മുംബൈ: വ്യാഴാഴ്ച്ച നേരിയ നേട്ടത്തില്‍ ഇടപാടുകള്‍ക്ക് ഓഹരി വിപണി തുടക്കമിട്ടു. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 80 പോയിന്റ് ഉയര്‍ന്ന് 52,984 എന്ന നില രേഖപ്പെടുത്തി (0.15 ശതമാനം നേട്ടം). ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 19 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 15,873 എന്ന നിലയിലും വ്യാപാരം ആരംഭിച്ചു.

ഐടി ഓഹരികളാണ് ഇന്ന് കാര്യമായി മുന്നേറുന്നത്. എല്‍ ആന്‍ഡ് ടി (1.93 ശതമാനം), ഇന്‍ഫോസിസ് (1.08 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (1.06 ശതമാനം) ഓഹരികള്‍ സെന്‍സെക്സില്‍ മുന്നിലുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം വരുമാന വളര്‍ച്ചാ നിരക്ക് 14 മുതല്‍ 16 ശതമാനം വരെ ഐടി കമ്പനികള്‍ ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഓഹരികളിലെ കുതിപ്പ്. നേരത്തെ, 12 മുതല്‍ 14 ശതമാനം വരെയായിരുന്നു കമ്പനികള്‍ വരുമാനം വളരുമെന്ന് പ്രവചിച്ചത്.
ഇന്ന് 1,579.75 രൂപ എന്ന എക്കാലത്തേയും ഉയര്‍ന്ന ഓഹരി വില ഇന്‍ഫോസിസ് തൊട്ടു. 5,195 കോടി രൂപയുടെ അറ്റാദായമാണ് ജൂണ്‍ പാദത്തില്‍ കമ്പനി കുറിച്ചത്. വാര്‍ഷിക വളര്‍ച്ച 22.7 ശതമാനം.
കഴിഞ്ഞ പാദത്തില്‍ അറ്റാദായം 84 ശതമാനം വളര്‍ന്ന് 216.2 കോടി രൂപയിലെത്തിയതിനെ തുടര്‍ന്ന് രാവിലെ എല്‍ ആന്‍ഡ് ടി ടെക്നോളജി സര്‍വീസസ് 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടതും കാണാം. കമ്പനിയുടെ മൊത്തം വിറ്റുവരവ് 19.42 ശതമാനം കൂടി 1,562.6 കോടി രൂപയായി.
നടപ്പു വര്‍ഷം ആദ്യ ത്രൈമാസപാദത്തില്‍ 156 ശതമാനം അറ്റാദയ വര്‍ധനവാണ് 5പൈസ ക്യാപിറ്റല്‍ കുറിച്ചത്. ലാഭം 7.2 കോടിയും വിറ്റുവരവ് 60.9 കോടിയും രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കമ്പനിയുടെ ഓഹരികള്‍ 3 ശതമാനം നേട്ടത്തില്‍ ഇടപാടുകള്‍ നടത്തുന്നു.
ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ വാരന്‍ ബഫെറ്റായ രാകേഷ് ജുന്‍ജുന്‍വാല ഓഹരി പങ്കാളിത്തം 3.97 ശതമാനത്തില്‍ നിന്നും 3.72 ശതമാനമായി കുറച്ച സാഹചര്യം ടൈറ്റന് ഓഹരികള്‍ക്ക് ക്ഷീണം ചെയ്യുന്നുണ്ട്. ജൂണ്‍ പാദത്തിലെ ഫലം പുറത്തുവിടാനിരിക്കെ 52 ആഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് വിപ്രോ ചുവടുവെയ്ക്കുന്നത് (563.50 രൂപ).
രാവിലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (-0.71 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (-0.62 ശതമാനം), ടൈറ്റന് (-0.61 ശതമാനം), എച്ച്ഡിഎഫ്സി (-0.57 ശതമാനം), എന്‍ടിപിസി (-0.50 ശതമാനം) ഓഹരികള്‍ സെന്‍സെക്സില്‍ ഏറ്റവും പിന്നിലായത് കാണാം. ബിഎസ്ഇ മിഡ്ക്യാപ് 0.25 ശതമാനവും സ്മോള്‍ക്യാപ് 0.5 ശതമാനവും വീതം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
വ്യാഴാഴ്ച്ച 22 കമ്പനികള്‍ ജൂണ്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടും. വിപ്രോ, ഏഞ്ചല്‍ ബ്രോക്കിങ്, ടാറ്റ എലക്സി, എല്‍ ആന്ട് ടി ഇന്‍ഫോടെക്ക്, സിയന്റ് തുടങ്ങിയ വമ്പന്മാര് ഇക്കൂട്ടത്തിലുണ്ട്.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications