മുംബൈ: ഒരു ദിവസത്തെ അവധിക്ക് ശേഷം വിപണി വ്യാഴാഴ്ച്ച വ്യാപാരം ആരംഭിച്ചു. ആഗോള വിപണികളിലെ ഉണര്‍വും വിശാലമായ വാങ്ങലുകളും മുന്‍നിര്‍ത്തി ഗ്യാപ്പ് അപ്പിലാണ് ദലാല്‍ സ്ട്രീറ്റിന്റെ തുടക്കം.
രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 420 പോയിന്റ് ഉയര്‍ന്ന് 52,619 എന്ന നില രേഖപ്പെടുത്തി. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 124 പോയിന്റ് കൂട്ടിച്ചേര്‍ത്തു; 15,750 മാര്‍ക്കില്‍ നിഫ്റ്റി ഇടപാടുകള്‍ നടത്തുകയാണ്.
ഏഷ്യന്‍ വിപണികള്‍ ഭേദപ്പെട്ട നിലയിലാണ് വ്യാഴാഴ്ച്ച വ്യാപാരം നടത്തുന്നത്. ഓസ്ട്രേലിയയുടെ എഎസ്എക്സ് 200 സൂചികയും ദക്ഷിണ കൊറിയയുടെ കോസ്പി സൂചികയും 0.9 ശതമാനം വീതം ഉയര്‍ന്നിട്ടുണ്ട്.

രാവിലെ ടൈറ്റനാണ് സെന്‍സെക്സില്‍ ഏറ്റവും മുന്നില്‍. 2.97 ശതമാനം നേട്ടത്തില്‍ കമ്പനി ഇടപാടുകള്‍ക്ക് തുടക്കമിട്ടു. പവര്‍ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്രാടെക്ക് സിമന്റ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളും 1 ശതമാനത്തിന് മുകളില്‍ നേട്ടം കുറിച്ചു.
മറുഭാഗത്ത് നാലു സ്റ്റോക്കുകള്‍ മാത്രമാണ് ചുവപ്പില്‍ ചുവടുവെച്ചത്. ബജാജ് ഫിന്‍സെര്‍വ് (-1.90 ശതമാനം), ടെക്ക് മഹീന്ദ്ര (-0.64 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (-0.44 ശതമാനം), എച്ച്ഡിഎഫ്സി ബാങ്ക് (-0.35 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (-0.18 ശതമാനം) ഓഹരികള്‍ പട്ടികയില്‍ പിന്നിലായി.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകള്‍ എല്ലാം നേട്ടത്തിലാണ് രാവിലെ വ്യാപാരം നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ലോഹവും റിയല്‍റ്റിയും ഏറ്റവും മുന്നിലുണ്ട്.
രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം നടത്തിയ വിവരം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ് ഓഹരികള്‍ 4 ശതമാനം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞപാദം 1 കോടി ഓഹരികള്‍ അഥവാ കമ്പനിയുടെ 2.17 ശതമാനം ഓഹരികളാണ് ജുന്‍ജുന്‍വാല വാങ്ങിയത്.
ഇന്ന് 44 കമ്പനികളാണ് ജൂണ്‍ പാദത്തിലെ സാമ്പത്തിക ഫലം അറിയിക്കുക. ഹിന്ദുസ്താന്‍ യുണിലെവര്‍, ബജാജ് ഓട്ടോ, അള്‍ട്രാടെക്ക് സിമന്റ്, ബയോകോണ്‍, ഹിന്ദുസ്താന്‍ സിന്‍ക്, ഐഐഎഫ്എല്‍ സെക്യുരിറ്റീസ്, ഇന്ത്യാമാര്‍ട്ട്, വോക്ക്ഹാര്‍ട്ട് തുടങ്ങിയ പ്രമുഖര്‍ ഈ നിരയിലുണ്ട്.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications