മുംബൈ: ചൊവാഴ്ച്ച നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. ഏഷ്യന്‍ കമ്പോളങ്ങളിലെ വീഴ്ച്ചയ്ക്ക് എതിരായി ബിഎസ്ഇ സെന്‍സെക്സ്, എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികകള്‍ 0.3 ശതമാനത്തോളമാണ് രാവിലെ മുന്നേറുന്നത്. വന്‍ തോതിലുള്ള വാങ്ങലുകള്‍ ഇന്ന് ഇരു സൂചികയിലും ദൃശ്യമാണ്.
കോവിഡ് പ്രതിസന്ധിയില്‍ ഉഴറുന്ന ഇന്ത്യയ്ക്ക് കൈത്താങ്ങായി വിദേശ രാജ്യങ്ങള്‍ കടന്നെത്തുന്നതും കൂട്ട വാക്സിനേഷന് നടപടികള്‍ ദ്രുതഗതിയില്‍ നടക്കുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ സ്വാധീനിക്കുന്നുണ്ട്. രാവിലെ ബോംബെ സൂചിക 162 പോയിന്റ് ഉയര്‍ന്ന് 48,549 എന്ന നിലയിലെത്തി. നിഫ്റ്റി സൂചിക 14,522 എന്ന നിലയിലും ഇടപാടുകള്‍ തുടരുന്നു.

ബിഎസ്ഇയില്‍ ടെക്ക് മഹീന്ദ്രയാണ് ഇന്ന് കാര്യമായ നേട്ടമുണ്ടാക്കുന്നത്. രാവിലെ ടെക്ക് മഹീന്ദ്ര ഓഹരികള്‍ 1.7 ശതമാനം വരെ ഉയര്‍ന്നു. മാര്‍ച്ച് 31 -ന് അവസാനിച്ച പാദത്തില്‍ 1,081 കോടി രൂപയുടെ അറ്റാദയം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ടെക്ക് മഹീന്ദ്രയുടെ ഇപ്പോഴത്തെ കുതിപ്പ്. വാര്‍ഷികാടിസ്ഥാനത്തില്‍ 34.6 ശതമാനം സാമ്പത്തിക വളര്‍ച്ച ടെക്ക് മഹീന്ദ്ര കയ്യടക്കി.
എസ്ബിഐ കാര്‍ഡിലും കാര്യമായ ചലനം കാണാം. മാര്‍ച്ച് പാദത്തില്‍ 175 കോടി രൂപ അറ്റാദായം പിടിച്ചതിനെത്തുടര്‍ന്ന് എസ്ബിഐ കാര്‍ഡ് ഓഹരികള്‍ 1.3 ശതമാനത്തോളം നേട്ടം രാവിലെത്തന്നെ കൊയ്യുകയാണ്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 84 കോടി രൂപ മാത്രമായിരുന്നു കമ്പനിയുടെ അറ്റാദായം. ഇത്തവണ വളര്‍ച്ച 110 ശതമാനം.
ഇന്നും ഒരുപിടി കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ സാമ്പത്തികഫലം പുറത്തുവിടും. ആക്സിസ് ബാങ്ക്, മാരുതി സുസുക്കി, ബജാജ് ഫൈനാന്‍സ്, ബ്രിട്ടാണിയ, എച്ച്ഡിഎഫ്സി എഎംസി ഉള്‍പ്പെടെ 28 കമ്പനികളാണ് ഇന്ന് ഫലം പ്രഖ്യാപിക്കാനിരിക്കുന്നത്.
ഇന്നലെ 7 ഓഹരികള്‍ മാത്രമാണ് സെന്‍സെക്സില്‍ ചുവപ്പില്‍ ഇടപാട് മതിയാക്കിയത്. 2.7 ശതമാനം തകര്‍ച്ച രേഖപ്പെടുത്തി എച്ച്സിഎല്‍ ടെക്നോളജീസ് നഷ്ടം നേരിട്ടവരില്‍ പ്രധാനിയായി. മാര്‍ച്ച് പാദത്തിലെ നിരാശജനകമായ പ്രകടനവും ഒട്ടുമിക്ക ബ്രോക്കറേജുകളും എച്ച്സിഎല്‍ ടെക്കിലുള്ള വരുമാന പ്രതീക്ഷ വെട്ടിക്കുറച്ചതും കമ്പനിയുടെ ഓഹരികള്‍ക്ക് ക്ഷീണം ചെയ്തു.
ഇതേസമയം, 'ബുള്ളിഷ്' പരിധിയില്‍ത്തന്നെ എച്ച്എസില്‍ ടെക്ക് തുടരും. താരതമ്യേന താഴ്ന്ന മൂല്യനിര്‍ണയവും നടപ്പു സാമ്പത്തിക വര്‍ഷം ശക്തമായ വളര്‍ച്ച കുറിക്കുമെന്ന പ്രതീക്ഷയും ഇവിടെ കമ്പനിക്ക് തുണയാവുന്നു.
ബിറ്റ്കോയിന്
വന്‍വീഴ്ച്ചയ്ക്ക് ശേഷം ഇന്റര്‍നെറ്റ് ലോകത്ത് ബിറ്റ്കോയിന് പതിയെ ഉണരുകയാണ്. ഏപ്രില്‍ 13 -ന് 63,500 ഡോളര്‍ നിലവാരം തൊട്ട ക്രിപ്റ്റോകറന്‍സി ബിറ്റ്കോയിന് 10 ദിവസങ്ങള്‍ക്കിപ്പുറം 49,000 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. ബിറ്റ്കോയിന് യൂണിറ്റൊന്നിന് 53,557.50 ഡോളറാണ് ഇന്ന് നിരക്ക്. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന് വാങ്ങണമെങ്കില്‍ യൂണിറ്റൊന്നിന് 39.96 ലക്ഷം രൂപ മുടക്കണം.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
