മുംബൈ: വെള്ളിയാഴ്ച്ച അരശതമാനം നേട്ടത്തില്‍ ഇന്ത്യന്‍ സൂചികകള്‍ വ്യാപാരം ആരംഭിച്ചു. ഏഷ്യന്‍ വിപണികളിലുള്ള ഉണര്‍ച്ചയുടെ സ്വാധീനം ഇന്ത്യന്‍ വിപണിയിലും ഇന്ന് പ്രതിഫലിക്കുകയാണ്. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 400 പോയിന്റ് ഉയര്‍ന്ന് 49,350 എന്ന നില രേഖപ്പെടുത്തി (0.82 ശതമാനം നേട്ടം). കൂടുതല്‍ വിശാലമായ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,800 മാര്‍ക്കിലേക്കും തിരിച്ചെത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് ഓഹരികളാണ് തുടക്കത്തില്‍ മുന്നേറുന്നത്. ഈ ഓഹരികള്‍ 1 ശതമാനത്തോളം നേട്ടം കാഴ്ച്ചവെക്കുന്നുണ്ട്.

നിഫ്റ്റിയില്‍ വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള സൂചികകളും നേട്ടത്തില്‍ത്തന്നെ ഇടപാടുകള്‍ നടത്തുകയാണ്. കൂട്ടത്തില്‍ നിഫ്റ്റി ലോഹ സൂചിക 2 ശതമാനത്തിലേറെ ഉയര്‍ച്ച മുറുക്കെപ്പിടിക്കുന്നു. വെള്ളിയാഴ്ച്ച രാവിലെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കൊപ്പം എത്താന്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ സാധിച്ചിട്ടില്ല. ബിഎസ്ഇ മിഡ്ക്യാപില്‍ 0.3 ശതമാനവും സ്മോള്‍ക്യാപില്‍ 0.5 ശതമാനവും വീതം നേട്ടം കാണാം. 25 കമ്പനികളാണ് ഇന്ന് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടാന്‍ ഒരുങ്ങുന്നത്. ഹൗസിങ് ഡെവലപ്പ്മെന്റ് ഫൈനാന്‍സ് കോര്പ്പറേഷന് (എച്ച്ഡിഎഫ്സി), അള്‍ട്രാടെക്ക് സിമന്റ്, ഡാബുര്‍ ഇന്ത്യ, ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ഫൈനാന്‍സ് കമ്പനി, കന്‍സായി നെറോലാക് പെയിന്റ്സ് ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് കണക്കുകള്‍ വെളിപ്പെടുത്തും.
ബിറ്റ്കോയിന്
വന്‍വീഴ്ച്ചയ്ക്ക് ശേഷം ഇന്റര്‍നെറ്റ് ലോകത്ത് ബിറ്റ്കോയിന് പതിയെ ഉണരുകയാണ്. ഏപ്രില്‍ 13 -ന് 63,500 ഡോളര്‍ നിലവാരം തൊട്ട ക്രിപ്റ്റോകറന്‍സി ബിറ്റ്കോയിന് 10 ദിവസങ്ങള്‍ക്കിപ്പുറം 49,000 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്തായാലും ബിറ്റ്കോയിന്റെ ക്ഷീണം പതിയെ വിട്ടുമാറുന്നു. ബിറ്റ്കോയിന് യൂണിറ്റൊന്നിന് 55,755 ഡോളറാണ് ഇന്ന് നിരക്ക്; ഇന്നലെ രാവിലത്തെ നിരക്ക് 57,313 ഡോളര്‍. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന് വാങ്ങണമെങ്കില്‍ യൂണിറ്റൊന്നിന് 41.04 ലക്ഷം രൂപ മുടക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
