മുംബൈ: വെള്ളിയാഴ്ച്ച നേട്ടത്തിലാണ് വിപണി വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഏഷ്യന്‍ വിപണികളിലെ ഉണര്‍വ് സെന്‍സെക്സിനും നിഫ്റ്റിക്കും രാവിലെ കരുത്തു പകരുന്നു. ബിഎസ്ഇ സെന്‍സെക്സ് സൂചിക 360 പോയിന്റ് ഉയര്‍ന്ന് 49,920 എന്ന നില തുടക്കത്തിലെ കയ്യടക്കി (0.7 ശതമാനം നേട്ടം). മറുപക്ഷത്ത് വിശാലമായ എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക നിര്‍ണായകമായ 15,000 പോയിന്റ് നില തിരിച്ചുപിടിച്ചു.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളാണ് രാവിലെ ഇരു സൂചികകളിലും മുന്നേറുന്നത്. 2 ശതമാനം നേട്ടം ഇരു ഓഹരികളിലും ദൃശ്യമാണ്. നിഫ്റ്റിയില്‍ വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള സൂചികകളും നേട്ടത്തിലാണ് കച്ചവടം നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ബാങ്ക് 1 ശതമാനത്തിലേറെ ഉയര്‍ന്നിട്ടുണ്ട്.
49 കമ്പനികളാണ് വെള്ളിയാഴ്ച്ച മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കാനിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ശ്രീ സിമന്റ്, ഗോദ്റെജ് ഇന്‍ഡസ്ട്രീസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ പ്രമുഖര്‍ ഇന്നത്തെ പട്ടികയിലുണ്ട്.
മാര്‍ച്ചില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. കഴിഞ്ഞവര്‍ഷത്തെ ലോക്ക്ഡൗണ്‍ ക്ഷീണത്തിന് ശേഷം ബാങ്കിങ് മേഖല ഉണര്‍ന്നതും ആരോഗ്യകരമായ പലിശ വരുമാനവും കുറഞ്ഞ ബാധ്യതയും എസ്ബിഐയുടെ കണക്കുകള്‍ക്ക് പിന്തുണയേകും.
ഇതേസമയം രണ്ടാം കോവിഡ് തരംഗം മുന്‍നിര്‍ത്തി എസ്ബിഐ ആസ്തികളുടെ നിലവാരം, വായ്പാ വളര്‍ച്ച, വായ്പാ പുനഃസംഘടന മുതലായ ഘടകങ്ങള്‍ സാമ്പത്തിക ലോകത്ത് സസൂക്ഷമം നിരീക്ഷിക്കപ്പെടുമെന്ന കാര്യമുറപ്പാണ്.
ഇന്ധനവില
രാജ്യത്ത് ഇന്ധനവില ഇന്ന് കുത്തനെ വര്‍ധിച്ചിട്ടുണ്ട്. പെട്രോള്‍ ലീറ്ററിന് 19 പൈസയും ഡീസല്‍ ലീറ്ററിന് 29 പൈസയും വെള്ളിയാഴ്ച്ച കൂടി. 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ ഡീസല്‍ വില വര്‍ധിക്കുന്നത്. ഈ മാസം ഇതുവരെ പെട്രോള്‍ വില 11 തവണ കൂടിയത് കാണാം.
പുതിയ നിരക്ക് പ്രകാരം ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 93.04 രൂപയായി വില. ഡീസലിന് വില 83.51 രൂപയും. മെയ് മാസം പെട്രോളിന് 2.49 രൂപയും ഡീസലിന് 2.89 രൂപയുമാണ് രാജ്യതലസ്ഥാനത്ത് കൂടിയിരിക്കുന്നത്. മുംബൈയില്‍ പെട്രോള്‍ 100 രൂപയോട് അടുത്തിട്ടുണ്ട്. ലീറ്ററിന് 99.32 രൂപയാണ് ഇന്ന് മുംബൈയിലെ പെട്രോള്‍ നിരക്ക്. ഡീസല്‍ നിരക്ക് 91.01 രൂപയും.
ക്രിപ്റ്റോ വിപണി
ബുധനാഴ്ച്ചത്തെ വന്ത്തകര്ച്ചയുടെ ആഘാതത്തില്‍ നിന്നും ക്രിപ്റ്റോ വിപണി ഇപ്പോഴും മുക്തമായിട്ടില്ല. ബിറ്റ്കോയിന്, എക്സ്ആര്‍പി, ഡോഗികോയിന് (ഡോജ്), ഡാറ്റ മുതലായ മുന്‍നിര ക്രിപ്റ്റോകറന്‍സികളെല്ലാം തകര്‍ച്ചയില്‍ തുടരുന്നു.
ഒരു യൂണിറ്റ് ബിറ്റ്കോയിന് 40,572 ഡോളറാണ് വെള്ളിയാഴ്ച്ച രാവിലത്തെ നിരക്ക്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ യൂണിറ്റൊന്നിന് 29.49 ലക്ഷം രൂപ ബിറ്റ്കോയിന് കുറിക്കുന്നു. 0.40 ഡോളര്‍ നിലവാരത്തില്‍ ഡോഗിയും 1.14 ഡോളര്‍ നിലവാരത്തില്‍ എക്സ്ആര്‍പിയും ഇന്ന് ഇടപാടുകള്‍ നടത്തുകയാണ്. ചൈനീസ് ക്രിപ്റ്റോ കോയിനായ ഷിബാ 0.00000985 ഡോളര്‍ നിലവാരമാണ് ഇന്ന് പുലര്‍ത്തുന്നത്.
More From GoodReturns

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

ആർഡി ഇൻഡസ്ട്രീസ് ഐപിഒ: വൻ പ്രതികരണവുമായി രണ്ടാം ദിവസം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത



Click it and Unblock the Notifications