മുംബൈ: വെള്ളിയാഴ്ച്ച മികച്ച തുടക്കവുമായി വിപണി വ്യാപാരം ആരംഭിച്ചു. രാവിലെത്തന്നെ സെന്‍സെക്സും നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. ബിഎസ്ഇ സെന്‍സെക്സ് സൂചിക 250 പോയിന്റ് കുതിച്ച് 52,550 എന്ന നില രേഖപ്പെടുത്തി (0.48 ശതമാനം നേട്ടം). ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,800 മാര്‍ക്കും മറികടന്നിട്ടുണ്ട്.
സെന്‍സെക്സില്‍ പവര്‍ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് കാര്യമായ നേട്ടം രാവിലെ കയ്യടക്കുന്നത്. 2 ശതമാനം കുതിപ്പ് പവര്‍ഗ്രിഡില്‍ കാണാം. റിലയന്‍സ് ഇന്‍ഡസ്ട്രീസും വെള്ളിയാഴ്ച്ച ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. രാവിലെ 1 ശതമാനം നേട്ടവുമായി ആര്‍ഐഎല്‍ മുന്നേറുന്നു. ഇന്ന് കോള്‍ ഇന്ത്യാ ഓഹരികള്‍ 52 ആഴ്ച്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തി (164.45 രൂപ). ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 5 ശതമാനം നേട്ടം കോള്‍ ഇന്ത്യ കയ്യടക്കുന്നു. ഇതോടെ 1 ലക്ഷം കോടി രൂപയെന്ന വിപണി മൂല്യവും കോള്‍ ഇന്ത്യ തിരിച്ചുപിടിച്ചു.

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകള്‍ എല്ലാം നേട്ടത്തിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ലോഹം 1.5 ശതമാനം ഉയര്‍ന്നിട്ടുണ്ട്. വിശാല വിപണികളിലും തിളക്കം ദൃശ്യമാണ്. ബിഎസ്ഇ മിഡ്ക്യാപ് 0.6 ശതമാനവും സ്മോള്‍ക്യാപ് 0.8 ശതമാനവം വീതം മുന്നേറ്റം കാഴ്ച്ചവെക്കുന്നുണ്ട്. വെള്ളിയാഴ്ച്ച 57 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. ബിഇഎംഎല്‍, ഭേല്‍, സിജി പവര്‍, കൊച്ചിന് ഷിപ്പ്യാര്ഡ്, ഡിഎല്‍എഫ്, സണ്‍ ടിവി തുടങ്ങിയ പ്രമുഖര്‍ ഇക്കൂട്ടത്തിലാണ്ട്.
ഇന്ധനവില
ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഇന്നും കൂടി. വെള്ളിയാഴ്ച്ച പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതോടെ വാണിജ്യതലസ്ഥാനമായ മുംബൈയില്‍ 1 ലീറ്റര്‍ പെട്രോളിന് 102 രൂപയായി. മുംബൈയുടെ ചരിത്രത്തിലെ സര്‍വകാല റെക്കോര്‍ഡാണിത്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോളിന് വില 95.85 രൂപയായിട്ടുണ്ട്.
മെയ് 4 -ന് ശേഷം പെട്രോള്‍ ലീറ്ററിന് 6 രൂപയോളമാണ് ഇന്ത്യയില്‍ കൂടിയത്. നിലവില്‍ രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന, ലഡാക്ക് എന്നിവടങ്ങളില്‍ പെട്രോള്‍ വില 100 കടന്ന സാഹചര്യമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസല്‍ വിലയിലും വന്‍വര്‍ധനവ് സംഭവിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവില, ഡോളര്‍ വിനിമയ നിരക്ക് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് എണ്ണക്കമ്പനികള്‍ പ്രതിദിനം എണ്ണവില പുതുക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
