നിന് 47.71 ലക്ഷം രൂപ മുടക്കണം.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
