മുംബൈ: തിങ്കളാഴ്ച്ച ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണിയും 'ഗ്യാപ്പ് അപ്പില്‍' വ്യാപാരം ആരംഭിച്ചു. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 246 പോയിന്റ് ഉയര്‍ന്ന് 52,632 എന്ന നില രേഖപ്പെടുത്തി (0.47 ശതമാനം നേട്ടം). ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 81 പോയിന്റ് ഉയര്‍ന്ന് 15,750 എന്ന നിലയിലും താളം പിടിക്കുകയാണ്.
തുടക്ക വ്യാപാരത്തില്‍ ബജാജ് ഫിന്‍സെര്‍വ് (-0.53 ശതമാനം), ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ് (-0.21 ശതമാനം), എച്ച്ഡിഎഫ്സി ബാങ്ക് (-0.19 ശതമാനം), നെസ്ലെ ഇന്ത്യ (-0.17 ശതമാനം) ഓഹരികള്‍ മാത്രമാണ് സെന്‍സെക്സില്‍ നഷ്ടം കുറിച്ചത്. മാരുതി (1.41 ശതമാനം), ഐസിഐസിഐ ബാങ്ക് (1.37 ശതമാനം), എസ്ബിഐ (1.12 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1.03 ശതമാനം) ഓഹരികള്‍ നേട്ടക്കാരുടെ പട്ടികയില്‍ മുന്നിലെത്തി.

രാവിലെ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 3 ശതമാനം മുന്നേറ്റം കാഴ്ച്ചവെക്കുന്നുണ്ട്. എംഡി, സിഇഓ പദവികളില്‍ ശ്യാം ശ്രീനിവാസനെ വീണ്ടും നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്കിയ പശ്ചാത്തലത്തിലാണ് ഫെഡറല്‍ ബാങ്കിന്റെ കുതിപ്പ്. 88.10 രൂപ നിരക്കില്‍ ഫെഡറല്‍ ബാങ്ക് രാവിലെ വ്യാപാരം നടത്തുന്നു.
യുഎസ്ഡി ബോണ്ടുകളായി 750 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ബോര്‍ഡ് സമിതി ആലോചന നടത്തവെ അദാനി പോര്‍ട്സും നേട്ടത്തിലാണ് ദിനം ആരംഭിച്ചത്. ഓഗസ്റ്റ് 7 മുതല്‍ ലഖ്നൗ - ദില്ലി തേജസ് എക്സ്പ്രസ് സര്‍വീസ് പുനരാരംഭിക്കുന്നത് മുന്‍നിര്‍ത്തി ഐആര്‍സിടിസിയും തിങ്കളാഴ്ച്ച ഉണര്‍വ് കുറിക്കുന്നുണ്ട്. ഇന്ന് മുതല്‍ മാരുതി കാറുകള്‍ക്ക് വില കൂടും. ഈ സാഹചര്യം മാരുതി ഓഹരികളുടെ മുന്നേറ്റത്തിന് വഴിയൊരുക്കുന്നു. 12 ശതമാനം നേട്ടമാണ് സന്ധു ഫാര്‍മയില്‍ രാവിലെ ദൃശ്യമാവുന്നത്. വിഖ്യാത നിക്ഷേപകനായ പൊറിഞ്ചു വെളിയത്ത് 51.99 രൂപ വിലയില്‍ സന്ധു ഫാര്‍മയുടെ 43,500 ഓഹരികള്‍ എന്‍എസ്ഇയില്‍ വിറ്റതായി കണക്കുകള്‍ വെളിപ്പെടുത്തുന്നുണ്ട്.
വിശാല വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബിഎസ്ഇ മിഡ്ക്യാപ് 0.6 ശതമാനവും സ്മോള്‍ക്യാപ് 0.91 ശതമാനവും വീതം ഉണര്‍വ് കുറിക്കുന്നു. നിഫ്റ്റി വ്യവസായ വില സൂചികകളില്‍ പൊതുമേഖലാ ബാങ്ക് സൂചികയാണ് 1 ശതമാനം നേട്ടവുമായി ഏറ്റവും മുന്നില്‍.
ഇന്ന് 11 കമ്പനികള്‍ ജൂണ്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടും. എച്ച്എഫ്സിഎല്‍, സ്റ്റീല്‍ സ്ട്രൈപ്പ്സ് വീല്‍സ്, വെല്‍ക്യൂര്‍ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ പ്രമുഖര്‍ ഈ നിരയിലുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
