മുംബൈ: വ്യാഴാഴ്ച്ച ഇന്ത്യന്‍ ഓഹരി വിപണിക്ക് മെച്ചപ്പെട്ട തുടക്കം. ബിഎസ്ഇ സെന്‍സെക്സ് സൂചിക 200 പോയിന്റ് ഉയര്‍ന്ന് 51,903.96 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ചു (0.39 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി സൂചിക 30 പോയിന്റ് കയറി 15,238.70 എന്ന നിലയിലും ഇടപാടുകള്‍ക്ക് തുടക്കമിട്ടു (0.20 ശതമാനം നേട്ടം). എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് ഓഹരികളുടെ കുതിപ്പിന്റെ പശ്ചാത്തലത്തിലാണ് ഓഹരി വിപണി രാവിലെ മുന്നേറുന്നത്. സെന്‍സെക്സില്‍ എസ്ബിഐ ഓഹരികള്‍ 3 ശതമാനത്തോളം ഉയര്‍ച്ച രേഖപ്പെടുത്തി.

നെസ്ലെ ഇന്ത്യ (1.85 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (1.62 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (1.50 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1.39 ശതമാനം), മാരുതി സുസുക്കി (1.36 ശതമാനം), എച്ച്ഡിഎഫ്സി ബാങ്ക് (1.25 ശതമാനം), ഓഎന്‍ജിസി (1.17 ശതമാനം) എന്നീ കമ്പനികളും നേട്ടക്കാരുടെ പട്ടികയിലുണ്ട്. വലിയ നഷ്ടം സംഭവിച്ചവരുടെ പട്ടികയില്‍ മുന്നില്‍ ടെക് മഹീന്ദ്രയുണ്ട്. വ്യാഴാഴ്ച്ച രാവിലെ ടെക് മഹീന്ദ്ര ഓഹരികള്‍ -0.68 ശതമാനം വരെ താഴോട്ടു പോയി. കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (-0.46 ശതമാനം), ഇന്‍ഫോസിസ് (-0.36 ശതമാനം), ടിസിഎസ് (-0.02 ശതമാനം), ആക്സിസ് ബാങ്ക് (-0.01 ശതമാനം) ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
വ്യാഴാഴ്ച്ചത്തെ ആദ്യ സെഷനില്‍ ചൈനീസ് ഓഹരികള്‍ കുതിക്കുന്നതിനും ആഗോള വിപണി സാക്ഷിയാവുന്നുണ്ട്. ഒരാഴ്ച്ച നീണ്ട ചാന്ദ്ര പുതുവത്സര അവധിക്ക് ശേഷം ഇന്നാണ് ചൈനീസ് ഓഹരി വിപണി ഉണര്‍ന്നത്. ആഗോള സമ്പദ്ഘടനയുടെ തിരിച്ചുവരവ് ചൈനീസ് ഓഹരികളുടെ മുന്നേറ്റത്തിന് വഴിതെളിക്കുന്നു. ഇതേസമയം, മറ്റു ഏഷ്യന്‍ വിപണികളില്‍ ചിത്രമിതല്ല. ലാഭമെടുപ്പ് വ്യാപകമായ പശ്ചാത്തലത്തില്‍ എംഎസ്സിഐയുടെ ജപ്പാന് വെളിയിലുള്ള ഏഷ്യാ പസിഫിക് ഓഹരി സൂചിക 0.15 ശതമാനം ഇടറി. ചൈനയിലെ ഓഹരികള്‍ 0.77 ശതമാനം ഉയര്‍ച്ചയാണ് കയ്യടക്കുന്നത്. ഓസ്ട്രേലിയന്‍ ഓഹരികള്‍ 0.05 ശതമാനം വീണു. ജപ്പാന്റെ നിക്കെയ് സൂചികയ്ക്ക് മാറ്റമില്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications