മുംബൈ: തിങ്കളാഴ്ച്ച നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. സാമ്പത്തിക ഓഹരികള്‍ ഇന്ത്യന്‍ സൂചികകള്‍ക്ക് രാവിലെ കരുത്തേകുന്നു. ബിഎസ്ഇ സെന്‍സെക്സ് സൂചിക 200 പോയിന്റ് ഉയര്‍ന്ന് 50,740 എന്ന നിലയിലാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. മറുഭാഗത്ത് വിശാലമായ എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,200 മാര്‍ക്കിലും ചുവടുവെയ്ക്കുന്നു.
സെന്‍സെക്സിലും നിഫ്റ്റിയിലും 2 ശതമാനം നേട്ടത്തോടെ എസ്ബിഐ മുന്നേറുന്നത് കാണാം. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, പവര്‍ ഗ്രിഡ് ഓഹരികളും മെച്ചപ്പെട്ട നേട്ടം രാവിലെ കയ്യടക്കുന്നു.

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ ഭൂരിപക്ഷവും നഷ്ടമില്ലാതെയാണ് ഇടപാടുകള്‍ നടത്തുന്നത്. എന്നാല്‍ നിഫ്റ്റി ലോഹം മാത്രം 1 ശതമാനം തകര്‍ച്ച നേരിടുന്നുണ്ട്.
ബെഞ്ച്മാര്‍ക്ക് സൂചികകളുടെ വഴിയെത്തന്നെയാണ് മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളുടെയും പ്രയാണം. രാവിലെ ബിഎസ്ഇ മിഡ്ക്യാപ് 0.6 ശതമാനവും സ്മോള്‍ക്യാപ് 0.8 ശതമാനവും വീതം നേട്ടം കുറിക്കുന്നു.
തിങ്കളാഴ്ച്ച 33 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടുക. ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഇന്ത്യാ സിമന്റ്സ്, ജെകെ പേപ്പര്‍, മഹാനഗര്‍ ഗ്യാസ്, ബാര്‍ബിക്യൂ നേഷന്‍ ഹോസ്പിറ്റാലിറ്റി തുടങ്ങിയ പ്രമുഖര്‍ ഇക്കൂട്ടത്തിലുണ്ട്.

ഇന്ധനവില
രാജ്യത്ത് ഇന്ധനവിലയില്‍ ഇന്ന് മാറ്റമില്ല. മെയ് 23 -നാണ് (ഞായര്‍) പെട്രോള്‍, ഡീസല്‍ വില അവസാനമായി പുതുക്കിയത്. ഇന്നലെ പെട്രോളിന് 17 പൈസയും ഡീസലിന് 27 പൈസയും വീതം എണ്ണക്കമ്പനികള്‍ കൂട്ടിയിരുന്നു.
നിലവില്‍ ഒരു ലീറ്റര്‍ പെട്രോളിന് 93.21 രൂപയാണ് രാജ്യതലസ്ഥാനമായ ദില്ലിയില്‍ നിരക്ക്. ഡീസല്‍ നിരക്ക് 84.07 രൂപ. മുംബൈയില്‍ പെട്രോളിന് 99.49 രൂപയും ഡീസലിന് 91.30 രൂപയുമാണ് വില.
സംസ്ഥാനങ്ങള്‍ ചുമത്തുന്ന മൂല്യവര്‍ധിത നികുതി (വാല്യു ആഡഡ് ടാക്സ്) അടിസ്ഥാനപ്പെടുത്തിയാണ് വിവിധ നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില വ്യത്യാസപ്പെടുന്നത്. ഇന്ത്യയില്‍ ഇന്ധനങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്നത് മധ്യപ്രദേശാണ്. ഇക്കാര്യത്തില്‍ മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുണ്ട്.

ക്രിപ്റ്റോ വിപണി
ക്രിപ്റ്റോ ലോകത്ത് തകര്‍ച്ച തുടരുകയാണ്. ഞായറാഴ്ച്ച ബിറ്റ്കോയിന് അടക്കമുള്ള പ്രമുഖ ക്രിപ്റ്റോ കോയിനുകള്‍ മുഴുവന്‍ ഒരിക്കല്‍ക്കൂടി നിലംപൊത്തി. യൂണിറ്റൊന്നിന് 35,165 ഡോളര്‍ നിലവാരത്തിലാണ് രാവിലെ ബിറ്റ്കോയിന് ഇടപാടുകള്‍ നടത്തുന്നത്. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന് വാങ്ങണമെങ്കില്‍ ഇന്ന് 25.58 ലക്ഷം രൂപ മുടക്കണം. ഡോജ് (ഡോഗികോയിന്), ഷിബാ, എക്സ്ആര്‍പി, ഡാറ്റ തുടങ്ങിയ മറ്റു പ്രമുഖരിലും സമാനമായ വീഴ്ച ദൃശ്യമാണ്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
